Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യയുടെ ലോകകപ്പ് ടീം, വണ്‍ ഇന്ത്യ പ്രവചിക്കുന്നു

ബെംഗളൂരു: സിഡ്‌നിയില്‍ അവസാന ടെസ്റ്റ് തുടങ്ങുന്ന ആറാം തീയതി ചൊവ്വാഴ്ചയാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുക്കുക. യുവരാജ് സിംഗ്, സേവാഗ്, സഹീര്‍ ഖാന്‍, ഗംഭീര്‍, ഹര്‍ഭജന്‍ എന്നിവരെ ഒഴിവാക്കി 30 അംഗ ടീമിനെ ഇതിനോടകം തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. വിരമിച്ച സച്ചിന്‍ കൂടി ഇല്ലാതാകുന്നതോടെ ലോകകപ്പിന് കന്നിക്കാരാകും കൂടുതലും എന്നതുറപ്പ്.

30 അംഗ ടീമില്‍ ആരെ തള്ളും ആരെ കൊള്ളും എന്നതാണ് സെലക്ടര്‍മാരുടെ മുന്നിലുള്ള വലിയ ചോദ്യം. കളി നടക്കുന്നത് ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലുമാണ്. ബൗണ്‍സ് കളിക്കാന്‍ അറിയാത്ത ബാറ്റ്‌സ്മാന്‍മാര്‍ കുഴങ്ങും എന്നത് മൂന്നരത്തരം. സ്പിന്നാണ് ബൗളിംഗില്‍ ശക്തി. എന്നാല്‍ ഫാസ്റ്റ് പിച്ചുകളില്‍ ഇതും വിലപ്പോകില്ല.

ആരൊക്കെയാണ് ഇന്ത്യയുടെ 15 അംഗ ലോകകപ്പ് ടീമില്‍ ഉണ്ടാകുക. വണ്‍ ഇന്ത്യ പ്രവചിക്കുന്നു. കാണൂ.

ധോണി വേണം ക്യാപ്റ്റന്‍

ധോണി വേണം ക്യാപ്റ്റന്‍

എം എസ് ധോണി. ജാര്‍ഖണ്ഡ് സ്വദേശി. ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍. ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍, മധ്യനിര ബാറ്റ്‌സ്മാന്‍ എന്നിങ്ങനെ മൂന്ന് റോളുകളാണ് ധോണിക്ക്.

വിരാട് കോലി വൈസ് ക്യാപ്റ്റന്‍

വിരാട് കോലി വൈസ് ക്യാപ്റ്റന്‍

വിരാട് കോലി. ദില്ലി സ്വദേശി, ഐ പി എല്ലില്‍ ബാംഗ്ലൂര്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍. ടീമിന്റെ പ്രധാന ബാറ്റ്‌സ്മാന്‍, വൈസ് ക്യാപ്റ്റന്‍. കോലി ഇല്ലാത്ത ഇന്ത്യന്‍ ടീമിനെ കുറിച്ച് ചിന്തിക്കാന്‍ പോലും പറ്റില്ല. വണ്‍ ഡൗണായി ബാറ്റിംഗിന് ഇറങ്ങും.

യുവരാജിന് പകരം റെയ്‌ന

യുവരാജിന് പകരം റെയ്‌ന

ധോണിയുടെ വിശ്വസ്തന്‍. ഉത്തര്‍ പ്രദേശ് സ്വദേശി. ചെന്നൈ സൂപ്പര്‍ കിംഗ്‌സാണ് ഐ പി എല്‍ ടീം. കഴിഞ്ഞ ലോകകപ്പില്‍ യുവരാജ് കളിച്ച റോള്‍ ഇത്തവണ റെയ്‌നക്കാണ്. മധ്യനിരയില്‍ ബാറ്റ് ചെയ്യും.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ താരം, ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീമില്‍ ഓപ്പണര്‍. അവസാന ഇലവനില്‍ സ്ഥാനം ഉറപ്പ്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇടംകൈയ്യനാണ് ശിഖര്‍ ധവാന്‍. മറ്റൊരു ഓപ്പണര്‍. ദില്ലിക്കാരന്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് ഐ പി എല്‍ ടീം.

അജിന്‍ക്യ രഹാനെ

അജിന്‍ക്യ രഹാനെ

മറ്റൊരു മുംബൈ താരം. ഐ പി എല്ലില്‍ രാജസ്ഥാന് വേണ്ടി കളിക്കുന്നു. ഓപ്പണറായും മധ്യനിരയിലും തിളങ്ങും രഹാനെ.

അമ്പാട്ടി റായിഡു

അമ്പാട്ടി റായിഡു

ബറോഡ സ്വദേശി. ഐ പി എല്ലില്‍ മുംബൈ ഇന്ത്യന്‍സാണ് ടീം. മധ്യനിര ബാറ്റ്‌സ്മാനായ റായിഡുവിന് പക്ഷേ ഫൈനല്‍ ഇലവനില്‍ ഇടം കിട്ടാനിടയില്ല.

മുരളി വിജയ്

മുരളി വിജയ്

തമിഴ്‌നാട് സ്വദേശി. ടെസ്റ്റ് ഓപ്പണര്‍. ഓസീസിനെതിരെ ടെസ്റ്റ് പരമ്പരയിലെ മിന്നുന്ന ഫോം തുണയാകും.

സര്‍ രവീന്ദ്ര ജഡേജ

സര്‍ രവീന്ദ്ര ജഡേജ

ഓള്‍റൗണ്ടറായി സൗരാഷ്ട്രയുടെ രവീന്ദ്ര ജഡേജയാകും ടീമില്‍. ഐ പി എല്ലില്‍ ചെന്നൈയുടെ താരമാണ്.

അക്ഷര്‍ പട്ടേല്‍

അക്ഷര്‍ പട്ടേല്‍

ഗുജറാത്തിന്റെ അക്ഷര്‍ പട്ടേലാണ് മറ്റൊരു ഓള്‍റൗണ്ടര്‍. പഞ്ചാബിന് വേണ്ടിയാണ് അക്ഷര്‍ ഐ പി എല്‍ കളിക്കുന്നത്.

അശ്വിന്‍ മെയിന്‍ സ്പിന്നര്‍

അശ്വിന്‍ മെയിന്‍ സ്പിന്നര്‍

അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ആര്‍ അശ്വിന്‍ ടീമിലുണ്ടാകും. ധോണിയുടെ വിശ്വസ്തനും ഐ പി എല്ലിലെ സഹതാരവുമാണ് അശ്വിന്‍.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഓസ്‌ട്രേലിയയിലെ സ്വിംഗ് ബൗളിംഗിന് പറ്റിയ പിച്ചുകളില്‍ ഭൂവനേശ്വര്‍ കുമാര്‍ ടീമില്‍ ഉറപ്പാണ്. ഉത്തര്‍ പ്രദേശ് സ്വദേശിയായ ഭുവി സണ്‍റൈസേഴ്‌സിന്റെ സ്റ്റാര്‍ ബൗളറാണ്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

മുഹമ്മദ് ഷമിയാണ് ടീമില്‍ ഉറപ്പുള്ള മറ്റൊരു ഫാസ്റ്റ് ബൗളര്‍. ബംഗാള്‍ സ്വദേശിയാണ്.

ഇഷാന്ത് ശര്‍മ

ഇഷാന്ത് ശര്‍മ

സീനിയര്‍ ബൗളര്‍. ദില്ലി സ്വദേശിയായ ഇഷാന്ത് സണ്‍റൈസേഴ്‌സിന് വേണ്ടി ഐ പി എല്‍ കളിക്കുന്നു.

ഉമേഷ് യാദവ്

ഉമേഷ് യാദവ്

ടീമില്‍ സ്ഥാനമുറപ്പുള്ള മറ്റൊരു ഫാസ്റ്റ് ബൗളറാണ് ഉമേഷ് യാദവ്. വിദര്‍ഭയുടെ താരമായ ഉമേഷ് കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് ഐ പി എല്‍ കളിച്ചത്.

Story first published: Monday, January 5, 2015, 13:24 [IST]
Other articles published on Jan 5, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+