Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോകകപ്പ്: തുടക്കം പാളിയാല്‍ തീര്‍ന്നു!! പ്രതീക്ഷ ഓപ്പണര്‍മാരില്‍... ഇന്ത്യന്‍ തുറുപ്പുചീട്ട് ഈ താരം

ലോകകപ്പില്‍ തുറുപ്പുചീട്ടായ ഓപ്പണര്‍മാര്‍ | Oneindia Malayalam

മുംബൈ: ഇംഗ്ലണ്ടില്‍ മെയ് അവസാനത്തോടെ ആരംഭിക്കുന്ന ഐസിസി ഏകദിന ലോകകപ്പില്‍ ഓപ്പണര്‍മാരുടെ പ്രകടനം പല ടീമുകള്‍ക്കും നിര്‍ണായകമാവും. മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ക്കു കഴിഞ്ഞാല്‍ പല ടീമുകള്‍ക്കും മുന്നേറാനാവുകയുള്ളൂ. ഇന്ത്യടക്കം പല മുന്‍നിര ടീമുകളുടെയും സ്ഥിതി ഇതു തന്നെയാണ്.

എതിര്‍ ബൗങിങ് നിരയെ തല്ലിച്ചതച്ച് അതിവേഗം റണ്‍സ് അടിച്ചുകൂട്ടാന്‍ ശേഷിയുള്ള ഓപ്പണര്‍മാരുണ്ടെങ്കില്‍ മാത്രമേ ആധുനിക ക്രിക്കറ്റില്‍ വിജയങ്ങള്‍ കൊയ്യാന്‍ ടീമുകള്‍ക്കു കഴിയുകയുള്ളൂ. ലോകകപ്പില്‍ പല ടീമുകളുടെയും തുറുപ്പുചീട്ടായ ഓപ്പണര്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

 ഇമാമുള്‍ ഹഖ് (പാകിസ്താന്‍)

ഇമാമുള്‍ ഹഖ് (പാകിസ്താന്‍)

മുന്‍ നായകന്‍ ഇന്‍സമാമുള്‍ ഹഖിന്റെ സഹോദരീപുത്രന്‍ കൂടിയായ ഇമാമുള്‍ ഹഖാണ് ഈ ലോകകപ്പില്‍ പാകിസ്താന്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഓപ്പണര്‍. ബാബര്‍ അസമിനൊപ്പം പാക് ക്രിക്കറ്റിലെ പുതിയ ബാറ്റിങ് സെന്‍സേഷനാണ്. ഇമാം. മികച്ച സാങ്കേതികത്തികവുള്ള ബാറ്റ്‌സ്മാനായ അദ്ദേഹം ഏതു തരത്തിലുള്ള ഷോട്ടുകളും അനായാസം കളിക്കാനും മിടുക്കനാണ്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ സെഞ്ച്വറിയുമായാണ് ഇമാം വരവറിയിച്ചത്.
സമീപകാലത്ത് ശ്രദ്ധേയമായ പ്രകടനമാണ് യുവതാരം നടത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പില്‍ ഇമാം മൂന്നു ഫിഫ്റ്റികള്‍ നേടിയിരുന്നു. അവസാനമായി പാക് ടീം ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയപ്പോഴും താരം കസറി. ലോകകപ്പില്‍ ടീമിന് മികച്ച തുടക്കം നല്‍കാന്‍ ഇമാമിന് കഴിയുമെന്ന ശുഭപ്രതീക്ഷയിലാണ് പാകിസ്താന്‍.

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (ന്യൂസിലാന്‍ഡ്)

മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (ന്യൂസിലാന്‍ഡ്)

ആധുനിക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ഓപ്പണര്‍മാരില്‍ ഒരാളാണ് ന്യൂസിലാന്‍ഡ് താരം മാര്‍ട്ടിന്‍ ഗുപ്റ്റില്‍. തന്റേതായ ദിവസം ഏതു ടീമിനെയും ഒറ്റയ്ക്കു തല്ലിത്തോല്‍പ്പിക്കാന്‍ ശേഷിയുള്ള പ്രഹരശേഷി അദ്ദേഹത്തിനുണ്ട്. ഷോര്‍ട്ട് ബോളുകള്‍ പോലും അനായാസം സിക്‌സറിലേക്ക് പറത്താന്‍ ഗുപ്റ്റിലിനാവും.
ഏകദിന ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശി കൂടിയാണ് അദ്ദേഹം. 2015ലെ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയാണ് 237 റണ്‍സ് അടിച്ചെടുത്ത് ഗുപ്റ്റില്‍ റെക്കോര്‍ഡിട്ടത്. ഇപ്പോള്‍ മികച്ച ഫോമിലുള്ള താരം ലോകകപ്പിലും വെടിക്കെട്ട് പ്രകടനം നടത്തിയാല്‍ ന്യൂസിലാന്‍ഡിന്റെ മുന്നേറ്റം എളുപ്പമാവും.

ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്)

ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്)

ലോക ഒന്നാം നമ്പര്‍ ടീമും ആതിഥേയരുമായ ഇംഗ്ലണ്ട് ഇത്തവണ ലോകകിരീടമുയര്‍ത്തണമെങ്കില്‍ അതിന് ഓപ്പണര്‍ ജോണി ബെയര്‍സ്‌റ്റോ കൂടി മനസ്സ് വയ്ക്കണം. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇംഗ്ലീഷ് ക്രിക്കറ്റിലെ സൂപ്പര്‍ താരമായി അ്ദദേഹം മാറിക്കഴിഞ്ഞു. 100നു മുകളില്‍ സ്‌ട്രൈക്ക്‌റേറ്റുള്ള ബെയര്‍‌സ്റ്റോ ഫോമിലേക്കുയര്‍ന്നു റണ്ണൊഴുക്ക് തടഞ്ഞുനിര്‍ത്തുക എതിര്‍ ടീമിന് ദുഷ്‌കരമാവും.
എന്നാല്‍ റിസ്റ്റ് സ്പിന്നര്‍മാരെ നേരിടുന്നതിലുള്ള പിഴവാണ് ബെയര്‍‌സ്റ്റോയുടെ പ്രധാന വീക്ക്‌നെസ്. പല തവണ ഇതു തുറന്നു കാണിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഇതു പരിഹരിച്ചാല്‍ മാത്രമേ ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഹീറോയാവാന്‍ അദ്ദേഹത്തിനാവുകയുള്ളൂ.

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)

ഇപ്പോള്‍ ഒരു വര്‍ഷത്തെ വിലക്ക് നേരിടുകയാണെങ്കിലും ലോകകപ്പിന് മുമ്പ് അത് അവസാനിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറായ ഡേവിഡ് വാര്‍ണര്‍. പന്ത് ചുരണ്ടല്‍ സംഭവത്തിലാണ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനൊപ്പം വാര്‍ണറും വിലക്ക് അനുഭവിക്കുന്നത്.
മല്‍സരഗതി തന്നെ മാറ്റി മറിക്കാന്‍ ശേഷിയുള്ള താരമെന്നാണ് വാര്‍ണര്‍ വിശേഷിപ്പിക്കപ്പെടുന്നത്. മൂന്നു ഫോര്‍മാറ്റിലും ആക്രമണോത്സുക ഇന്നിങ്‌സുകളിലൂടെ അദ്ദേഹം ലോകം മുഴുവന്‍ ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്.
പേസറെന്നോ സ്പിന്നറെന്നോ വേര്‍തിരിവില്ലാതെ എല്ലാ ബൗളര്‍മാരെയും ഒരുപോലെ ശിക്ഷിക്കാന്‍ മടിയില്ലാത്ത താരമാണ് വാര്‍ണര്‍. നിലവിലെ ലോക ചാംപ്യന്മാരായ ഓസീസിന് ഇത്തവണ ലോകിരീടം നിലനിര്‍ത്തണമെങ്കില്‍ വാര്‍ണര്‍ കസറേണ്ടതുണ്ട്.

 രോഹിത് ശര്‍മ (ഇന്ത്യ)

രോഹിത് ശര്‍മ (ഇന്ത്യ)

രോഹിത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്ന് തന്നെയായിരിക്കും ലോകകപ്പില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍ ധവാനേക്കാളുപരി ടീം പ്രതീക്ഷയര്‍പ്പിക്കുന്നത് വൈസ് ക്യാപ്റ്റന്‍ കൂടിയായ രോഹിത്തിലാണ്. തന്റേതായ ദിവസം രോഹിത് ഏതു ടീമിനെയും ഒറ്റയ്ക്കു തീര്‍ക്കാന്‍ ശേഷിയുള്ളവനാണ്. ഏകദിനത്തില്‍ അദ്ദേഹം നേടിയ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ തന്നെ ഇതിനു തെളിവാണ്. ക്രീസില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ എത്ര മികച്ച ബൗളര്‍മാര്‍ക്കെതിരേയും ഇടിവെട്ട് ഇന്നിങ്‌സുകള്‍ കളിക്കാന്‍ അദ്ദേഹത്തിനാവും.
ഏകദിനത്തില്‍ മൂന്നു ഡബിള്‍ സെഞ്ച്വറികള്‍ മാത്രമല്ല ഏഴു തവണ 150ന് മുകളലില്‍ റണ്‍സും ഹിറ്റ്മാന്‍ അടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഉജ്ജ്വല പ്രകടനമാണ് താരം നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ലോകകപ്പിലും രോഹിത് ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ.

Story first published: Friday, February 15, 2019, 13:40 [IST]
Other articles published on Feb 15, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+