വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: ഇന്ത്യയുടെ രണ്ടു പേര്‍ മാത്രം, ധോണി പുറത്ത്! കോലി നയിക്കും- ഡുമിനിയുടെ ഓള്‍ടൈം ഇലവന്‍

രോഹിത് ശര്‍മയാണ് ഇലവനിലെ മറ്റൊരു ഇന്ത്യന്‍ താരം

ജൊഹാനസ്‌ബെര്‍ഗ്: ഐപിഎല്ലിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ജെപി ഡുമിനി. ഇന്ത്യയുടെ രണ്ടു പേരെ മാത്രമേ അദ്ദേഹം തന്റെ ഓള്‍ടൈം ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. ഇക്കൂട്ടത്തിലാവട്ടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണിയില്ലെന്നതാണ് ഞെട്ടിക്കുന്നത്.

IPL 2020: ടൂര്‍ണമെന്റ് നടന്നാല്‍ കപ്പ് മുംബൈ തന്നെ നേടും! പ്ലേഓഫില്‍ ആരൊക്കെ? പ്രവചിച്ച് ശ്രീശാന്ത്

Stokes vs India: ഇന്ത്യ തോറ്റു കൊടുത്തോ? ധോണിയുടെ മുഖം അന്നു എല്ലാം പറഞ്ഞു- വിന്‍ഡീസ് ഇതിഹാസംStokes vs India: ഇന്ത്യ തോറ്റു കൊടുത്തോ? ധോണിയുടെ മുഖം അന്നു എല്ലാം പറഞ്ഞു- വിന്‍ഡീസ് ഇതിഹാസം

ദി സൂപ്പര്‍ ഓവര്‍ പോഡ്കാസ്‌റ്റെന്ന പരിപാടിയിലാണ് ഡുമിനി തന്റെ പ്രിയ ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തത്. മൂന്നു തവണ സിഎസ്‌കെയെ കിരീടത്തിലേക്കു നയിച്ച ധോണിയെ ഒഴിവാക്കിയതാണ് അദ്ദേഹത്തിന്റെ ഓള്‍ടൈം ഇലവനിലെ ഏറ്റവും വലിയ സര്‍പ്രൈസ്. മാത്രല്ല ഐപിഎല്ലില്‍ ഒരു ടീമിന് പ്ലെയിങ് ഇലവനില്‍ നാലു വിദേശ താരങ്ങളെ മാത്രമേ ഉള്‍പ്പെടുത്താന്‍ പാടുള്ളൂവെന്ന നിയമം ഡുമിനി പാലിക്കുകയും ചെയ്തിട്ടില്ല.

കോലിയും രോഹിത്തും മാത്രം

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ നായകന്‍ വിരാട് കോലി എന്നിവര്‍ മാത്രമാണ് ഡുമിനിയുടെ ഓള്‍ടൈം ഇലവനിലെത്തിയ ഇന്ത്യന്‍ താരങ്ങള്‍. നാലു തവണ മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്‍ കിരീട വിജയത്തിലേക്കു നയിച്ച് റെക്കോര്‍ഡിട്ട രോഹിത്തിനെയല്ല, മറിച്ച് ഒരിക്കല്‍പ്പോലും കിരീടം നേടിയിട്ടില്ലാത്ത കോലിയെയാണ് ഡുമിനി നായകസ്ഥാനമേല്‍പ്പിച്ചത്.
ഒരു തവണ ആര്‍സിബിയെ ഐപിഎല്ലിന്റെ ഫൈനലിലെത്തിച്ചുവെന്നത് മാത്രമാണ് കോലിയുടെ പ്രധാന നേട്ടം.

ഓപ്പണര്‍മാര്‍

വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിനെയും ഓസ്‌ട്രേലിയയുടെ മുന്‍ വെടിക്കെട്ട് താരവും വിക്കറ്റ് കീപ്പറുമായ ആദം ഗില്‍ക്രിസ്റ്റിനെയുമാണ് ഡുമിനി തന്റെ ഇലവന്റെ ഓപ്പണര്‍മാരാക്കിയത്. 2009ലെ ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെ ചാംപ്യന്‍മാരായക്കിയ ക്യാപ്റ്റന്‍ കൂടിയാണ് ഗില്‍ക്രിസ്റ്റ്,.
ഐപിഎല്ലിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന് അവകാശി കൂടിയാണ് ഗെയ്ല്‍ (175 റണ്‍സ്). മാത്രമല്ല ടൂര്‍ണമെന്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയതും അദ്ദേഹമാണ്.

രോഹിത്, കോലി, ഡിവില്ലിയേഴ്‌സ്

ഡുമിനിയുടെ ഇലവനില്‍ മൂന്നാം നമ്പറില്‍ ബാറ്റിങിന് ഇറങ്ങുക രോഹിത്താണ്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയിട്ടുള്ള മൂന്നാമത്തെ താരം കൂടിയാണ് ഹിറ്റ്മാന്‍. 188 കളികളില്‍ നിന്നും 4898 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.
ഇലവന്റെ ക്യാപ്റ്റന്‍ കൂടിയായ കോലിക്കു നാലാംസ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. കോലിക്കു പിന്നാലെ അഞ്ചാം നമ്പറില്‍ കളിക്കുക ആര്‍സിബിയിലെ സഹതാരവും ദക്ഷിണാഫ്രിക്കയുടെ സൂപ്പര്‍ ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സാണ്.

ഓള്‍റൗണ്ടര്‍മാര്‍

വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ താരങ്ങളായ കിരോണ്‍ പൊള്ളാഡും ആന്ദ്രെ റസ്സലുമാണ് ഡുമിനിയുടെ ഇലവനിലെ ഓള്‍റൗണ്ടര്‍മാര്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമാണ് പൊള്ളാര്‍ഡെങ്കില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വേണ്ടിയാണ് റസ്സല്‍ കളിക്കുന്നത്.
ഐപിഎല്ലിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനും ശ്രീലങ്കയുടെ ഇതിഹാസ താരവുമായ ലസിത് മലിങ്ക, ഓസ്‌ട്രേലിയയുടെ മുന്‍ സൂപ്പര്‍ താരം ബ്രെറ്റ് ലീ എന്നിവരാണ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക. ശ്രീലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ താരം ഇമ്രാന്‍ താഹിറുമാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍. മുരളി 66 ഐപിഎല്‍ മല്‍സരങ്ങളില്‍ നിന്നും 63ഉം താഹിര്‍, 55 കളികള്‍ നിന്നും 79ംഉം വിക്കറ്റുകളെടുത്തിട്ടുണ്ട്.

ഡുമിനിയുടെ ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

ഡുമിനിയുടെ ഓള്‍ടൈം ഐപിഎല്‍ ഇലവന്‍

ക്രിസ് ഗെയ്ല്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്, വെസ്റ്റ് ഇന്‍ഡീസ്), ആദം ഗില്‍ക്രിസ്റ്റ് (ഓസ്‌ട്രേലിയ), രോഹിത് ശര്‍മ (മുംബൈ ഇന്ത്യന്‍സ്, ഇന്ത്യ), വിരാട് കോലി (ക്യാപ്റ്റന്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഇന്ത്യ), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ദക്ഷിണാഫ്രിക്ക), കിരോണ്‍ പൊള്ളാര്‍ഡ് (മുംബൈ ഇന്ത്യന്‍സ്, ദക്ഷിണാഫ്രിക്ക), ആന്ദെ റസ്സല്‍ (കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസ്), ബ്രെറ്റ് ലീ (ഓസ്‌ട്രേലിയ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), ലസിത് മലിങ്ക (മുംബൈ ഇന്ത്യന്‍സ്, ശ്രീലങ്ക), ഇമ്രാന്‍ താഹിര്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്, ദക്ഷിണാഫ്രിക്ക).

Story first published: Saturday, May 30, 2020, 10:39 [IST]
Other articles published on May 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X