For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തൊരു ഇന്നിങ്‌സ്!! ഇതു പോലൊന്ന് കണ്ടിട്ടില്ല, ഐപിഎല്ലിലെ ഏറ്റവും മികച്ചത് !!! സച്ചിന്‍ പറഞ്ഞത്...

ട്വിറ്ററിലൂടെയാണ് സച്ചിന്‍ റിഷഭ് പന്തിനെ പുകഴ്ത്തിയത്

By Manu

ദില്ലി: ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ഇതിനേക്കാള്‍ മികച്ചൊരു പ്രശംസ ഇനി കിട്ടാനില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ് പന്തിനെ പുകഴ്ത്തി രംഗത്തു വന്നത്. ഐപിഎല്ലില്‍ വ്യാഴാഴ്ച രാത്രി ഗുജറാത്ത് ലയണ്‍സിനെതിരേ പന്ത് പുറത്തെടുത്ത മാസ്മരിക ഇന്നിങ്‌സിനു പിറകെയാണ് സച്ചിന്‍ അഭിനന്ദവുമായി രംഗത്തുവന്നത്. സച്ചിന്‍ മാത്രമല്ല ലോക ക്രിക്കറ്റിലെ മറ്റു പ്രമുഖ താരങ്ങളും പന്തിനെ പ്രശംസിച്ചു.

ഐപിഎല്ലിന്റെ ഇതുവരെയുള്ള പത്തു സീസണുകളില്‍ താന്‍ ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് പന്തിന്റേതെന്ന് സച്ചിന്‍ പുകഴ്ത്തി. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പന്തിനെ അദ്ദേഹം വാനോളം പ്രശംസിച്ചത്.

സച്ചിന്‍ മാത്രമല്ല പല പ്രമുഖ ക്രിക്കറ്റ് താരങ്ങളും പന്തിന്റെ ഇന്നിങ്‌സ് കണ്ട് അമ്പരന്നു നില്‍ക്കുകയാണ്. ഓസ്‌ട്രേലിയയുടെ മുന്‍ താരം ടോം മൂഡിയും പന്തിനെ പുകഴ്ത്തി. ഇതിലും മികച്ചൊരു ഇന്നിങ്‌സ് ഇനി കാണാനില്ലെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായ വി വി എസ് ലക്ഷ്മണും പന്തിനെ പ്രശംസിച്ചു. പന്തിനെ മാത്രമല്ല മല്‍സരക്കില്‍ ഡല്‍ഹിക്കായി അര്‍ധസെഞ്ച്വറി നേടിയ സഞ്ജു സാംസണിനെയും ലക്ഷ്മണ്‍ അഭിനന്ദിച്ചു. രണ്ടു യുവതാരങ്ങളില്‍ നിന്നും അത്യുജ്ജ്വല ഇന്നിങ്‌സാണ് കണ്ടത്. അവരുടെ പോസിറ്റീവ് സമീപനവും കഴിവും നിര്‍ഭമായ സമീപനവും ഏറെ ആകര്‍ഷിച്ചതായും ലക്ഷ്മണ്‍ ട്വിറ്ററില്‍ രേഖപ്പെടുത്തി.

സ്വന്തം കഴിവില്‍ വിശ്വസിക്കുകയും അത് കളിക്കളത്തില്‍ പുറത്തെടുക്കുകയും ചെയ്യുന്ന ബാറ്റ്‌സ്മാന്‍മാരെ ഇഷ്ടമാണ്. റിഷഭ് പന്തില്‍ നിന്നു കണ്ടത് വളരെ പ്രത്യേകതയുള്ള ഇന്നിങ്‌സാണിതെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.

തകര്‍പ്പന്‍ ബാറ്റിങ്

ഗുജറാത്തിന്റെ 209 റണ്‍സെന്ന വിജയലക്ഷ്യം വെല്ലുവിളിയില്ലാതെയാണ് ഡല്‍ഹി മറികടന്നത്. ഇതിന് അവര്‍ നന്ദി പറയുന്നത് പന്തിനോടും സഞ്ജുവിനോടുമാണ്. 43 പന്തില്‍ ആറു ബൗണ്ടറികളും ഒമ്പതു സിക്‌സറുമടക്കം പന്ത് 97 റണ്‍സാണ് വാരിക്കൂട്ടിയത്. സഞ്ജു 31 പന്തില്‍ ഏഴു സിക്‌സറുകളോടെ 61 റണ്‍സും നേടിയിരുന്നു.

Story first published: Friday, May 5, 2017, 14:49 [IST]
Other articles published on May 5, 2017
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+