വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഭുവിക്കു അക്തറാവാന്‍ കഴിയില്ല, അക്തറിനു തിരിച്ചും!- പകരം ചെയ്യേണ്ടത് ഒരു കാര്യമെന്നു ഇര്‍ഫാന്‍

വേഗം കൂട്ടാന്‍ ശ്രമിക്കുന്നതായി അടുത്തിടെ ഭുവി വ്യക്തമാക്കിയിരുന്നു

ഇന്ത്യന്‍ സ്വിങ് ബൗളിങ് സ്‌പെഷ്യലിസ്റ്റായ ഭുവനേശ്വര്‍ കുമാര്‍ ബൗളിങിന്റെ വേഗത കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തവെ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു നിര്‍ണായക ഉപദേശവുമായി മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ബൗളിങില്‍ താന്‍ കുറച്ചു കൂടി വേഗത കൊണ്ടുവരാന്‍ ശ്രമിക്കുന്നതായി അടുത്തിടെ ഭുവി വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇര്‍ഫാന്‍ ഒരു കാര്യം ചൂണ്ടിക്കാട്ടിയിരുക്കുന്നത്. ഭുവിയെപ്പോലെ ഒരു പരമ്പരാഗത സ്വിങ് ബൗളര്‍ക്കു ശുഐബ് അക്തറിലേക്കു മാറുകയെന്നതു അസാധ്യമാണെന്നു ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

1

സ്വിങിനെ ആശ്രയിക്കുന്ന ബൗളര്‍മാര്‍ക്കും പേസിനെ ആശ്രയിക്കുന്ന ബൗളര്‍മാര്‍ക്കും അവരുടേതായ പ്ലസ് പോയിന്റുകളുണ്ട്. അതിവേഗത്തില്‍ വരുന്ന ബോളുകളേക്കാള്‍ മൂവ് ചെയ്യുന്ന ബോളുകളാണ് ബാറ്റ്‌സ്മാന്‍മാര്‍ക്കു കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയെന്നും ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. ഒരു കോളത്തിലായിരുന്നു ബോള്‍ സ്വിങ് ചെയ്യിക്കാനുള്ള സ്വാഭാവിക കഴിവിനെ പിന്തുണയ്ക്കാതെ ബൗളര്‍മാര്‍ കൂടുതല്‍ വേഗതയ്ക്കു വേണ്ടി ശ്രമിക്കുന്നതിന്റെ ദോഷങ്ങള്‍ ഇര്‍ഫാന്‍ വിലയിരുത്തിയത്.

'പ്രതിഭകളാണ് പക്ഷേ സ്വഭാവം മോശം', ഏറ്റവും ധാര്‍ഷ്ട്യക്കാരായ താരങ്ങളുടെ ഐപിഎല്‍ 11 ഇതാ'പ്രതിഭകളാണ് പക്ഷേ സ്വഭാവം മോശം', ഏറ്റവും ധാര്‍ഷ്ട്യക്കാരായ താരങ്ങളുടെ ഐപിഎല്‍ 11 ഇതാ

37 ബോളില്‍ സെഞ്ച്വറി, പകുതി ക്രെഡിറ്റ് സച്ചിനും! ആ ബാറ്റ് സച്ചിന്റേതെന്നു അഫ്രീഡി37 ബോളില്‍ സെഞ്ച്വറി, പകുതി ക്രെഡിറ്റ് സച്ചിനും! ആ ബാറ്റ് സച്ചിന്റേതെന്നു അഫ്രീഡി

യഥാര്‍ഥത്തില്‍ ഈ തരത്തില്‍ ശ്രമങ്ങള്‍ നടത്തുന്ന ഫാസ്റ്റ് ബൗളര്‍മാര്‍ക്കു അവസാനം ഒന്നും ഇല്ലാതാവുകയാണ് ചെയ്യുന്നത്. ഭുവനേശ്വര്‍ കുമാറില്‍ നിന്നും നിങ്ങള്‍ക്കു ഒരിക്കലും ശുഐബ് അക്തറിലേക്കു പോവാന്‍ കഴിയില്ല. അതു അസാധ്യം തന്നെയാണ്. ഇതിലൂടെ സ്വിങ് നിങ്ങള്‍ക്കു നഷ്ടമാവും, മാത്രമല്ല ബാറ്റ്‌സ്മാനെ സമ്മര്‍ദ്ദത്തിലാക്കാനുള്ള വേഗത ഇല്ലാതെ പോവുകയും ചെയ്യുമെന്നും ഇര്‍ഫാന്‍ കോളത്തില്‍ കുറിച്ചു.

2

കൂടുതല്‍ വേഗത ബൗളിങില്‍ കൊണ്ടുവരുന്നതിനു പകരം വേരിയേഷനുകള്‍ക്കു വേണ്ടിയാണ് ബൗളര്‍മാര്‍ ശ്രമിക്കേണ്ടതെന്നു അദ്ദേഹം ആവശ്യപ്പെട്ടു. സ്ലോവര്‍ ബോളുകളും കട്ടറുകളുമെല്ലാം കൂടുതല്‍ ഫലപ്രദമായി പരീക്ഷിക്കുന്നതിനു വേണ്ടിയാണ് ബൗളര്‍ ശ്രമിക്കേണ്ടത്. കളിയുടെ ഒരു ഘട്ടത്തില്‍ ബോള്‍ സ്വിങ് ചെയ്യാതെ വരികയാണെങ്കില്‍ ഇത്തരം വേരിയേഷനുകള്‍ ബൗളറെ സഹായിക്കും. ഒരു സ്വിങ് ബൗളര്‍ സാധാരണയായി 130-135 കിമി വേഗതയിലാണ് ബൗള്‍ ചെയ്യാറുള്ളത്. പരമാവധി സ്വിങ് ലഭിക്കാന്‍ ഏറ്റവും യോജിച്ച വേഗപരിധി ഇതാണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമാണ്. ഇതേ ബൗളര്‍ക്കു ഈ വേഗതയില്‍ യോര്‍ക്കറോ, കട്ടറോ എറിയാന്‍ സാധിച്ചാല്‍ ലോകത്തിന്റെ ഏതു ഭാഗത്തും തിളങ്ങാന്‍ കഴിയുമെന്നും ഇര്‍ഫാന്‍ നിരീക്ഷിച്ചു.

ഭുവനേശ്വര്‍ കുമാറിനെ ഉദാഹരണമായെടുക്കാം. അതിവേഗതയുള്ള ബൗളറല്ല അദ്ദേഹം, പക്ഷെ ബോള്‍ സ്വിങ് ചെയ്യിക്കുകയാണെങ്കില്‍ ഭുവി വേറെ ലെവലാണ്. നക്ക്ള്‍, സ്ലോ ബോള്‍, യോര്‍ക്കര്‍ എന്നിവയ്ക്കുള്ള കഴിവുളളതിനാല്‍ ക്യാപ്റ്റന്‍ എല്ലായ്‌പ്പോഴും ഡെത്ത് ഓവറുകളില്‍ ഭുവിയെ പരീക്ഷിക്കും. ബോളില്‍ നിന്നും മൂവ്‌മെന്റ് ഉണ്ടാവണമെന്നത് വളരെ പ്രധാനമാണെന്നും ഇര്‍ഫാന്‍ വിലയിരുക്കി.

Story first published: Wednesday, June 9, 2021, 19:21 [IST]
Other articles published on Jun 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X