വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ദാദയായത് വെറുതെയല്ല! ഈ റെക്കോര്‍ഡുകള്‍ ഗാംഗുലിക്കു മാത്രം

നിരവധി അവിസ്മരണീയ നേട്ടങ്ങളിലേക്കു അദ്ദേഹം ടീമിനെ നയിച്ചിട്ടുണ്ട്

ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖച്ഛായ തന്നെ മാറ്റിയ ക്യാപ്റ്റനെന്നാണ് മുന്‍ ഇതിഹാസ താരം കൂടിയായ സൗരവ് ഗാംഗുലി വിശേഷിപ്പിക്കപ്പെടുന്നത്. എതിരാളികള്‍ എത്ര കരുത്തരാണെങ്കിലും അവരെ ചങ്കൂറ്റത്തോടെ നേരിടാന്‍ ഇന്ത്യയെ പഠിപ്പിച്ചത് അദ്ദേഹമായിരുന്നു. അതിനാല്‍ തന്നെയാണ് ടീമംങ്ങള്‍ക്കും ആരാധകര്‍ക്കുമെല്ലാം ഗാംഗുലി ദാദയായി മാറിയത്. നാട്ടില്‍ മാത്രം പുലികളും വിദേശത്തു എതിരാളികളെ ഭയത്തോടെ നേരിടുകയും ചെയ്തിരുന്ന ഇന്ത്യന്‍ ടീമിന്റെ മനോഭാവത്തില്‍ തന്നെ മാറ്റം വരുത്തിയത് ഗാംഗുലിയാണെന്നു നിസംശയം പറയാന്‍ സാധിക്കും.

ഒത്തുകളി വിവാദത്തിലകപ്പെട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ആടിയുലവെയായിരുന്നു ദാദ നായകസ്ഥാനമേറ്റെടുക്കുന്നത്. തന്റെ ശൈലിയുമായി ഒത്തുപോവുന്ന കളിക്കാരെ കണ്ടെത്തി വിജയികളുടെ പുതിയൊരു സംഘത്തെ തന്നെ ഗാംഗുലി പിന്നീട് വാര്‍ത്തെടുത്തു. ഈ ടീമിലുണ്ടായിരുന്ന ഭൂരിഭാഗം പേരും പിന്നീട് ഇതിഹാസ താരങ്ങളുടെ നിരയിലേക്കു ഉയരുകയും ചെയ്തിരുന്നു. ഏകദിനത്തില്‍ 22 സെഞ്ച്വറികളടക്കം 11,363 റണ്‍സും ടെസ്റ്റില്‍ 7212 റണ്‍സും ഗാംഗുലി നേടിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ചില പ്രധാനപ്പെട്ട നാഴികക്കല്ലുകള്‍ നമുക്കു പരിശോധിക്കാം.

 പാകിസ്താനില്‍ ടെസ്റ്റ് പരമ്പര

പാകിസ്താനില്‍ ടെസ്റ്റ് പരമ്പര


പാകിസ്താനില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യയുടെ ഒരേയൊരു ക്യാപ്റ്റനാണ് ഗാംഗുലി. 2003-04ലെ പര്യടനത്തിലായിരുന്നു പാകിസ്താനെ അവരുടെ നാട്ടില്‍ വച്ച് ദാദയും സംഘവും കെട്ടുകെട്ടിച്ചത്. അവസാന ടെസ്റ്റില്‍ ഇന്നിങ്‌സിനും 131 റണ്‍സിനും പാകിസ്താനെ തുരത്തിയായിരുന്നു ഇന്ത്യ പരമ്പരനേട്ടം പിടിച്ചെടുത്തത്.
ഈ വിജയത്തിനു മറ്റു ചില പ്രത്യേകതകളുമുണ്ടായിരുന്നു. 10 വര്‍ഷത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവില്‍ വിദേശത്തു ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമായിരുന്നു ഇത്. കൂടാതെ ഈ ജയത്തോടെ ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങളിലേക്കു നയിച്ച ക്യാപ്റ്റനായി ഗാംഗുലി മാറുകയും ചെയ്തു. 14 ടെസ്റ്റ് വിജയങ്ങളെന്ന മുഹമ്മദ് അസ്ഹറുദ്ദീന്റെ റെക്കോര്‍ഡ് അദ്ദേഹം തിരുത്തുകയായിരുന്നു.

 ഫോളോഓണിനു ശേഷം വിജയം

ഫോളോഓണിനു ശേഷം വിജയം

ടെസ്റ്റില്‍ ഫോളോഓണ്‍ നേരിട്ട ശേഷം ഇന്ത്യ ഒരേയൊരു ടെസ്റ്റില്‍ മാത്രമേ വിജയിച്ചിട്ടുള്ളൂ. ഇതാവട്ടെ ഗാംഗുലിക്കു കീഴിലുമായിരുന്നു. 144 വര്‍ഷത്തെ ടെസ്റ്റ് ചരിത്രമെടുത്താല്‍ വെറും മൂന്നു ടീമുകള്‍ മാത്രമേ ഫോളോഓണ്‍ നേരിട്ട ശേഷം ജയിച്ചിട്ടുള്ളൂ. അതിലൊന്ന് കൂടിയായിരുന്നു ഗാംഗുലിയുടെ ഇന്ത്യ.
കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ കരുത്തരായ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു ഇന്ത്യയുടെ ഐതിഹാസിക വിജയം. അന്നു ടെസ്റ്റിലെ നമ്പര്‍ വണ്‍ ടീം കൂടിയായ ഓസീസിനെതിരേ ദാദയും സംഘവും സ്തബ്ധരാക്കുകയായിരുന്നു. തുടര്‍ച്ചയായ 16 ടെസ്റ്റ് വിജയങ്ങള്‍ക്കു ശേഷം ഓസീസിനു നേരിട്ട ആദ്യ തോല്‍വി കൂടിയായിരുന്നു അത്.

 ഏകദിനത്തിലെ ഉയര്‍ന്ന റണ്‍ചേസ്

ഏകദിനത്തിലെ ഉയര്‍ന്ന റണ്‍ചേസ്

ഏകദിനത്തില്‍ ഇന്ത്യയുടെ ഉയര്‍ന്ന റണ്‍ചേസെന്ന റെക്കോര്‍ഡ് ഏറെക്കാലം ഗാംഗുലിയുടെ ഇന്ത്യക്കായിരുന്നു. 2012ലായിരുന്നു ഈ റെക്കോര്‍ഡ് തിരുത്തപ്പെട്ടത്. 2002ല്‍ ഇംഗ്ലണ്ടിനെതിരേ ലോര്‍ഡ്‌സിലായിരുന്നു ദാദയ്ക്കു കീഴില്‍ ഇന്ത്യയുടെ ചരിത്രവിജയം. നാറ്റ് വെസ്റ്റ് സീരീസ് ഫൈനലിലായിരുന്നു ഇത്. അന്നു 325 റണ്‍സായിരുന്നു ഇന്ത്യ വിജയകരമായി ചേസ് ചെയ്തത്. ഈ സമയത്തു ഏകദിനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ റണ്‍ചേസും ഓവറോള്‍ രണ്ടാമത്തെ വലിയ റണ്‍ചേസുമായിരുന്നു ഇത്.
10 വര്‍ഷങ്ങള്‍ക്കു ശേഷം 2012ലെ ഏഷ്യാ കപ്പില്‍ പാകിസ്താനെതിരേ ഇന്ത്യ ഈ റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. 329 റണ്‍സായിരുന്നു ഇന്ത്യ പിന്തുടര്‍ന്നു ജയിച്ചത്. കോലിയുടെ (183) തകര്‍പ്പന്‍ ഇന്നിങ്‌സായിരുന്നു ടീമിനു ജയം സമ്മാനിച്ചത്.

 ലോകകപ്പില്‍ മൂന്നു സെഞ്ച്വറികള്‍

ലോകകപ്പില്‍ മൂന്നു സെഞ്ച്വറികള്‍

ഏകദിന ലോകകപ്പില്‍ മൂന്നു സെഞ്ച്വറികളടിച്ച ഒരേയൊരു ക്യാപ്റ്റനാണ് ഗാംഗുലി. 2003ലെ ലോകകപ്പായിരുന്നു ദാദയുടെ ഗംഭീര പ്രകടനം. നമീബിയക്കെതിരേ പുറത്താവാതെ 112 റണ്‍സെടുത്തായിരുന്നു ഗാംഗുലി തുടങ്ങിയത്. പിന്നീട് കെനിയക്കെതിരേ രണ്ടു സെഞ്ച്വറികളും അദ്ദേഹം അടിച്ചെടുത്തു. പുറത്താവാതെ 107ഉം 111ഉം റണ്‍സായിരുന്നു ഗാംഗുലി സ്‌കോര്‍ ചെയ്തത്.

 ചാംപ്യന്‍സ് ട്രോഫിയില്‍ സെഞ്ച്വറികള്‍

ചാംപ്യന്‍സ് ട്രോഫിയില്‍ സെഞ്ച്വറികള്‍

ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയില്‍ ഒന്നിലധികം സെഞ്ച്വറികളടിച്ച ഏക ക്യാപ്റ്റന്‍ ഗാംഗുലിയാണ്. മൂന്നു സെഞ്ച്വറികളാണ് ചാംപ്യന്‍സ് ട്രോഫിയില്‍ അദ്ദേഹത്തിന്റെ സമ്പാദ്യം.
2000ത്തിലെ ചാംപ്യന്‍സ് ട്രോഫിയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ പുറത്താവാതെ 141 റണ്‍സ് ഗാംഗുലി നേടിയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ന്യൂസിലാന്‍ഡിനെതിരായ ഫൈനലില്‍ 117 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. പക്ഷെ ദാദയുടെ ഇന്നിങ്‌സിനു ടീമിനെ രക്ഷിക്കാനായില്ല. ഫൈനലില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.
2002ലെ ചാംപ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരേയായിരുന്നു ഗാംഗുലിയുടെ മൂന്നാം സെഞ്ച്വറി. പുറത്താവാതെ 117 റണ്‍സ് അദ്ദേഹം നേടിയിരുന്നു. ഇന്ത്യയെ നോക്കൗട്ട്‌റൗണ്ടിലെത്താന്‍ സഹായിച്ചത് ഈ ഇന്നിങ്‌സായിരുന്നു.

Story first published: Wednesday, August 4, 2021, 17:25 [IST]
Other articles published on Aug 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X