ശ്രീലങ്കന്‍ നായകന്‍ ചാന്ദിമലിന് ഐസിസി സസ്‌പെന്‍ഷന്‍
ദുബായ്: വെസ്റ്റ്ഇന്‍ഡീസിനെതിരേയുള്ള മൂന്നാം ടെസ്റ്റില്‍ നിന്നും ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചാന്ദിമലിനെ സസ്‌പെന്‍ഡ് ചെയ്തു. രണ്ടാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാണിച്ചതിന്റെ പേരിലാണ് നടപടി.

സെന്റ് ലൂസിയാ ടെസ്റ്റ് പൂര്‍ത്തിയായ ഉടനെയാണ് ഇതുസംബന്ധിച്ച തെളിവെടുപ്പ് നടന്നത്. ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റിനും മാച്ച് ഒഫീഷ്യല്‍സിനും മുമ്പാകെ വീഡിയോ പരിശോധിച്ചതില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് നടപടി.
ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ദിനേഷ് ബോളില്‍ എന്തോ കൃത്രിമം കാണിച്ചിട്ടുണ്ട്. ഐസിസിയുടെ പെരുമാറ്റച്ചട്ടപ്രകാരം കുറ്റകരമാണിത്- ഐസിസി റിലീസ് വ്യക്തമാക്കി.
ആദ്യ ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് 226 റണ്‍സിന് ജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് സമനിലയിലായി. ഇതോടെ മൂന്നാം ടെസ്റ്റ് നിര്‍ണായകമായിരിക്കുകയാണ്. ഈ മത്സരത്തില്‍ ലങ്കയ്ക്ക് നായകനെ കൂടാതെ മത്സരത്തിനിറങ്ങേണ്ടി വരും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications