വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി- ഇത് ഇന്ത്യയുടെ സുവര്‍ണകാലം, തോറ്റത് മൂന്നു പരമ്പരകള്‍ മാത്രം!

നാട്ടില്‍ ഒരു പരമ്പരയില്‍പ്പോലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ല

1

ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ സമാനതകളില്ലാത്ത ക്യാപ്റ്റനായി മാറിയിരിക്കുകയാണ് വിരാട് കോലി. ഇത്രയും മികച്ച റെക്കോര്‍ഡുള്ള മറ്റൊരു ടെസ്റ്റ് ക്യാപ്റ്റന്‍ ഇന്ത്യക്കു ഇതിനു മുമ്പുണ്ടായിട്ടില്ലെന്നു കണക്കുകള്‍ അടിവരയിടുന്നു. 2017ല്‍ ടെസ്റ്റില്‍ കോലി നായകസ്ഥാനത്തേക്കു വന്ന ശേഷം ഇന്ത്യയുടെ സമയം തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ആറു വര്‍ഷത്തിനിടെ അദ്ദേഹത്തിനു കീഴില്‍ ടീം ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ വളരെ വലുതാണ്.

ഇതുവരെ 60 ടെസ്റ്റുകളിലാണ് കോലിക്കു കീഴില്‍ ഇന്ത്യ കളിച്ചിട്ടുള്ളത്. ഇവയില്‍ 36ലും വിജയക്കൊടി പാറിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. 60 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയശരാശരി. നാട്ടില്‍ ഇതുവരെ ഒരു ടെസ്റ്റ് പരമ്പര പോലും കോലിക്കു കീഴില്‍ ഇന്ത്യക്കു നഷ്ടമായിട്ടില്ല. മാത്രമല്ല വെറും മൂന്ന് എവേ പരമ്പരകളില്‍ മാത്രമേ ഇന്ത്യ തോറ്റിട്ടുമുള്ളൂ. ടെസ്റ്റില്‍ കോലിക്കു കീഴില്‍ ഇന്ത്യയുടെ പ്രകടനം നമുക്കു വിശദമായി പരിശോധിക്കാം.

 ലങ്കാദഹനത്തോടെ തുടക്കം

ലങ്കാദഹനത്തോടെ തുടക്കം

2017ല്‍ ശ്രീലങ്കയ്‌ക്കെതിരേ അവരുടെ നാട്ടില്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലാണ് കോലിക്കു കീഴില്‍ ഇന്ത്യ ആദ്യമായി ഇറങ്ങിയത്. പരമ്പര 3-0ന് തൂത്തുവാരി കോലി തുടക്കം ഗംഭീരമാക്കുകയും ചെയ്തു. ഇതേ വര്‍ഷം തന്നെ ലങ്ക ഇന്ത്യയിലേക്കു വന്നു. അന്നു മൂന്നു ടെസ്റ്റുകളുടെ പരമ്പര 1-0നാണ് ഇന്ത്യ നേടിയത്.
2018ല്‍ കോലിക്കു കീഴില്‍ ഇന്ത്യക്കു ആദ്യത്തെ പരമ്പര നഷ്ടമായി. ദക്ഷിണാഫ്രിക്കയില്‍ നടന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പര 1-2നു ഇന്ത്യ കൈവിടുകയായിരുന്നു. അഫ്ഗാനിസ്താനെതിരായ അടുത്ത ഒരേയൊരു ടെസ്റ്റ് വിജയിച്ച് ഇന്ത്യ വിജയവഴിയില്‍ തിരിച്ചെത്തി.

 ഇംഗ്ലണ്ടിലെ നാണക്കേട്

ഇംഗ്ലണ്ടിലെ നാണക്കേട്

കോലിയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി കരിയറിലെ ഏറ്റവും വലിയ നാണക്കേട് നേരിട്ടത് 2018ലായിരുന്നു. അന്നു അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-4നു നാണംകെട്ടു. അന്നു ബാറ്റിങില്‍ കോലി കസറിയെങ്കിലും ടീം നിരാശപ്പെടുത്തി. അഞ്ചു മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റിയുമടക്കം 593 റണ്‍സുമായി അദ്ദേഹം പരമ്പരയിലെ ടോപ്‌സ്‌കോററായി മാറുകയും ചെയ്തു.
ഈ പരമ്പരയിലെ നാണക്കേടിന്റെ ക്ഷീണം ഇന്ത്യ തീര്‍ത്തത് തുടര്‍ച്ചയായ അഞ്ചു ടെസ്റ്റ് പരമ്പര വിജയങ്ങളോടെയായിരുന്നു. വെസ്റ്റ് ഇന്‍ഡീസിനെ 2-0നും (രണ്ടു ടെസ്റ്റുകളുടെ പരമ്പര) ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ 2-1നും (നാലു ടെസ്റ്റുകളുടെ പരമ്പര) വിന്‍ഡീസിനെ അവരുടെ നാട്ടില്‍ 2-0നും (രണ്ടു ടെസ്റ്റുകളുടെ പരമ്പര) ദക്ഷിണാഫ്രിക്കയെ നാട്ടില്‍ 3-0നും (മൂന്നു ടെസ്റ്റുകളുടെ പരമ്പര) ബംഗ്ലാദേശിനെ നാട്ടില്‍ 2-0നും (രണ്ടു ടെസ്റ്റുകളുടെ പരമ്പര) ഇന്ത്യ തകര്‍ത്തുവിട്ടു.

കുതിപ്പിന് ബ്രേക്കിട്ട് കിവീസ്

കുതിപ്പിന് ബ്രേക്കിട്ട് കിവീസ്

ഇന്ത്യയുടെ വിജയക്കുതിപ്പിന് ബ്രേക്കിട്ടത് ന്യൂസിലാന്‍ഡായിരുന്നു. ഡബിള്‍ ഹാട്രിക് പരമ്പരമോഹവുമായി 2019ല്‍ ന്യൂസിലാന്‍ഡിലെത്തിയ ഇന്ത്യക്കു പിഴച്ചു. രണ്ടു ടെസ്റ്റുകളുടെ പരമ്പര കിവീസ് തൂത്തുവാരുകയായിരുന്നു.
തുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്കാണ് ഇന്ത്യ പറന്നത്. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ നടന്ന നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് വെന്നിക്കൊടി നാട്ടി. ഓസീസ് മണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം പരമ്പര വിജയമായിരുന്നു ഇത്. അവസാനമായി ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നാലു ടെസ്റ്റുകളുടെ പരമ്പരയാണ് ഇന്ത്യ കളിച്ചത്. ഇതില്‍ ആദ്യ ടെസ്റ്റില്‍ തോറ്റ ശേഷം ശക്തമായി തിരിച്ചുവന്ന ഇന്ത്യ 3-1ന് ഇംഗ്ലണ്ടിനെ കശാപ്പ് ചെയ്യുകയായിരുന്നു.
അടുത്തതായി ജൂണില്‍ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡുമായാണ് ഇന്ത്യ ഏറ്റുമുട്ടുക. തുടര്‍ന്നു ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പരയും കോലിപ്പട കൡക്കും.

Story first published: Monday, May 10, 2021, 14:44 [IST]
Other articles published on May 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X