വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'എന്റെ ഹീറോ റിഷഭ് പന്ത്'- ഓസ്‌ട്രേലിയക്കെതിരായ കിരീട നേട്ടത്തിന് പിന്നാലെ ശുബ്മാന്‍ ഗില്‍

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ ഇന്ത്യന്‍ ടീമിന്റെ പ്രകടനം ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ചതായിരുന്നു. ഓസ്‌ട്രേലിയ 1988ന് ശേഷം തോല്‍ക്കാതത് ഗാബയിലടക്കം ഇന്ത്യ വിജയക്കൊടി പാറിച്ചപ്പോള്‍ കൈയടി നേടിയത് യുവതാരങ്ങളായിരുന്നു. ഗാബയില്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്കുവേണ്ടി ശുബ്മാന്‍ ഗില്ലും റിഷഭ് പന്തും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്. ഇപ്പോഴിതാ ഓസ്‌ട്രേലിയയില്‍ തന്റെ ഹീറോ റിഷഭ് പന്താണെന്ന് പറഞ്ഞിരിക്കുകയാണ് ശുബ്മാന്‍ ഗില്‍.

'ജയമാണ് ഈ ടീം ലക്ഷ്യംവെച്ചത്. ഒന്നാം ഇന്നിങ്‌സില്‍ വാഷിങ്ടണ്‍ സുന്ദറും ശര്‍ദുല്‍ ഠാക്കൂറും മനോഹരമായിത്തന്നെ കളിച്ചു. രണ്ടാം ഇന്നിങ്‌സില്‍ മികച്ച തുടക്കവും ഇന്ത്യക്ക് ലഭിച്ചു. ബൗളര്‍മാരെ ചേതേശ്വര്‍ പുജാര നേരിട്ടത് വളരെ പ്രചോദനം നല്‍കുന്ന രീതിയിലാണ്. അതിന് ശേഷം അവിസ്മരണീയ പ്രകടനമാണ് റിഷഭ് പന്ത് കാഴ്ചവെച്ചത്. അവനാണ് ഇന്ത്യന്‍ ടീമിലെ ഇന്ത്യ അടുത്ത സുഹൃത്തും ഹീറോയും. ഗാബയിലെ 89 റണ്‍സും പരിക്കേറ്റിട്ടും നേടിയ 97 റണ്‍സും വലിയ അഭിനന്ദനം അര്‍ഹിക്കുന്നതാണ്. ബാറ്റിങ്ങ് ഇത്ര എളുപ്പമാണോയെന്ന് തോന്നിപ്പിക്കുന്നവാണവന്‍'-ഗില്‍ പറഞ്ഞു.

rishabhpant

പൃത്ഥ്വി ഷായ്ക്ക് പകരക്കാരനായെത്തിയ ഗില്‍ ലഭിച്ച അവസരം നന്നായി തന്നെ മുതലാക്കി. 259 റണ്‍സാണ് മൂന്ന് മത്സരത്തില്‍ നിന്ന് അദ്ദേഹം നേടിയത്. ഗാബയില്‍ 328 റണ്‍സ് ഇന്ത്യ പിന്തുടര്‍ന്നിറങ്ങിയപ്പോള്‍ 91 റണ്‍സാണ് ഗില്‍ നേടിയത്. ശക്തരായ ഓസീസ് പേസര്‍മാരെ അനായാസം നേരിടാന്‍ 21കാരനായ ഗില്ലിന് സാധിച്ചുവെന്നതാണ് ശ്രദ്ധേയം.

റിഷഭ് പന്താണ് പരമ്പര നേട്ടത്തില്‍ കൂടുതല്‍ കൈയടി അര്‍ഹിക്കുന്നത്. ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന റിഷഭിനെ രണ്ടാം മത്സരത്തിലാണ് ഇന്ത്യ പരിഗണിക്കുന്നത്. പിന്നീടങ്ങോട്ട് തന്റെ ഇന്നിങ്‌സുകൊണ്ട് ഇന്ത്യക്ക് വലിയ ഊര്‍ജം നല്‍കാന്‍23കാരനായ താരത്തിന് സാധിച്ചു. ഗാബയില്‍ പുറത്താകെ 89 റണ്‍സുമായി ഇന്ത്യക്ക് മൂന്ന് വിക്കറ്റ് ജയവും പരമ്പര നേട്ടവും സമ്മാനിക്കാന്‍ റിഷഭിനായി. പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്‌കോറര്‍ റിഷഭാണ്. അവസാന പര്യടനത്തില്‍ ചേതേശ്വര്‍ പുജാരയ്ക്ക് താഴെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്നു റിഷഭ്.

ഇന്ത്യയുടെ ഭാവി താരങ്ങളെന്ന് വിശേഷിപ്പിക്കാവുന്ന താരങ്ങളാണ് ഗില്ലും റിഷഭും. നിലവില്‍ വിദേശ മൈതാനങ്ങളിലെ ഇന്ത്യയുടെ ഏറ്റവും ശക്തനായ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്.

Story first published: Sunday, January 24, 2021, 14:44 [IST]
Other articles published on Jan 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X