വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക് ക്രിക്കറ്റിനു നാണക്കേടായി ഉത്തേജകവിവാദം... മുന്‍ ഓപ്പണര്‍ കുടുങ്ങി!! വിലക്കുമായി പിസിബി

അഹമ്മദ് ഷഹസാദാണ് നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞത്

By Manu
വിവാദങ്ങള്‍ വിട്ടൊഴിയാതെ പാക്കിസ്ഥാൻ | Oneindia Malayalam

കറാച്ചി: ലോക ക്രിക്കറ്റില്‍ വിവാദങ്ങള്‍ വിട്ടൊഴിയാത്ത ടീമുകളിലൊന്നാണ് പാകിസ്താന്‍. ഒത്തുകളിയും ഉത്തേജക മരുന്ന് വിവാദങ്ങളുമെല്ലാം പല കാലങ്ങളിലും പാകിസ്താനെ പിടിച്ചുലച്ചിട്ടുണ്ട്. ഇപ്പോഴിതാ പാക് ക്രിക്കറ്റിനു നാണക്കേടുണ്ടാക്കി പുതിയൊരു ഉത്തജകമരുന്ന് വാര്‍ത്തയാണ് പുറത്തുവരുന്നത്.

റെക്കോര്‍ഡ് മഴയില്‍ കുളിച്ച് കോലി... ലോകത്തിലെ ഏക ക്യാപ്റ്റന്‍!! സാക്ഷാല്‍ ബ്രാഡ്മാന് മുന്നില്‍റെക്കോര്‍ഡ് മഴയില്‍ കുളിച്ച് കോലി... ലോകത്തിലെ ഏക ക്യാപ്റ്റന്‍!! സാക്ഷാല്‍ ബ്രാഡ്മാന് മുന്നില്‍

എഴുതിത്തള്ളാന്‍ വരട്ടെ!! ലോകകപ്പ് പ്രതീക്ഷ കൈവിട്ടിട്ടില്ല... മടങ്ങിവരവ് മോഹിച്ച് സൂപ്പര്‍ താരങ്ങള്‍ എഴുതിത്തള്ളാന്‍ വരട്ടെ!! ലോകകപ്പ് പ്രതീക്ഷ കൈവിട്ടിട്ടില്ല... മടങ്ങിവരവ് മോഹിച്ച് സൂപ്പര്‍ താരങ്ങള്‍

പാക് ക്രിക്കറ്റിലെ മികച്ച യുവ താരങ്ങളിലൊരാളും മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാനുമായ അഹമ്മദ് ഷഹ്‌സാദ് ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടു. ഇതേ തുടര്‍ന്ന് താരത്തിനെതിരേ ശിക്ഷാനടപടി സ്വീകരിച്ചിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി).

നാലു മാസത്തെ വിലക്ക്

നാലു മാസത്തെ വിലക്ക്

നിരോധിത മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഷഹ്‌സാദിനെ നാലു മാസത്തേക്കാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയിരിക്കുന്നത്.
ഷഹസാദ് കുറ്റസമ്മതം നടത്തിയെന്നും എന്നാല്‍ മനപ്പൂര്‍വ്വമല്ല ഇത്തരമൊരു നിയമലംഘനം താന്‍ നടത്തിയതെന്നും താരം പറഞ്ഞതായി പിസിബി മേധാവി എഹ്‌സാന്‍ മാനി അറിയിച്ചു. ഉത്തേക മരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരേ കടുത്ത നടപടികളുമായി തന്നെ തുടര്‍ന്നും മുന്നോട്ട് പോവുമെന്നും ഭാവിയില്‍ രാജ്യത്തെ ഒരു താരവും ഇതില്‍ പെടാതിരിക്കാന്‍ വേണ്ടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കണ്ടെത്തിയത് ജുലൈയില്‍

കണ്ടെത്തിയത് ജുലൈയില്‍

ഈ വര്‍ഷം ജൂലൈയിലാണ് ഷഹസാദ് ഉത്തേജക പരിശോധനയില്‍ പോസ്റ്റീവാണന്നെു കണ്ടെത്തിയത്. തുടര്‍ന്ന് അന്നു മുതല്‍ താരം സസ്‌പെന്‍ഷനിലായിരുന്നു. എന്നാല്‍ ഇപ്പോഴാണ് ഷഹസാദിനെ നാലു മാസത്തേക്കു വിലക്കാനുള്ള തീരുമാനത്തില്‍ പിസിബി എത്തിച്ചേര്‍ന്നത്. ജൂലൈ മുതല്‍ തന്നെ വിലക്ക് നിലവില്‍ വന്നതായും പിസിബി അറിയിച്ചു.
നാലു മാസത്തെ വിലക്ക് ഈ മാസത്തോടെ അവസാനിക്കും. നവംബര്‍ മുതല്‍ ഷഹസാദിന് മല്‍സരംഗത്തു തിരിച്ചെത്താന്‍ സാധിക്കും.

 മോശം ഫോമില്‍

മോശം ഫോമില്‍

2017 ഒക്ടോബറിലാണ് ഷഹസാദ് അവസാനമായി പാകിസ്താനു വേണ്ടി ഏകദിനത്തില്‍ കളിച്ചത്. 2017ലെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനു ശേഷം ടെസ്റ്റിലും താരം കളിച്ചിട്ടില്ല. ഈ വര്‍ഷം ജൂണില്‍ അയര്‍ലാന്‍ഡിനെതിരേ നടന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിലേക്കു ഷഹസാദിനെ തിരിച്ചുവിളിച്ചിരുന്നെങ്കിലും മോശം പ്രകടനമാണ് നടത്തിയത്. മൂന്നു കളികൡ നിന്നും 38 റണ്‍സെടുക്കാനേ താരത്തിനായുള്ളൂ.
26 കാരനായ ഷഹസാദ് പാകിസ്താന് വേണ്ടി 81 ഏകദിനങ്ങളിലും 13 ടെസ്റ്റുകളിലും 57 ട്വന്റി20കളിലും കളിച്ചിട്ടുണ്ട്.

Story first published: Saturday, October 6, 2018, 12:40 [IST]
Other articles published on Oct 6, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X