വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയില്‍ പുജാരയുടെ റോള്‍- ഒരു ഒഴിവ് മാത്രം, സിക്‌സര്‍ പ്രാക്ടീസ് വെറുതെയല്ല!

അടിസ്ഥാനവിലയ്ക്കാണ് പുജാര സിഎസ്‌കെയിലെത്തിയത്

'ടെസ്റ്റ് കുപ്പായ'ത്തില്‍ കുടുങ്ങിപ്പോയ ചേതേശ്വര്‍ പുജാര ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഏതു വിധേനയും അതില്‍ നിന്നും പുറത്തു കടക്കാനുള്ള കഠിന ശ്രമത്തിലാണ്. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയാണ് ടെസ്റ്റില്‍ ഇന്ത്യയുടെ പുതിയ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന പുജാര ഭാഗ്യപരീക്ഷണത്തിനിറങ്ങുന്നത്. 2014നു ശേഷം ഇതാദ്യമായാണ് അദ്ദേഹത്തിന് ഐപിഎല്ലില്‍ അവസരം ലഭിച്ചിരിക്കുന്നത്.

പക്ഷെ സിഎസ്‌കെയില്‍ പുജാരയെ എവിടെ കളിപ്പിക്കുമെന്നതാണ് ചോദ്യം. മധ്യനിര ബാറ്റ്‌സ്മാനായ അദ്ദേഹത്തിന് പക്ഷെ സിഎസ്‌കെയിലെ പരിചയസമ്പന്നരുള്‍പ്പെടുന്ന മധ്യനിരയില്‍ കടന്നുകൂടാന്‍ കഴിയുമോ? നിലവില്‍ ഒരേയൊരു പൊസിഷന്‍ മാത്രമേ പുജാരയ്ക്കു വേണ്ടി ഒഴിഞ്ഞു കിടക്കുന്നുള്ളൂവെന്നതാണ് യാഥാര്‍ഥ്യം.

ഓപ്പണിങില്‍ മാത്രം

ഓപ്പണിങില്‍ മാത്രം

പുജാരയ്ക്കു അത്ര പരിചയമില്ലാത്ത ഓപ്പണിങ് പൊസിഷനിലേക്കു മാത്രമേ സിഎസ്‌കെ അദ്ദേഹത്തെ പരിഗണിക്കാന്‍ സാധ്യതയുള്ളൂ. കഴിഞ്ഞ സീസണില്‍ ഓപ്പണിങ് കോമ്പിനേഷനില്‍ സിഎസ്‌കെ പതറിയിരുന്നു. ഷെയ്ന്‍ വാട്‌സന്റെ വിരമിക്കലോടെ ഓപ്പണിങില്‍ അദ്ദേഹത്തിന്റെ കസേര ഒഴിഞ്ഞുകിടക്കുകയാണ്. ഈ ഒഴിവിലേക്കു പുജാരയെ സിഎസ്‌കെ പരിഗണിച്ചേക്കുമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം പുജാര നെറ്റ്‌സില്‍ തുടരെ സിക്‌സറുകള്‍ പായിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഓപ്പണിങ് പൊസിഷനിലേക്കു തന്നെ സ്വയം തയ്യാറാക്കി നിര്‍ത്തുന്നതിന്റെ ഭാഗമാണിതെന്നാണ് പുറത്തുവരുന്ന വിവരം.

ഓപ്പണറാക്കാന്‍ കാരണമുണ്ട്

ഓപ്പണറാക്കാന്‍ കാരണമുണ്ട്

ഓപ്പണറായി ഇറങ്ങിയ ശേഷം പവര്‍പ്ലേ നിയന്ത്രണങ്ങള്‍ പരമാവധി മുതലെടുത്ത് പിന്നീട് ആങ്കറുടെ റോളില്‍ പുജാരയെ പരീക്ഷിക്കുകയെന്ന തന്ത്രം നടപ്പാക്കാനായിരിക്കും സിഎസ്‌കെയുടെ ശ്രമം. ഇതു പിന്നീട് ക്രീസിലെത്തുന്ന ഫാഫ് ഡുപ്ലെസി, സുരേഷ് റെയ്‌ന, എംഎസ് ധോണി, അമ്പാട്ടി റായുഡു എന്നിവരെ കൂടുതല്‍ സ്വതന്ത്രമായി ആക്രമിച്ചു കളിച്ച് റണ്‍സ് അടിച്ചെടുക്കാന്‍ സഹായിക്കുകയും ചെയ്യും.

പുജാരയെക്കൊണ്ടാവുമോ?

പുജാരയെക്കൊണ്ടാവുമോ?

രാഹുല്‍ ദ്രാവിഡിന്റെ ശൈലി പിന്തുടരുന്ന ഒരാള്‍ക്ക് വീരേന്ദര്‍ സെവാഗായി മാറാന്‍ കഴിയുമോയെന്നതാണ് പുജാരയുടെ കാര്യത്തിലുള്ള പ്രധാന സംശയം. പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്താന്‍ ഇഷ്ടപ്പെടുന്ന അദ്ദേഹത്തിന് തുടക്കത്തില്‍ തന്നെ ആഞ്ഞടിച്ച് റണ്‍സ് വാരിക്കൂട്ടാനായാല്‍ അതാവും ഐപിഎല്ലിന്റെ പുതിയ സീസണിലെ ഏറ്റവും വലിയ സര്‍പ്രൈസ്.
എന്നാല്‍ പുജാരയെ അങ്ങനെ വില കുറച്ചുകാണാന്‍ വരട്ടെ. നിശ്ചിത ഓവര്‍ ക്രിക്കറ്റിന്റെ ശൈലിയുമായി പൊരുത്തപ്പെടാന്‍ കുറച്ചു വര്‍ഷങ്ങളായി കഠിനാധ്വാനം നടത്തിക്കൊണ്ടിരിക്കുന്ന താരമാണ് അദ്ദേഹം. ഇതിന്റെ ഫലം സിഎസ്‌കെയില്‍ തനിക്കു ലഭിക്കുമെന്നും പുജാര സ്വപ്‌നം കാണുന്നു. ഏതു താരത്തില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുകൊണ്ടുവരാന്‍ കെല്‍പ്പുള്ള ധോണിയെന്ന ക്യാപ്റ്റന്റെ സാന്നിധ്യവും അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു.

പുജാരയുടെ പ്രകടനം

പുജാരയുടെ പ്രകടനം

പുജാരയുടെ ഐപിഎല്‍ കരിയറെടുത്താല്‍ റെക്കോര്‍ഡ് അത്ര മികച്ചതല്ലെന്നു കാണാം. 30 മല്‍സരങ്ങളില്‍ നിന്നായി 390 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. ഒരു ഫിഫ്റ്റി മാത്രമാണ് ഇതിലുള്‍പ്പെടുന്നത്. 2014ലായിരുന്നു പുജാരയെ അവസാനമായി ഐപിഎല്ലില്‍ കണ്ടത്. തുടര്‍ന്നുള്ള ഓരോ സീസണുകളിലെയും ലേലത്തില്‍ അദ്ദേഹം തഴയപ്പെട്ടു. എങ്കിലും ബാറ്റിങ് ശൈലിയില്‍ മാറ്റം വരുത്താനുള്ള ശ്രമങ്ങള്‍ ഇക്കാലയളവിലെല്ലാം പുജാര തുടര്‍ന്നു കൊണ്ടിരുന്നു.
2018-19ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇതിനു ഫലം കണ്ടു. സൗരാഷ്ട്രയ്ക്കു വേണ്ടി 86.66 ശരാശരിയില്‍ ആറു മല്‍സരങ്ങളില്‍ നിന്നും 260 റണ്‍സ് അദ്ദേഹം നേടി. 61 ബോളില്‍ നേടിയ സെഞ്ച്വറിയും ഇക്കൂട്ടത്തിലുണ്ട്.

പുകഴ്ത്തി ബാലാജി

പുകഴ്ത്തി ബാലാജി

ഐപിഎല്‍ കരാര്‍ തീര്‍ച്ചയായും അര്‍ഹിക്കുന്ന താരം തന്നെയാണ് പുജാരയെന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബൗളിങ് കോച്ചായ ലക്ഷ്മിപതി ബാലാജി പറയുന്നു. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അദ്ദേഹത്തിന്റെ പോരാട്ടവീര്യം കണ്ടാല്‍ പുജാര തീര്‍ച്ചയായും ഇങ്ങനെയൊരു അംഗീകാരം അര്‍ഹിക്കുന്നുണ്ടെന്ന് പറയാന്‍ കഴിയും. സ്വന്തം രാജ്യത്തിനു വേണ്ടി രക്തവും വിയര്‍പ്പും നല്‍ക്കുന്ന കളിക്കാരനെന്ന് എനിക്കു തോന്നിയ താരം കൂടിയാണ് അദ്ദേഹം. പുജാര സിഎസ്‌കെയിലെത്തിയതില്‍ അതിയായ സന്തോഷമുണ്ടെന്നും ബാലാജി വ്യക്തമാക്കി.

Story first published: Friday, April 2, 2021, 10:32 [IST]
Other articles published on Apr 2, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X