Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഒഷെയ്ന്‍ തോമസിന് അഞ്ച് വിക്കറ്റ്; ശ്രീലങ്കയെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ്

പല്ലക്കെലെ: ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടി20യില്‍ വെസ്റ്റ് ഇന്‍ഡീസിന് ആവേശ ജയം. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡിന്റെ 500ാം ടി20 മത്സരത്തില്‍ 25 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് 19.1 ഓവറില്‍ 171 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഒഷെയ്ന്‍ തോമസിന്റെ ബൗളിങ്ങാണ് ശ്രീലങ്കയെ തകര്‍ത്തത്. ജയത്തോടെ രണ്ട് മത്സര പരമ്പരയില്‍ 1-0 ന് വെസ്റ്റ് ഇന്‍ഡീസ് മുന്നിലെത്തി.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ഓപ്പണര്‍ ലിന്‍ഡന്‍ സിമ്മണ്‍സ് (67) അര്‍ധ സെഞ്ച്വറിയോടെ പുറത്താകാതെ നിന്നു. 51 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു സിമ്മണ്‍സിന്റെ പ്രകടനം. ആന്‍ഡ്രേ റസല്‍ 14 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 35 റണ്‍സും പൊള്ളാര്‍ഡ് 15 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 34 റണ്‍സും ബ്രണ്ടന്‍ കിങ് 25 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 33 റണ്‍സുമായി തിളങ്ങി. ലസിത് മലിങ്, ഇസിരു ഉദാമ, ലക്ഷന്‍ സണ്ടകന്‍, വനിഡു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്്ത്തി.

westindiesvssrilanka

മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്കുവേണ്ടി കുശാല്‍ പെരേര (38 പന്തില്‍ 66) അര്‍ധ സെഞ്ച്വറി നേടി. ആറ് ഫോറും മൂന്ന് സിക്‌സുമാണ് കുശാല്‍ പെരേര പറത്തിയത്. വനിഡു ഹസരങ്കയും (34 പന്തില്‍ 44) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അവിഷ്‌ക ഫെര്‍ണാണ്ടോ (7), ഷെഹാന്‍ ജയസൂര്യ (0), കുശാല്‍ മെന്‍ഡിസ് (0), ഏഞ്ചലോ മാത്യൂസ് (10) നിരാശപ്പെടുത്തി. ഓഷാനോ തോമസിന്റെ തകര്‍പ്പന്‍ ബൗളിങ്ങാണ് ലങ്കയുടെ പ്രതീക്ഷകള്‍ തകര്‍ത്തത്. മൂന്ന് ഓവറില്‍ 28 റണ്‍സ് വഴങ്ങിയാണ് തോമസിന്റെ തകര്‍പ്പന്‍ പ്രകടനം. റോവ്മാന്‍ പവല്‍ രണ്ടും ഡ്വെയ്ന്‍ ബ്രാവോ, ആന്‍ഡ്ര റസല്‍, കോട്രല്‍ എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

Story first published: Thursday, March 5, 2020, 9:22 [IST]
Other articles published on Mar 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+