വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്കു പിഴച്ചതെവിടെ? ഒരിക്കലും പ്രതീക്ഷിച്ചില്ല, കാരണക്കാരെ ചൂണ്ടിക്കാട്ടി രോഹിത്

വെറും 92 റണ്‍സിനാണ് ഇന്ത്യ പുറത്തായത്

By Manu
ഇന്ത്യൻ തോൽവിയുടെ കാരണങ്ങൾ വെളിപ്പെടുത്തി രോഹിത് | Oneindia Malayalam

ഹാമില്‍റ്റണ്‍: വമ്പന്‍ വിജയങ്ങളുമായി സ്വപ്‌നതുല്യമായ കുതിപ്പ് നടത്തിയ ടീം ഇന്ത്യയെ സ്വപ്‌നലോകത്തു നിന്നും താഴേക്ക് ഇറക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ഏകദിന പരമ്പര സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്ത്യയെ നാലാം ഏകദിനത്തില്‍ കിവികള്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. വെറും 92 റണ്‍സിനാണ് ഇന്ത്യയുടെ ഇന്നിങ്‌സ് ആതിഥേയര്‍ അവസാനിപ്പിച്ചത്. ന്യൂസിലാന്‍ഡിനെതിരേ അവരുടെ നാട്ടില്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടീം ടോട്ടല്‍ കൂടിയാണിത്.

ഇത് കിവികളുടെ മുന്നറിയിപ്പ്, ടി20 പരമ്പര ഇന്ത്യ കൈവിട്ടേക്കും!! ഇതാ കാരണങ്ങള്‍... ഇത് കിവികളുടെ മുന്നറിയിപ്പ്, ടി20 പരമ്പര ഇന്ത്യ കൈവിട്ടേക്കും!! ഇതാ കാരണങ്ങള്‍...

വിരാട് കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മയ്ക്ക് ഈ തോല്‍വി അപ്രതീക്ഷിത ഷോക്കായി മാറി. ടീമിന്റെ ഏറ്റവും മോശം ബാറ്റിങ് പ്രകടനങ്ങളിലൊന്നാണ് ഇതെന്നാണ് മല്‍സരശേഷം അദ്ദേഹം പ്രതികരിച്ചത്.

 ഒരിക്കലും പ്രതീക്ഷിച്ചില്ല

ഒരിക്കലും പ്രതീക്ഷിച്ചില്ല

ഇത്രയും വലിയൊരു തിരിച്ചടി ടീം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്ത്യയുടെ ഏറ്റലും ദയനീയ ബാറ്റിങ് പ്രകടനങ്ങളിലൊന്നാണിത്. ഇതിന്റെ മുഴുവന്‍ ക്രെഡിറ്റും ന്യൂസിലാന്‍ഡ് ബൗളര്‍മാര്‍ക്കു തന്നെയാണ്. അത്യുജ്ജ്വല പ്രകടനം തന്നെയാണ് അവര്‍ കാഴ്ചവച്ചതെന്നും രോഹിത് ചൂണ്ടിക്കാട്ടി.
വെല്ലിങ്ടണില്‍ ഏകദിനത്തില്‍ ഒരു ടീമിന്റെ ഏറ്റവും ചെറിയ സ്‌കോര്‍ കൂടിയാണ് ഇന്ത്യ നേടിയ 92 റണ്‍സ്. തങ്ങളുടെ തന്നെ പേരിലായിരുന്ന 122 റണ്‍സെന്ന നാണക്കേടിന്റെ റെക്കോര്‍ഡ് ഇന്ത്യ തിരുത്തുകയായിരുന്നു.

കുറ്റക്കാര്‍ തങ്ങള്‍ തന്നെ

കുറ്റക്കാര്‍ തങ്ങള്‍ തന്നെ

ഈ കളിയിലെ തകര്‍ച്ച തീര്‍ച്ചയായും ടീമിന് പാഠം തന്നെയാണ്. സമ്മര്‍ദ്ദങ്ങളെ ടീം അതിജീവിച്ചേ തീരൂ. ഇത്തരത്തില്‍ പന്ത് സ്വിങ് ചെയ്യുന്ന പിച്ചുകൡല്‍ ക്ഷമാപൂര്‍വ്വം കളിക്കേണ്ടതുണ്ട്. ഈ തകര്‍ച്ചയ്ക്കു കാരണക്കാര്‍ തങ്ങള്‍ തന്നെയാണ്. ഒരു ഘട്ടത്തില്‍ കാര്യങ്ങള്‍ ഇന്ത്യക്കു അനുകൂലമായിരുന്നു. താരങ്ങള്‍ സ്വയം അപ്ലൈ ചെയ്ത് കളിക്കണമായിരുന്നുവെന്നും രോഹിത് പറഞ്ഞു.

മോശം ഷോട്ടുകള്‍

മോശം ഷോട്ടുകള്‍

മോശം ഷോട്ട് സെലക്ഷനുകളാണ് ഇന്ത്യയുടെ ബാറ്റിങ് തകര്‍ച്ചയുടെ മുഖ്യ കാരണമെന്ന് രോഹിത് വ്യക്തമാക്കി. ഭേദപ്പെട്ട രീതിയിലാണ് ഇന്ത്യ തുടങ്ങിയത്. എന്നാല്‍ മിക്ക ബാറ്റ്‌സ്മാന്‍മാരും മോഷം ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. പന്ത് സ്വിങ് ചെയ്യുമ്പോള്‍ ബാറ്റ് ചെയ്യുക കനത്ത വെല്ലുവിളി തന്നെയാണ്.
നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി വരികയായിരുന്നു ടീം. എവിടെയാണ് ഈ കളിയില്‍ ഇന്ത്യക്കു പിഴച്ചതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും നായകന്‍ വിശദീകരിച്ചു.

Story first published: Thursday, January 31, 2019, 13:49 [IST]
Other articles published on Jan 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X