ട്വന്റി-ട്വന്റിയിലും ലങ്കാദഹനം... കിരീടം ഇംഗ്ലണ്ടിന്; ആതിഥേയര്‍ക്ക് ഇരട്ട പ്രഹരം

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏക ട്വന്റി-ട്വന്റി ക്രിക്കറ്റ് മല്‍സരത്തില്‍ ഇംഗ്ലണ്ടിന് ജയം. 30 റണ്‍സിനാണ് ആതിഥേയരായ ലങ്കയെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ഏകദിനത്തിനു പിന്നാലെ സ്വന്തം നാട്ടില്‍ ടി-ട്വന്റി കിരീടവും ഇംഗ്ലണ്ടിനെതിരേ ലങ്കയ്ക്ക് നഷ്ടമായിരിക്കുകയാണ്. ഇനി മൂന്ന് ടെസ്റ്റ് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരു ടീമും ഏറ്റുമുട്ടും. പരമ്പരയിലെ ഒന്നാം ടെസ്റ്റ് നവംബര്‍ അഞ്ചിന് ഗല്ലെയില്‍ ആരംഭിക്കും.

അര്‍ധസെഞ്ച്വറിയുമായി ജേസന്‍ റോയ്, ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഓപ്പണര്‍ ജേസന്‍ റോയിയുടെ (69) അര്‍ധസെഞ്ച്വറി മികവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 187 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. 36 പന്തില്‍ ആറ് സിക്‌സറും നാല് ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് റോയിയുടെ ഇന്നിങ്‌സ്. മോയിന്‍ അലി (27), ബെന്‍ സ്‌റ്റോക്‌സ് (26), ജോ ഡെന്‍ലി (20) എന്നിവരും സന്ദര്‍ശക ബാറ്റിങ് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ശ്രീലങ്കയ്ക്കു വേണ്ടി ലസിത് മലിങ്കയും അമില അപോന്‍സോയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

അന്തകനായി ജോ ഡെന്‍ലി... ലങ്ക 157ന് പുറത്ത്
മറുപടിയില്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ജോ ഡെന്‍ലി നാല് വിക്കറ്റുമായി കളംനിറഞ്ഞപ്പോള്‍ ലങ്കയുടെ പോരാട്ടം നിശ്ചിത ഓവറില്‍ 157 റണ്‍സിന് അവസാനിക്കുകയായിരുന്നു. നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്താണ് ഡെന്‍ലി നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്. ആദില്‍ റാഷിദ് മൂന്നും ക്രിസ് ജോര്‍ഡാന്‍ രണ്ടും ലിയാം പ്ലാന്‍കെറ്റ് ഒരു വിക്കറ്റും വീഴ്ത്തി. നാല് ഓവറില്‍ 11 റണ്‍സ് വിട്ടുകൊടുത്താണ് റാഷിദിന്റെ മൂന്ന് വിക്കറ്റ് നേട്ടം. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവച്ച ജോ ഡെന്‍ലിയാണ് മാന്‍ ഓഫ് ദി മാച്ച്.

പൊരുതിനോക്കി ലങ്കന്‍ ക്യാപ്റ്റന്‍
അര്‍ധസെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ തിസേര പെരേര മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതി നോക്കിയത്. 57 റണ്‍സെടുത്ത പെരേരയെ ഡെന്‍ലിയാണ് പുറത്താക്കിയത്. 31 പന്തില്‍ ആറ് സിക്‌സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നതാണ് പെരേരയുടെ ഇന്നിങ്‌സ്. ദിനേഷ് ചാണ്ഡിമല്‍ (26), കമിന്‍ഡു മെന്‍ഡിസ് (24) എന്നിവരാണ് ലങ്കന്‍ നിരയിലെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications