Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡികോകിന് സെഞ്ചുറി; റോയല്‍ ചാലഞ്ചേഴ്‌സിനെ അടിച്ചുതകര്‍ത്ത് ഡെയര്‍ഡെവിള്‍സ്

ബെംഗളൂരു: ഓപ്പണര്‍ ക്വന്റന്‍ ഡി കോക്കിന്റെ സെഞ്ചുറി മികവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് തുടര്‍ച്ചയായ രണ്ടാം ജയം. കരുത്തരായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെയാണ് ഡെയര്‍ഡെവിള്‍സ് തോല്‍പിച്ചത്. ക്വിന്റന്‍ ഡി കോക് 51 പന്തില്‍ 108 റണ്‍സോടെ ഡല്‍ഹിയുടെ പോരാട്ടം മുന്നില്‍ നിന്നു നയിച്ചു. അര്‍ധസെഞ്ചുറിയോടെ മലയാളി താരം കരുണ്‍ നായരും മികച്ച പ്രകടനം പുറത്തെടുത്തു.

കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും കളി ജയിക്കാന്‍ കഴിയാത്തത് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിന് ക്ഷീണമായി. വിരാട് കോലി, എ ബി ഡിവില്ലിയേഴ്‌സ്, വാട്‌സന്‍ എന്നിവരുടെ മികവിലാണ് ബാംഗ്ലൂര്‍ 191 റണ്‍സെടുത്തത്. എന്നാല്‍ ദുര്‍ബലമായ ബൗളിംഗ് തിരിച്ചടിയായി. മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പരിക്കാണ് ബാംഗ്ലൂരിന് വിനയാകുന്നത്. ചിത്രങ്ങള്‍ കാണൂ...

തോറ്റല്ലോ

തോറ്റല്ലോ

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ തോല്‍വിക്ക് ശേഷം റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോലി

എന്തൊരു ബാറ്റിംഗ്

എന്തൊരു ബാറ്റിംഗ്

സെഞ്ചുറിയോടെ ഡല്‍ഹിയെ വിജയത്തിലെത്തിച്ച് മാന്‍ ഓഫ് ദ മാച്ചായ ക്വിന്റന്‍ ഡി കോക്. 51 പന്തില്‍ 108 റണ്‍സാണ് ഡി കോക്കിന്റെ സമ്പാദ്യം.

കരുണ്‍ തകര്‍ത്തു

കരുണ്‍ തകര്‍ത്തു

സഞ്ജു സാംസന് പിന്നാലെ ക്രീസിലെത്തിയ കരുണ്‍ നായര്‍ മികച്ച ബാറ്റിംഗാണ് കെട്ടഴിച്ചത്. 42 പന്തില്‍ പുറത്താകാതെ 54 റണ്‍സെടുത്തു കരുണ്‍

കോലി ടോപ് സ്‌കോറര്‍

കോലി ടോപ് സ്‌കോറര്‍

ബാംഗ്ലൂരിന് വേണ്ടി ടോപ് സ്‌കോററായത് ക്യാപ്റ്റന്‍ വിരാട് കോലി. 48 പന്തില്‍ 79 റണ്‍സ്.

എ ബി ഡി വീണ്ടും

എ ബി ഡി വീണ്ടും

എ ബി ഡിവില്ലിയേഴ്‌സിന്റെ തകര്‍പ്പന്‍ ഫോം തുടരുകയാണ്. 33 പന്തില്‍ 55 റണ്‍സായിരുന്നു ഡെല്‍ഹിക്കെതിരായ സംഭാവന

Story first published: Monday, April 18, 2016, 12:59 [IST]
Other articles published on Apr 18, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+