റെക്കോര്‍ഡുകളുടെ തോഴനായി വിരാട് കോലി, ഒന്നല്ല രണ്ട്!! ഹിറ്റ്മാനും ലിസ്റ്റില്‍...
മുംബൈ: ഏകദിന ക്രിക്കറ്റില്‍ നിരവധി അവിസ്മരണീയ മുഹൂര്‍ത്തങ്ങളും റെക്കോര്‍ഡുകളും പിറന്ന വര്‍ഷമാണ് കടന്നുപോവുന്നത്. റെക്കോര്‍ഡുകള്‍ തിരുത്തുന്നത് ഹോബിയാക്കി മാറ്റിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഈ വര്‍ഷവും മോശമാക്കിയില്ല. പ്രധാനപ്പെട്ട രണ്ടു റെക്കോര്‍ഡുകളാണ് കോലി തിരുത്തിയെഴുതിയത്.
കോലി മാത്രമല്ല ഇന്ത്യയുടെ മറ്റൊരു സൂപ്പര്‍ താരമായ രോഹിത് ശര്‍മയും റെക്കോര്‍ഡിട്ടവരുടെ കൂട്ടത്തിലുണ്ട്. ഏകദിന ക്രിക്കറ്റില്‍ ഈ വര്‍ഷം തിരുത്തപ്പെട്ട അഞ്ചു പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

ഇംഗ്ലണ്ട്- ഉയര്‍ന്ന ടീം സ്‌കോര്‍
ഏകദിനത്തില്‍ ഒരു ടീമിന്റെ പേരിലുള്ള ഏറ്റവുമുയര്‍ന്ന സ്‌കോര്‍ തിരുത്തപ്പെട്ട വര്‍ഷമാണിത്. ഇംഗ്ലാണ് പുതിയ ലോക റെക്കോര്‍ഡിന് അവകാശികളായത്. ഓസ്‌ട്രേലിയക്കെതിരായ ഏകദിന മല്‍സരത്തിലാണ് ആറു വിക്കറ്റിന് 481 റണ്‍സ് വാരിക്കൂട്ടി ഇംഗ്ലണ്ട് ചരിത്രം കുറിച്ചത്. അലെക്‌സ് ഹെയ്ല്‍സും (147) ജോണി ബെയര്‍സ്‌റ്റോയും (139) നേടിയ ഇടിവെട്ട് സെഞ്ച്വറികളാണ് ഓസീസിനെ ലോക റെക്കോര്‍ഡ് സ്ഥാപിക്കാന്‍ സഹായിച്ചത്.
തങ്ങളുടെ തന്നെ പേരിലായിരുന്ന ലോക റെക്കോര്‍ഡ് ഇംഗ്ലീഷുകാര്‍ ഇത്തവണ മെച്ചപ്പെടുത്തുകയായിരുന്നു. 2016ല്‍ പാകിസ്താനെതിരേ സ്ഥാപിച്ച മൂന്നു വിക്കറ്റിന് 444 റണ്‍സെന്ന റെക്കോര്‍ഡാണ് ഇംഗ്ലണ്ട് തിരുത്തിയത്.

കോലി- ഒരു പരമ്പരയില്‍ കൂടുതല്‍ റണ്‍സ്
രണ്ടു ടീമുകള്‍ മാറ്റുരച്ച ഏകദിന പരമ്പരയില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരമെന്ന ലോക റെക്കോര്‍ഡ് കോലി ഈ വര്‍ഷം തന്റെ പേരിലാക്കി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഈ വര്‍ഷമാദ്യം കളിച്ച ആറു മല്‍സരങ്ങളുടെ പരമ്പരയിലാണ് കോലി 558 റണ്‍സ് വാരിക്കൂട്ടി ചരിത്രം കുറിച്ചത്. 112, 46, 160, 75, 36, 129 എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സ്‌കോറുകള്‍.
ടീമംഗം കൂടിയായ രോഹിത്തിന്റെ പേരിലായിരുന്ന റെക്കോര്‍ഡാണ് കോലി പഴങ്കഥയാക്കിയത്. 2013-14ല്‍ ഓസ്‌ട്രേലിയക്കെതിരായ ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ രോഹിത് നേടിയ 491 റണ്‍സായിരുന്നു നേരത്തേയുള്ള റെക്കോര്‍ഡ്.

രോഹിത്- 150ന് മുകളില്‍ കൂടുതല്‍ സ്‌കോറുകള്‍
ഏറ്റവുമധികം ഡബിള്‍ സെഞ്ച്വറികളെന്ന ലോക റെക്കാര്‍ഡിന് ഉടമയായ രോഹിത് ഈ വര്‍ഷം മറ്റൊരു റെക്കോര്‍ഡ് കൂടിയിട്ടു. ഏകദിനത്തില്‍ കൂടുതല്‍ തവണ 150നു മുകൡ സ്‌കോര്‍ ചെയ്ത താരമെന്ന നേട്ടത്തിനാണ് ഹിറ്റ്മാന്‍ അവകാശിയായത്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിനത്തിലാണ് 152 റണ്‍സെടുത്ത് അദ്ദേഹം കരിയറില്‍ ആറാം തവണയും 150 പിന്നിട്ടത്.
ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലായിരുന്ന (അഞ്ചു തവണ 150ന് മുകളില്‍ സ്‌കോര്‍) റെക്കോര്‍ഡാണ് നാട്ടുകാരന്‍ കൂടിയായ രോഹിത് തിരുത്തിക്കുറിച്ചത്.

റാഷിദ്- വേഗത്തില്‍ 100 വിക്കറ്റുകള്‍
അഫ്ഗാനിസ്താന്റെ സ്പിന്‍ സെന്‍സേഷനായ റാഷിദ് ഖാനും ലോക റെക്കോര്‍ഡില്‍ തന്റെ പേര് എഴുതിച്ചേര്‍ത്ത വര്‍ഷമാണിത്. ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ കൊയ്ത ബൗളറെന്ന നേട്ടത്തിനാണ് അദ്ദേഹം അര്‍ഹനായത്. വെറും 44 ഏകദിനങ്ങളില്‍ നിന്നാണ് വിക്കറ്റ് വേട്ടയില്‍ റാഷിദ് സെഞ്ച്വറി തികച്ചത്. വിന്‍ഡീസ് താരം ഷെയ് ഹോപ്പിനെ പുറത്താക്കിയാണ് അദ്ദേഹത്തിന്റെ ചരിത്ര നേട്ടം.
ഓസീസ് പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കിന്റെ റെക്കോര്‍ഡാണ് റാഷിദ് കടപുഴക്കിയത്. 52 മല്‍സരങ്ങളില്‍ നിന്നായിരുന്നു സ്റ്റാര്‍ക്ക് 100 വിക്കറ്റെടുത്തത്.

കോലി- വേഗത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍
ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍സ് ക്ലബ്ബില്‍ കോലി ഇടം നേടിയതും 2018ലെ മറ്റൊരു പ്രധാന സംഭവമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയിലാണ് കോലി 10,000 റണ്‍സ് പിന്നിടുന്നത്. ഈ നേട്ടത്തിലെത്താന്‍ 205 ഇന്നിങ്‌സുകള്‍ മാത്രമേ കോലിക്കു വേണ്ടിവന്നുള്ളൂ. ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ (259 ഇന്നിങ്‌സ്) ലോക റെക്കോര്‍ഡാണ് ഇന്ത്യന്‍ നായകനു മുന്നില്‍ വഴി മാറിയത്.
ഈ വര്‍ഷം 14 ഏകദിനങ്ങളില്‍ കളിച്ച കോലി 133.56 എന്ന അമ്പരപ്പിക്കുന്ന ശരാശരിയില്‍ 1202 റണ്‍സാണ് അടിച്ചെടുത്തത്. ആറു സെഞ്ച്വറികളും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications