വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിന ലോകകപ്പ് കളിച്ചു, ഇപ്പോള്‍ അഡ്രസില്ല!, ഈ മൂന്ന് രാജ്യങ്ങളെ അറിയാമോ?

ഏകദിന ലോകകപ്പില്‍ കളിക്കുകയും ഇപ്പോള്‍ അഡ്രസില്ലാത്തതുമായ ചില കുഞ്ഞന്‍ ടീമുകളുണ്ട്

1

ലോകകപ്പ് കളിക്കുകയെന്നത് ഏതൊരു രാജ്യത്തിന്റെയും മോഹമാണ്. വമ്പന്‍ ടീമുകളെ സംബന്ധിച്ച് നേരിട്ട് യോഗ്യത ലഭിക്കുമ്പോള്‍ കുഞ്ഞന്‍ ടീമുകള്‍ക്ക് ലോകകപ്പ് കളിക്കുക എളുപ്പമല്ല. ആതിഥേയരെന്ന നിലയില്‍ ചില ടീമുകള്‍ക്ക് കളിക്കാന്‍ സാധിച്ചിട്ടുണ്ടെങ്കിലും പല കുഞ്ഞന്‍ ടീമുകളും യോഗ്യതാ മത്സരങ്ങളെന്ന വലിയ കടമ്പ താണ്ടിയാണ് ലോകകപ്പ് ടിക്കറ്റെടുക്കുന്നത്.

അതുകൊണ്ട് തന്നെ ചെറിയ ടീമുകള്‍ക്ക് തുടര്‍ച്ചയായി ലോകകപ്പ് കളിക്കാനുള്ള അവസരം പലപ്പോഴും ലഭിക്കാറില്ല. ഏകദിന ലോകകപ്പില്‍ കളിക്കുകയും ഇപ്പോള്‍ അഡ്രസില്ലാത്തതുമായ ചില കുഞ്ഞന്‍ ടീമുകളുണ്ട്. ഇത്തരത്തില്‍ ലോകകപ്പ് കളിക്കുകയും ഇപ്പോള്‍ സജീവമല്ലാത്തതുമായ മൂന്ന് ടീമുകളെക്കുറിച്ചറിയാം.

ടെസ്റ്റില്‍ 100 സിക്‌സ്, നേട്ടത്തിലെത്താന്‍ നിലവിലെ ആര്‍ക്കൊക്കെ സാധിക്കും?, ഏഴ് പേരിതാടെസ്റ്റില്‍ 100 സിക്‌സ്, നേട്ടത്തിലെത്താന്‍ നിലവിലെ ആര്‍ക്കൊക്കെ സാധിക്കും?, ഏഴ് പേരിതാ

ബെര്‍മൂഡ

ബെര്‍മൂഡ

ക്രിക്കറ്റ് ആരാധകരില്‍ ചിലരെങ്കിലും മറക്കാത്ത ടീമാണ് ബെര്‍മൂഡയുടേത്. ഒരു ലോകകപ്പ് കൊണ്ട് തന്നെ ഏവരുടേയും മനസില്‍ ഇടം പിടിക്കാന്‍ അവര്‍ക്ക് സാധിച്ചു. 2007ലെ ഏകദിന ലോകകപ്പിലാണ് ബെര്‍മൂഡ കളിച്ചത്. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പിലായിരുന്നു ബെര്‍മൂഡയുടെ സ്ഥാനം. ഈ ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ തോല്‍പ്പിച്ച ഏക ടീം ബെര്‍മൂഡയാണ്.

ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും ബെര്‍മൂഡയുടെ താരങ്ങളെ എല്ലാവരും ഓര്‍ത്തിരിക്കും. ലോകകപ്പില്‍ ശ്രീലങ്കയോട് 243 റണ്‍സിനും ഇന്ത്യയോട് 257 റണ്‍സിനും ബംഗ്ലാദേശിനോട് 7 വിക്കറ്റിനുമാണ് ബെര്‍മൂഡ തോറ്റത്. ഒരു ജയം പോലും ഈ ലോകകപ്പില്‍ അവര്‍ക്ക് നേടാനായില്ല. ഇനിയൊരു ലോകകപ്പ് ബെര്‍മൂഡ കളിക്കാന്‍ സാധ്യതയില്ലെന്ന് പറയാം.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

ഈസ്റ്റ് ആഫ്രിക്ക

ഈസ്റ്റ് ആഫ്രിക്ക

സൗത്താഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ അറിയാത്തവരായി ആരുമില്ല. ഏറെക്കാലമായി ക്രിക്കറ്റിലെ വന്‍ശക്തികളിലൊരാളായി സൗത്താഫ്രിക്കയുണ്ട്. ഇപ്പോഴും ലോകകപ്പിലടക്കം സജീവമായിട്ടുള്ള ടീമാണ് സൗത്താഫ്രിക്ക. എന്നാല്‍ ഈസ്റ്റ് ആഫ്രിക്ക ക്രിക്കറ്റ് കളിച്ചിരുന്ന വിവരം എത്രപേര്‍ക്ക് അറിയാം?. 1975ലെ ലോകകപ്പിലും അവര്‍ കളിച്ചു. ഇതിന് ശേഷം ഒരു ലോകകപ്പില്‍ പോലും അവര്‍ കളിച്ചിട്ടില്ല. ഇന്ത്യ ഉള്‍പ്പെട്ട ഗ്രൂപ്പില്‍ത്തന്നെയായിരുന്നു ഈസ്റ്റ് ആഫ്രിക്കയും. ഏകദിന ലോകകപ്പിന്റെ ചരിത്രത്തില്‍ ഇന്ത്യ ആദ്യം തോല്‍പ്പിക്കുന്ന ടീം ഈസ്റ്റ് ആഫ്രിക്കയാണ്.

ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

കാനഡ

കാനഡ

ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ അവകാശപ്പെടാന്‍ സാധിക്കുന്ന ടീമല്ല കാനഡ. ഇപ്പോഴും വലിയ ടീമുകളുമായൊന്നും പരമ്പര കളിക്കാന്‍ അവകാശമില്ലാത്ത ടീമാണ് കാനഡ. എടുത്തു പറയാന്‍ സാധിക്കുന്ന താരങ്ങളൊന്നും കാനഡയുടെ ക്രിക്കറ്റ് ചരിത്രത്തിലില്ലെന്ന് തന്നെ പറയാം. എന്നാല്‍ മൂന്ന് തവണ ഏകദിന ലോകകപ്പ് കളിക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. 2003, 2007, 2011 ലോകകപ്പുകളിലേക്കുള്ള യോഗ്യതയാണ് അവര്‍ നേടിയെടുത്തത്. എന്നാല്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ഇപ്പോള്‍ കാനഡ ക്രിക്കറ്റ് ലോകകപ്പ് കളിക്കാന്‍ യാതൊരു സാധ്യതയുമില്ലാത്ത ടീമാണ്.

Story first published: Monday, August 22, 2022, 15:34 [IST]
Other articles published on Aug 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X