മുംബൈ: ഐപിഎല്ലില്‍ ഏറ്റവും മികച്ച റണ്‍വേട്ടക്കാരുടെ നിരയിലുള്ള താരമാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ നായകനും ഇന്ത്യയുടെ സൂപ്പര്‍ ബാറ്റ്സ്മാനുമായ വിരാട് കോലി. അതേസമയം, ഭാവി ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ ശേഷിയുള്ള താരമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന ബാറ്റ്സ്മാനാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓപ്പണര്‍ കൂടിയായ പൃഥ്വി ഷാ. അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ കിരീടവിജയത്തിലേക്കു നയിച്ച ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ബാറ്റിങ് പ്രകടനത്തിന്റെ കാര്യത്തില്‍ കോലിയെയും പൃഥ്വിയെയും തമ്മില്‍ താരതമ്യം ചെയ്യാനാവില്ല. എന്നാല്‍ ഐപിഎല്ലില്‍ കോലിക്കും പൃഥ്വിയും തമ്മില്‍ ഒരു കാര്യത്തില്‍ സാമ്യമുണ്ട്. മറ്റൊരു താരവും ഐപിഎല്ലില്‍ ഈ ലിസ്റ്റില്‍ ഇല്ലെന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം.
ഐപിഎല്ലിന്റെ ഇതുവരെയുള്ള 13 വര്‍ഷത്തെ ചരിത്രത്തില്‍ 99 റണ്‍സില്‍ വച്ച് പുറത്തായ താരങ്ങളെന്ന കാര്യത്തിലാണ് കോലിയും പൃഥ്വിയും തമ്മില്‍ സമാനതയുള്ളത്. 2013ലെ ഐപിഎല്ലില്‍ പൃഥ്വിയുടെ ഇപ്പോഴത്തെ ടീമായ ഡല്‍ഹിക്കെതിരേയാണ് (അന്നു ഡല്‍ഹി ഡെയര്‍ഡെവിള്‍സ്) കോലി സെഞ്ച്വറിക്ക് ഒരു റണ്‍സകലെ പുറത്തായതെന്നാണ് മറ്റൊരു യാദൃശ്ചികത. അന്നു റണ്‍മഴ കണ്ട ത്രില്ലറില്‍ ആര്‍സിബി നാലു റണ്‍സിന് ജയിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ സീസണിലെ ഐപിഎല്ലിലായിരുന്നു പൃഥ്വിക്കു കന്നി സെഞ്ച്വറി കൈയെത്തുംദൂരത്ത് നഷ്ടമായത്. ദിനേഷ് കാര്‍ത്തിക് നയിച്ച കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനെതിരേയായിരുന്നു പൃഥ്വിയുടെ വെടിക്കെട്ട് പ്രകടനം. 186 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഡല്‍ഹി പൃഥ്വിയുടെ ഇന്നിങ്സിന്റെ കരുത്തില്‍ ജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ പൃഥ്വി പുറത്തായതോടെ ഡല്‍ഹിക്കു പിഴച്ചു. മല്‍സരം ടൈയിലാണ് കലാശിച്ചത്. തുടര്‍ന്നു നടന്ന സൂപ്പര്‍ ഓവറില്‍ ഡല്‍ഹി ത്രസിപ്പിക്കുന്ന വിജയവും സ്വന്തമാക്കിയിരുന്നു.
നീ വയസ്സന്, ഓടിത്തോല്‍പ്പിക്കാമോ? ധോണി വെല്ലുവിളിച്ചു! റേസില്‍ സംഭവിച്ചത്- വെളിപ്പെടുത്തി ബ്രാവോ
ഐപിഎല്ലില്‍ സിഎസ്കെയുടെ വിജയരഹസ്യം... ധോണി ലക്ഷ്യമിടുന്നത് അവരെ മാത്രം! പറഞ്ഞത് ഡുപ്ലെസി
ഈ റെക്കോര്‍ഡ് ധോണിക്കു നാണക്കേട്!! ടി20യില്‍ മറ്റാര്‍ക്കുമില്ല... ആദ്യ അഞ്ചിലെ ഏക ഇന്ത്യന്‍ താരം
ഐപിഎല്ലില്‍ 99 റണ്‍സില്‍ വച്ച് പുറത്തായ രണ്ടു താരങ്ങള്‍ കോലിയും പൃഥ്വിയും മാത്രമാണെങ്കിലും ഇതേ സ്കോറില്‍ പുറത്താവാതെ നിന്ന രണ്ടു പേരുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിന്റെ സുരേഷ് റെയ്നയും കിങ്സ് ഇലവന് പഞ്ചാബ് താരം ക്രിസ് ഗെയ്ലുമാണ് 99 റണ്‍സോടെ പുറത്താവാതെ നിന്നത്.