അഞ്ചാം ഏകദിനം; മാനം രക്ഷിക്കാന്‍ ഇന്ത്യ, വിട്ടുകൊടുക്കില്ലെന്ന് ഓസ്‌ട്രേലിയ!
സിഡ്‌നി: തുടര്‍ച്ചയായ നാല് ഏകദിനങ്ങളില്‍ ഇന്ത്യയെ തോല്‍പിച്ചിട്ടും ഓസ്‌ട്രേലിയയ്ക്ക് മതിയായില്ലേ. ഇല്ല എന്നാണ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പറയുന്നത്. സിഡ്‌നിയില്‍ നടക്കുന്ന അവസാന ഏകദിനവും ജയിച്ച് ഏകദിന പരമ്പര തൂത്തുവാരുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കളിക്ക് മുമ്പായി സ്മിത്ത് പറഞ്ഞു. സിഡ്‌നിയില്‍ ശനിയാഴ്ചയാണ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരം.
പെര്‍ത്ത്, ബ്രിസ്‌ബേന്‍, മെല്‍ബണ്‍, കാന്‍ബറ എന്നിവിടങ്ങളിലാണ് ഇന്ത്യ തോറ്റത്. ആദ്യ മൂന്ന് മത്സരങ്ങളിലും തോല്‍വി ഏകപക്ഷീയമായിരുന്നെങ്കിലും കാന്‍ബറയില്‍ ഇന്ത്യ ശരിക്കും കളിച്ചു. കോലിയും ധവാനും കൂടി ഇന്ത്യയെ ജയിപ്പിച്ചു എന്ന് തോന്നിയിടത്തുനിന്നുമാണ് ഇന്ത്യ അവിശ്വസനീയമായി തോറ്റത്. സിഡ്‌നിയിലെ അവശേഷിക്കുന്ന കളി കൂടി തോറ്റാല്‍ ഇന്ത്യയുടെ രണ്ടാം റാങ്ക് നഷ്ടമാകും.

സിഡ്‌നിയിലെ അഞ്ചാം ഏകദിനത്തിന് മഴ ഭീഷണിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗ്രൗണ്ട് നനഞ്ഞതിനാല്‍ വെള്ളിയാഴ്ച ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങിയില്ല. ശനിയാഴ്ചയും മഴയുണ്ടാകാന്‍ സാധ്യതയുണ്ട്. ഓസ്‌ട്രേലിയന്‍ നിരയില്‍ പരിക്കേറ്റ ഗ്ലെന്‍ മാക്‌സ് വെല്‍ കളിക്കാനുണ്ടാകില്ല. പകരം ഷോണ്‍ മാര്‍ഷോ ഉസ്മാന്‍ ഖ്വാജയോ ടീമിലെത്തിയേക്കും. അജിന്‍ക്യ രഹാനെയുടെ അഭാവത്തില്‍ മനീഷ് പാണ്ഡെയാകും ഇന്ത്യന്‍ ടീമിലെത്തുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications