Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി വിരമിക്കട്ടെ, അപ്പോഴറിയാം ധോണിയുടെ വില എന്തെന്ന്!

കൊല്‍ക്കത്ത: കരിയറിലെ മികച്ച ഫോമിലായിരിക്കില്ല ഇപ്പോള്‍ ക്യാപ്റ്റന്‍ എം എസ് ധോണി. പക്ഷേ ധോണി വിരമിച്ചാല്‍ ഇന്ത്യ ധോണിയെ ശരിക്കും മിസ് ചെയ്യുമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡീന്‍ ജോണ്‍സ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കളികളില്‍ ഇന്ത്യ ധോണിയുടെ വില ശരിക്കും മനസിലാക്കും എന്നാണ് ജോണ്‍സ് പറയുന്നത്. മോശം ഫോമില്‍ കളിക്കുന്ന ധോണിയുടെ രാജിക്ക് വേണ്ടി മുറവിളി ഉയരുമ്പോഴാണ് ജോണ്‍സ് ഇത് പറയുന്നത്.

വിരാട് കോലിയെ ക്യാപ്റ്റനാക്കാന്‍ സമയമായിട്ടില്ല എന്നാണ് ജോണ്‍സിന്റെ പക്ഷം. മഹാന്മാരായ കളിക്കാരെ റിട്ടയര്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുന്നത് ശരിയല്ല. വിരാട് കോലിക്ക് ക്യാപ്റ്റനാകാന്‍ ഇനിയും ധാരാളം സമയമുണ്ട്. മികച്ച കളിക്കാരെ ഒഴിവാക്കാന്‍ വലിയ തിടുക്കമാണ് നമ്മള്‍ക്ക്. ധോണി ഇന്ത്യന്‍ ക്രിക്കറ്റിന് ചെയ്തത് വെച്ച് നോക്കിയാല്‍ ഒരു തീരുമാനമെടുക്കാനുള്ള സാവകാശം ധോണിക്ക് നല്‍കുകയാണ് വേണ്ടത്.

msdhoni

ക്യാപ്റ്റനാകാനുള്ള തിടുക്കത്തിലാണ് വിരാട് കോലി എന്ന് തനിക്ക് തോന്നുന്നില്ല. കോലിയുടെ സമയം വരും. എന്നെ വിശ്വസിക്കൂ, റിട്ടയര്‍ ചെയ്തുകഴിഞ്ഞാല്‍ ധോണിയെ ഇന്ത്യ ഒരുപാട് മിസ് ചെയ്യും - കൊല്‍ക്കത്തയില്‍ ഒരു ടി വി ചാനലിനോട് സംസാരിക്കവേ ജോണ്‍സ് പറഞ്ഞു. ധോണി വൈകാതെ റിട്ടയര്‍ ചെയ്യുമെന്നാണ് താന്‍ കരുതുന്നത് എന്നും ജോണ്‍സ് കൂട്ടിച്ചേര്‍ത്തു.

2014 ലാണ് ധോണി ടെസ്റ്റില്‍ നിന്നും വിരമിച്ചത്. ഇപ്പോള്‍ ട്വന്റി 20, ഏകദിന ഫോര്‍മാറ്റുകളില്‍ മാത്രമാണ് ധോണി കളിക്കുന്നത്. ധോണിയെ മാറ്റി മൂന്ന് ഫോര്‍മാറ്റുകളിലും വിരാട് കോലിയെ ക്യാപ്റ്റനാക്കണമെന്ന് മുന്‍ താരങ്ങള്‍ പലരും ഒളിഞ്ഞും തെളിഞ്ഞും അഭിപ്രായം പറയുന്നുണ്ട്. മുന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ രവി ശാസ്ത്രിയും അടുത്തിടെ ഇക്കാര്യം പറഞ്ഞിരുന്നു.

Story first published: Tuesday, June 21, 2016, 17:15 [IST]
Other articles published on Jun 21, 2016
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+