Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2019: ആരാവും റണ്‍മെഷീന്‍? ഉറപ്പിച്ചോ ഇവരിലൊരാള്‍... സൂക്ഷിക്കേണ്ടത് മുന്‍ ചാംപ്യനെ

IPLൽ ആരാവും റണ്‍മെഷീന്‍? | Oneindia Malayalam

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിലേ ആവേശപ്പോരാട്ടങ്ങള്‍ക്ക് ആരവുമുയരാന്‍ ഇനി മൂന്നാഴ്ച മാത്രം. ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധ മുഴുവന്‍ ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിലേക്കാണ്. ഇത്തവണ ആരാവും ഐപിഎല്ലിലെ റണ്‍മെഷീനാവുകയെന്ന കാര്യത്തില്‍ പലര്‍ക്കും പല അഭിപ്രായങ്ങളാണുള്ളത്. റണ്‍ മഴ പെയിച്ച് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പണിയാന്‍ മിടുക്കുള്ള നിരവധി താരങ്ങള്‍ ഇത്തവണ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി ബാറ്റേന്തുന്നുണ്ട്.

ഈ സീസണിലെ ഐപിഎല്ലില്‍ ബാറ്റിങ് വിസ്‌ഫോടനം നടത്തി റണ്‍സ് വാരിക്കൂട്ടി ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്)

ലോക ക്രിക്കറ്റിലെ ഹിറ്റ്മാനെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ് നായകനും വെടിക്കെട്ട് താരവുമായ രോഹിത് ശര്‍മയാണ് ഇത്തവണ ഓറഞ്ച് ക്യാപ്പ് കൈക്കലാക്കാന്‍ സാധ്യതയുള്ള താരങ്ങളിലൊരാള്‍. രോഹിത്തിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണ്‍ നിരാശാജനകമായിരുന്നു. 14 മല്‍സരങ്ങളില്‍ നിന്നും 23.8 ശരാശരിയില്‍ 286 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മുംബൈ പ്രാഥമിക റൗണ്ടില്‍ തന്നെ പുറത്താവാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതു തന്നെയാണ്.
നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത്. അന്താരാഷ്ട്ര ടി20യില്‍ നാലു സെഞ്ച്വറികള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്.

കെയ്ന്‍ വില്ല്യംസണ്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

കെയ്ന്‍ വില്ല്യംസണ്‍ (സണ്‍റൈസേഴ്‌സ് ഹൈദരാബാദ്)

കഴിഞ്ഞ ഐപിഎല്ലില്‍ ഏവരുടെയും പ്രവചനങ്ങള്‍ തെറ്റിച്ചു കൊണ്ട് റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് സ്വന്തമാക്കിയ താരമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റനും ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാനുമായ കെയ്ന്‍ വില്ല്യംസണ്‍. ഈ സീസണിലും ശ്രദ്ധിക്കേണ്ട താരമാണ് അദ്ദേഹം. 2018ല്‍ ഹൈദരാബാദിനെ ഫൈനല്‍ വരെയെത്തിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത് വില്ല്യംസണിന്റെ ബാറ്റിങും തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയുമായിരുന്നു.
17 മല്‍സരങ്ങളില്‍ നിന്നും 52 ശരാശരിയില്‍ 735 റണ്‍സാണ് കഴിഞ്ഞ സീസണില്‍ അദ്ദേഹം വാരിക്കൂട്ടിയത്. എട്ടു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടുന്നു. 142 ആയിരുന്നു സ്‌ട്രൈക്ക് റേറ്റ്.

വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

വിരാട് കോലി (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഇന്ത്യയുടെയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെയും നായകനായ വിരാട് കോലി എല്ലാ സീസണിലും ഐപിഎഎല്ലില്‍ ഉജ്ജ്വല പ്രകടനമാണ് നടത്താറുള്ളത്. അടുത്ത സീസണിലും കോലി റണ്‍മഴ പെയ്യിച്ച് ഓറഞ്ച് ക്യാപ്പ് കൈക്കലാക്കിയാല്‍ ഞെട്ടേണ്ടതില്ല. 2009, 11, 16 എന്നിങ്ങനെ മൂന്നു തവണ ആര്‍സിബിയെ ഐപിഎല്ലിന്റെ ഫൈനലില്‍ എത്തിച്ചെങ്കിലും ടീമിന് ഒരു കിരീടം നേടിക്കൊടുക്കാനായിട്ടില്ലെന്നത് കോലിയുടെ പോരായ്മയാണ്.
2016ലെ ഐപിഎല്ലിലാണ് അദ്ദേഹം ഏറ്റവും മികച്ച ബാറ്റിങ് കാഴ്ചവച്ചിട്ടുള്ളത്. നാലു സെഞ്ച്വറികളടക്കം 16 മല്‍സരങ്ങളില്‍ നിന്നും 81.80 ശരാശരിയില്‍ 973 റണ്‍സ് അടിച്ചെടുത്ത് കോലി ഓറഞ്ച് ക്യാപ്പിന് അവകാശിയായിരുന്നു.

Story first published: Saturday, March 2, 2019, 16:28 [IST]
Other articles published on Mar 2, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+