റെക്കോര്‍ഡ് തോല്‍വി: ക്യാപ്റ്റന്‍ ധോണിക്ക് പറയാനുള്ളത് ഇതാണ്!
മുംബൈ: ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്ക ഇന്ത്യയില്‍ ഒരു പരമ്പര നേടി. അതും റെക്കോര്‍ഡ് ജയത്തോടെ. 438 റണ്‍സിന്റെ വിജയലക്ഷ്യം തേടി ഇറങ്ങിയ ഇന്ത്യയുടെ കരുത്തുറ്റ ബാറ്റിംഗ് നിര പാതിയോളം എത്താനേ കഴിഞ്ഞുള്ളൂ. സ്വന്തം നാട്ടില്‍ 224 റണ്‍സിന് ഇന്ത്യ ഓളൗട്ടായി.
എന്തുകൊണ്ടാണ് ഇന്ത്യ കളി തോറ്റത് എന്ന് ചോദിച്ചാല്‍ ക്യാപ്റ്റന്‍ ധോണിക്ക് വ്യക്തമായ ഉത്തരമുണ്ട്. ടീമില്‍ പ്രശ്‌നങ്ങളുണ്ട്. ടീം സെറ്റില്‍ ആയിരുന്നില്ല. ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെയാണ് ധോണി പതിവ് പോലെ കുറ്റപ്പെടുത്തിയത്. താനടക്കമുളള ബാറ്റിംഗ് നിരയുടെ പരാജയത്തില്‍ ധോണിക്ക് വലിയ ആശങ്കയില്ല എന്നതാണ് വലിയ തമാശ.

ബൗളിംഗിനെക്കുറിച്ച് പരാതി
കളി തോല്‍ക്കുമ്പോളെല്ലാം ധോണി ആദ്യം കുറ്റപ്പെടുത്താറുള്ളത് ബൗളര്‍മാരെയാണ്. ഞായറാഴ്ചയും അതിന് മാറ്റമൊന്നും ഉണ്ടായില്ല. ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞതും ബാറ്റ്‌സ്മാന് വിഡ്ത് നല്‍കിയതും വിനയായി എന്നാണ് ധോണി പറയുന്നത്.

പറഞ്ഞത് ശരിയാണ്
438 റണ്‍സ് വിട്ടുകൊടുത്ത ഒരു ബൗളിംഗിനെ കുറിച്ച് ക്യാപ്റ്റന്‍ പരാതി പറഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഭുവനേശ്വര്‍ കുമാര്‍ 100ലധികം റണ്‍സ് വഴങ്ങി. മോഹിത് ശര്‍മയും പട്ടലും ഒന്നും റണ്‍സ് കൊടുക്കുന്നതില്‍ ഒരു പിശുക്കും കാണിച്ചില്ല.

ക്യാച്ചുകള്‍ കൈവിട്ടു
ഈ പരമ്പരയില്‍ മൊത്തം ഇന്ത്യയുടെ ഫീല്‍ഡിങ് നിറംമങ്ങിയതായിരുന്നു. നാലാം ഏകദിനത്തില്‍ മാത്രമാണ് എടുത്തുപറയാനുളള ഒരു മികച്ച പ്രകടനം ഉണ്ടായത്. അഞ്ചാം ഏകദിനത്തില്‍ നിര്‍ണായക ക്യാച്ചുകള്‍ കൈവിട്ടത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.

ഓള്‍റൗണ്ടര്‍മാരില്ല
സ്റ്റുവര്‍ട്ട് ബിന്നിയെയും അക്ഷര്‍ പട്ടേലിനെയുമാണ് ഇന്ത്യ ഓള്‍റൗണ്ടര്‍മാരായി പരീക്ഷിച്ചത്. ഇത് രണ്ടും അത്ര കണ്ട് വിജയിച്ചില്ല. ധോണിയുടെ പ്രിയങ്കരനായ ഓള്‍റൗണ്ടര്‍ ജഡേജയാകട്ടെ ടീമിന് പുറത്തുമായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications