വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഈ നാല് റെക്കോഡുകള്‍ ആരും തകര്‍ക്കില്ല, അതിന് മറ്റൊരു 'എബിഡി' ജനിക്കണം!, അറിയാം

രമിക്കുന്നതിന് മുമ്പ് മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത തന്റേതായൊരു സാമ്രാജ്യം പണിയാന്‍ എബിഡിക്കായിട്ടുണ്ട്

1

ലോക ക്രിക്കറ്റിലെ പകരം വെക്കാനില്ലാത്ത പ്രതിഭാസമാണ് എബി ഡിവില്ലിയേഴ്‌സ്. എബിഡിയെന്ന ചുരുക്കപ്പേരില്‍ ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന ദക്ഷിണാഫ്രിക്കന്‍ താരം വ്യത്യസ്തമായ ഷോട്ടുകള്‍ കളിച്ചാണ് ആരാധകരുടെ മനസിലേക്ക് നടന്നുകയറിയത്. ക്രിക്കറ്റിന്റെ കോപ്പീബുക്ക് ശൈലികളുടെ പൊളിച്ചെഴുത്താണ് എബിഡിയുടെ ബാറ്റിങ്. ഇതിഹാസമെന്ന് വാഴ്ത്തപ്പെട്ട ബൗളര്‍മാരെല്ലാം എബിഡിയുടെ ബാറ്റിങ് മികവിന് മുന്നില്‍ ഒരു നിമിഷമെങ്കിലും അത്ഭുതപ്പെട്ട് നിന്നിട്ടുണ്ട്.

പ്രവചിക്കാനാവാത്ത ശൈലിയാണ് ഡിവില്ലിയേഴ്‌സിന്റേത്. വിരമിക്കുന്നതിന് മുമ്പ് മറ്റാര്‍ക്കും എത്തിപ്പിടിക്കാനാവാത്ത തന്റേതായൊരു സാമ്രാജ്യം പണിയാന്‍ എബിഡിക്കായിട്ടുണ്ട്. 2021ല്‍ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ഡിവില്ലിയേഴ്‌സ് വിരമിക്കുന്നതിന് മുമ്പ് നേടിയ ചില റെക്കോഡുകള്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും തകര്‍ക്കാനാവാത്തതാണ്. അത്തരത്തിലുള്ള നാല് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

T20 World Cup: ജഡേജയേക്കാള്‍ പിന്നിലല്ല, ഒപ്പമാണ് അക്ഷര്‍, ഈ മൂന്ന് കാരണങ്ങള്‍ തെളിവ്T20 World Cup: ജഡേജയേക്കാള്‍ പിന്നിലല്ല, ഒപ്പമാണ് അക്ഷര്‍, ഈ മൂന്ന് കാരണങ്ങള്‍ തെളിവ്

വേഗത്തില്‍ 50, 100, 150 റണ്‍സ് നേട്ടം

വേഗത്തില്‍ 50, 100, 150 റണ്‍സ് നേട്ടം

ഏകദിനത്തില്‍ വേഗത്തില്‍ 50, 100, 150 എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ എബി ഡിവില്ലിയേഴ്‌സിന് ഒരു മത്സരത്തിലൂടെ സാധിച്ചിട്ടുണ്ട്. എന്നാല്‍ മറ്റൊരു താരത്തിനും ഈ നേട്ടത്തിലേക്കെത്താന്‍ സാധിച്ചേക്കില്ല. 50, 100 നേട്ടം ചിലപ്പോള്‍ മറികടന്നാലും ഇതേ സ്‌ട്രൈക്കറേറ്റില്‍ 150 എന്ന കടമ്പ കടക്കുക പ്രയാസമായിരിക്കുമെന്ന് പറയാം. 16 പന്തിലാണ് എബിഡി ഫിഫ്റ്റി നേടിയത്. 31 പന്തില്‍ സെഞ്ച്വറിയും 64 പന്തില്‍ 150ഉും നേടി. എബിഡിയുടെ ഈ ബാറ്റിങ് വെടിക്കെട്ടിന് പകരം വെക്കാന്‍ ഏകദിന ചരിത്രത്തില്‍ മറ്റൊരു പ്രകടനവുമില്ലെന്ന് പറയാം.

T20 World Cup 2022: റിഷഭ് പന്തില്ല, ഹൂഡക്ക് സീറ്റ്, ഇന്ത്യയുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്ത് ഇര്‍ഫാന്‍

ബൗളര്‍മാരുടെ അന്തകന്‍

ബൗളര്‍മാരുടെ അന്തകന്‍

പല ബൗളര്‍മാരെയും കണ്ണീരണയിപ്പിച്ച ബാറ്റ്‌സ്മാനാണ് ഡിവില്ലിയേഴ്‌സ്. ആധുനിക ക്രിക്കറ്റിലെ പല ബൗളിങ് ഇതിഹാസങ്ങളും ഡിവില്ലിയേഴ്‌സിനോട് സുല്ലിട്ടു. ലസിത് മലിംഗ, ജസ്പ്രീത് ബുംറ, ഡെയ്ന്‍ സ്റ്റെയിന്‍ എന്നിവരെല്ലാം ഐപിഎല്ലിലൂടെ എബിഡിയുടെ തല്ലുവാങ്ങിയിട്ടുണ്ട്. എന്നാല്‍ എബിഡി ഏറ്റവും നാണം കെടുത്തിയത് വിന്‍ഡീസിന്റെ ജേസന്‍ ഹോള്‍ഡറെയാണ്. ഏകദിന മത്സരത്തില്‍ എട്ട് ഓവറില്‍ 40 റണ്‍സാണ് ഹോള്‍ഡര്‍ വിട്ടുകൊടുത്തത്. എന്നാല്‍ അവസാന രണ്ടോവറില്‍ 64 റണ്‍സാണ് എബിഡി അടിച്ചത്. ഏകദിന ചരിത്രത്തില്‍ അവസാന രണ്ട് ഓവറില്‍ ഒരു താരം നേടുന്ന ഉയര്‍ന്ന സ്‌കോറാണിത്. എബിഡി കുറിച്ച ഈ റെക്കോഡിനെ തകര്‍ക്കുകയും പ്രയാസമാണ്.

ടെസ്റ്റില്‍ ഡെക്കാവാതെ കൂടുതല്‍ ഇന്നിങ്‌സ്

ടെസ്റ്റില്‍ ഡെക്കാവാതെ കൂടുതല്‍ ഇന്നിങ്‌സ്

വെടിക്കെട്ട് ബാറ്റ്‌സ്മാനാണെങ്കിലും ഏത് ശൈലിക്കനുസരിച്ച് കളിക്കാനും കഴിവുള്ള താരമാണ് എബി ഡിവില്ലിയേഴ്‌സ്. നിലയുറപ്പിച്ച് പ്രതിരോധിച്ച് കളിക്കേണ്ട മത്സരങ്ങളില്‍ അത്തരത്തില്‍ ബാറ്റ് ചെയ്യാന്‍ എബിഡിക്ക് സാധിച്ചിട്ടുണ്ട്. ടെസ്റ്റില്‍ അത്ര പെട്ടെന്നൊന്നും ആര്‍ക്കും തകര്‍ക്കാന്‍ പറ്റാത്തൊരു റെക്കോഡും എബിഡിക്കുണ്ട്. ഡെക്കാകാതെ കൂടുതല്‍ ഇന്നിങ്‌സ് എന്നതാണ് ആ റെക്കോഡ്. 78 ഇന്നിങ്‌സുകളാണ് അദ്ദേഹം പൂജ്യത്തിന് പുറത്താവുന്നതിന് മുമ്പ് ടെസ്റ്റില്‍ കളിച്ചത്. പൊതുവേ ബൗളര്‍മാര്‍ക്ക് മുന്‍തൂക്കമുള്ള ടെസ്റ്റില്‍ ഈ നേട്ടത്തിലേക്കെത്തുക എളുപ്പമല്ലെന്ന് തന്നെ പറയാം.

T20 World Cup: ഓപ്പണിങ്ങ്, അഞ്ചാം നമ്പര്‍, അതോ ബെഞ്ചിലോ?, റിഷഭിന്റെ ബെസ്റ്റ് സ്ഥാനം ഏത്?

വലിയ ആരാധക പിന്തുണ

വലിയ ആരാധക പിന്തുണ

ഹേറ്റേഴ്‌സില്ലാത്ത ചുരുക്കം ചില താരങ്ങളിലൊരാളാണ് എബി ഡിവില്ലിയേഴ്‌സ്. ദക്ഷിണാഫ്രിക്കക്കാരനായ എബിഡിക്ക് ഇന്ത്യയില്‍ത്തന്നെ വലിയ ആരാധക പിന്തുണയുണ്ട്. വിദേശ താരങ്ങളില്‍ ഏറ്റവും ആരാധക പിന്തുണയുള്ളത് എബിഡിക്കാണെന്ന് പറയാം. ഇത്തരമൊരു ഭാഗ്യം അധികമാര്‍ക്കും ലഭിക്കാത്തതാണ്. എബിഡിയുടെ ആരാധക പിന്തുണയെ കടത്തിവെട്ടാന്‍ ഇനിയൊരു താരം വിദേശ താരം ജനിക്കേണ്ടിയിരിക്കുന്നു.

Story first published: Friday, September 16, 2022, 16:21 [IST]
Other articles published on Sep 16, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X