വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് റെക്കോര്‍ഡ് തുകയുടെ കരാര്‍; ഓപ്പോ നല്‍കുക 1,079 കോടി രൂപ

By Anwar Sadath

ദില്ലി: ലോകത്തിലെ ഏറ്റവും സമ്പന്നമായ സ്‌പോര്‍ട്‌സ് സംഘടനകളിലൊന്നായ ബിസിസിഐക്ക് റെക്കോര്‍ഡ് തുകയുടെ സ്‌പോണ്‍സര്‍ഷിപ്പ്. അഞ്ചുവര്‍ഷത്തേക്ക് 1,079 കോടി രൂപയുടെ കരാര്‍ ആണ് മൊബൈല്‍ നിര്‍മാതാക്കളായ ഓപ്പോ മുന്നോട്ട് വെച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയ്‌ക്കെതിരെ ടീം ഇന്ത്യ ത്രസിപ്പിക്കുന്ന വിജയം നേടിയതിന് പിന്നാലെയാണ് കരാര്‍ വരുന്നതെന്നതും ശ്രദ്ധേയമാണ്.

ഓപ്പോയ്ക്ക് തൊട്ടുതാഴെ ബിഡ് നല്‍കിയ വിവോ മൊബൈല്‍ 768 കോടി രൂപയാണ് മുന്നോട്ടുവെച്ചത്. ഐസിസി ടൂര്‍ണമെന്റുകളില്‍ ഓരോ കളിക്കും ഓപ്പോ 1.56 കോടി രൂപവീതം ബിസിസിഐയ്ക്ക് നല്‍കും. മറ്റു മത്സരങ്ങളില്‍ ഇത് 4.61 കോടിരൂപയാണ്. രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളിലും മറ്റും ഇത്രയും തുക ബിസിസിഐയ്ക്ക് ലഭിക്കും.

cricket

നേരത്തെ സഹാറയാണ് ബിസിസിഐയ്ക്ക് കൂടിയ തുക നല്‍കിയിരുന്നത്. ഒരു കളിക്ക് 3.34 കോടി രൂപ പ്രകാരമായിരുന്നു സഹാറയുടെ കരാര്‍. സ്റ്റാര്‍ ഇന്ത്യ 1.92 കോടി രൂപയും ഐസിസി ടൂര്‍ണമെന്റുകളില്‍ 61 ലക്ഷം രൂപയുമാണ് നേരത്തെ നല്‍കിയിരുന്നത്. ഏപ്രില്‍ ഒന്നുമുതല്‍ ഓപ്പോയുമായുള്ള കരാര്‍ നിലവില്‍വരും.

മാര്‍ച്ച് 31നാണ് സ്റ്റാര്‍ ഇന്ത്യയുമായുള്ള കരാര്‍ അവസാനിക്കുന്നത്. ഇതോടെ ടീം ഇന്ത്യയുടെ സീനിയര്‍, ജൂനിയര്‍, വുമന്‍സ് ടീമുകളുടെ ജഴ്‌സിയില്‍ ഓപ്പോയുടെ ലോഗോ പതിക്കും. ഒമ്പത് കമ്പനികള്‍ ടെന്‍ഡര്‍ രേഖകള്‍ വാങ്ങിയിരുന്നെങ്കിലും രണ്ട് കമ്പനികള്‍ മാത്രമാണ് ബിഡ് നല്‍കിയതെന്ന് ബിസിസിഐ ചീഫ് എക്‌സിക്യുട്ടീവ് രാഹുല്‍ ജോഹ്രി പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിയാണ് ബിഡ്ഡുകള്‍ കൈകാര്യം ചെയ്തത്.

Story first published: Wednesday, March 8, 2017, 8:13 [IST]
Other articles published on Mar 8, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X