വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് വരുന്നു... മധ്യനിര വീക്ക്‌നെസ് ഇന്ത്യക്ക് പരിഹരിച്ചേ തീരൂ!! ഇതാ ചില ഓപ്ഷനുകള്‍

നാലാം നമ്പര്‍ പൊസിഷനില്‍ നിരവധി താരങ്ങളെ ഇന്ത്യ പരീക്ഷിച്ചിരുന്നു

ദില്ലി: സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ വിരാട് കോലിക്കു കീഴില്‍ നാട്ടിലും വിദേശത്തുമെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് ടീം ഇന്ത്യ നടത്തിക്കൊണ്ടിരിക്കുന്നത്. ശക്തരായ എതിരാളികളെപ്പോലും അവരുടെ തട്ടകത്തില്‍ വീഴ്ത്തി മുന്നേറുകയാണ് ഇന്ത്യ. എന്നാല്‍ അടുത്ത വര്‍ഷം ഇംഗ്ലണ്ടില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കവെ ചില വീക്ക്‌നെസുകള്‍ ഇന്ത്യയെ അലട്ടുന്നുണ്ട്.

ലോക കിരീടമുയര്‍ത്തണമെങ്കില്‍ ഈ വീക്ക്‌നെസ് കൂടി ഇന്ത്യക്കു പരിഹരിച്ചേ തീരൂ. മധ്യനിരയുടെ സ്ഥിരതയില്ലായ്മയാണ് കോലിയെയും ഇന്ത്യന്‍ ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കുന്നത്. ഇത് പരിഹരിക്കാന്‍ ഇന്ത്യക്കു മുന്നിലുള്ള ചില വഴികള്‍ എന്തൊക്കെയാണെന്നു നോക്കാം.

നാലാം നമ്പറില്‍ ധോണി

നാലാം നമ്പറില്‍ ധോണി

കരിയറിലെ അവസാനത്തെ ഏകദിന ലോകകപ്പ് കളിക്കാന്‍ തയ്യാറെടുക്കുന് മുന്‍ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ നാലാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്യുകയാണ് ഇവയിലൊന്ന്. നിലവില്‍ ഫിനിഷറുടെ റോളിലാണ് അദ്ദേഹം കളിക്കുന്നത്. ധോണി നാലാം നമ്പറില്‍ ഇറക്കി ഫിനിഷിങില്‍ മറ്റൊരാളെ ഇന്ത്യ ഇറക്കേണ്ടതുണ്ട്.
കരിയറിന്റെ തുടക്കത്തില്‍ മൂന്നാം നമ്പറിലാണ് ധോണി ഇറങ്ങിയിരുന്നത്. തകര്‍പ്പന്‍ പ്രകടനം നടത്താനും അദ്ദേഹത്തിനു സാധിച്ചിരുന്നു. പിന്നീട് നായകസ്ഥാനത്തേക്ക് വന്നതോടെയാണ് ധോണി ഫിനിഷറുടെ റോള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ഐപിഎല്ലില്‍ ചെന്നൈക്കു വേണ്ടി നാലാം നമ്പര്‍ പൊസിഷനില്‍ ഇറങ്ങിയ ധോണി ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കൡക്കുന്നതിനൊപ്പം ആവശ്യുള്ളപ്പോള്‍ വലിയ ഷോട്ടുകള്‍ കളിച്ചും ഇന്ത്യന്‍ മധ്യനിരയ്ക്കു കരുത്തേകാന്‍ അദ്ദേഹത്തിനാവും.

നാലാം നമ്പറില്‍ കോലിയെ പരീക്ഷിക്കുക

നാലാം നമ്പറില്‍ കോലിയെ പരീക്ഷിക്കുക

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ മൂന്നാം നമ്പറില്‍ നിന്നും നാലാം നമ്പര്‍ പൊസിഷനിലേക്ക് മാറ്റുകയാണ് രണ്ടാമത്തെ ഓപ്ഷന്‍. മുന്‍നിരയില്‍ കോലിക്കു പകരം മറ്റൊരു താരത്തെ ഇറക്കുകയും വേണം. കരിയറിന്റെ തുടക്കത്തില്‍ കോലി നാലാം നമ്പറിലാണ് അദ്ദേഹം സ്ഥിരമായി കളിച്ചിരുന്നത്. എന്നാല്‍ പിന്നീട് കോലി വണ്‍ഡൗണായി ഇറങ്ങുകയായിരുന്നു. മൂന്നാം നമ്പറില്‍ ലോകേഷ് രാഹുലിനെപ്പോലെയുള്ള താരങ്ങളെ ഇന്ത്യക്കു പരീക്ഷിക്കാവുന്നതാണ്.
എന്നാല്‍ ഇത്തരമൊരു പരീക്ഷണത്തിന് ഇന്ത്യ മുതിരാനുള്ള സാധ്യത കുറവാണ്. കാരണം കോലിയെപ്പോലൊരു ലോകോത്തര താരത്തെ പരമാവധി നേരത്തേ കളത്തിലിറക്കി കൂടുതല്‍ പന്തുകള്‍ നേരിടാന്‍ അവസരം കൊടുക്കാനാണ് ഏതു ടീമും ശ്രമിക്കുക.

ശ്രേയസ് അയ്യരെ കളിപ്പിക്കാം

ശ്രേയസ് അയ്യരെ കളിപ്പിക്കാം

ഏറെ പ്രതീക്ഷ നല്‍കുന്ന യുവതാരങ്ങളിലൊരാളാണ് മറുനാടന്‍ മലയാളി ബാറ്റ്‌സ്മാനായ ശ്രേയസ് അയ്യര്‍. കഴിഞ്ഞ ഐപിഎല്ലിന്റെ പാതിവഴിയില്‍ വച്ച് ഗൗതം ഗംഭീര്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ നായകസ്ഥാനമൊഴിഞ്ഞപ്പോള്‍ പകരക്കാരനായെത്തിയത് ശ്രേയസ്സായിരുന്നു. ടീമിനെ മികച്ച രീതിയില്‍ മുന്നോട്ട് നയിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. സാങ്കേതികത്തികവുള്ള മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയാണ് ശ്രേയസ്
കഴിഞ്ഞ മൂന്നു സീസണുകളിലായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. അവസാനമായി ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ ടീമിനായും ശ്രേയസ് മിന്നി.
സീനിയര്‍ ടീമിന് മധ്യനിരയില്‍ തീര്‍ച്ചയായും പരീക്ഷിക്കാവുന്ന താരമാണ് അദ്ദേഹം. നാലാംനമ്പര്‍ പൊസിഷനിലെ മികച്ച താരത്തിനായുള്ള കാത്തിരിപ്പ് അവസാനിപ്പിക്കാന്‍ ശ്രേയസ്സിനായേക്കും.

ലീഡ്‌സില്‍ പൊടിപാറും... രാഹുലും കൗളും തെറിക്കും, ഇംഗ്ലീഷ് പരീക്ഷ പാസാവുമോ ടീം ഇന്ത്യ?ലീഡ്‌സില്‍ പൊടിപാറും... രാഹുലും കൗളും തെറിക്കും, ഇംഗ്ലീഷ് പരീക്ഷ പാസാവുമോ ടീം ഇന്ത്യ?

ടീം ഇന്ത്യ സൂക്ഷിച്ചോ, ടെസ്റ്റില്‍ വെള്ളം കുടിക്കും!! ഇംഗ്ലണ്ട് 'കുക്കി'ങ് തുടങ്ങി ടീം ഇന്ത്യ സൂക്ഷിച്ചോ, ടെസ്റ്റില്‍ വെള്ളം കുടിക്കും!! ഇംഗ്ലണ്ട് 'കുക്കി'ങ് തുടങ്ങി

Story first published: Tuesday, July 17, 2018, 13:00 [IST]
Other articles published on Jul 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X