വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സച്ചിന്‍റെ നൂറില്‍ 100ന് ഇന്നു 'പിറന്നാള്‍'.. എങ്ങനെ മറക്കും ആ സുവര്‍ണദിനം? എതിരാളികള്‍ ഇവര്‍

ബംഗ്ലാദേശിനെതിരേയാണ് അദ്ദേഹം അപൂര്‍വ്വനേട്ടം കൈവരിച്ചത്

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ നിന്നും ഒരിക്കലും മായ്ഞ്ഞു പോവാത്ത ദിനമാണ് മാര്‍ച്ച് 16. അതിനൊരു കാരണം കൂടിയുണ്ട്. തങ്ങളുടെ ക്രിക്കറ്റ് 'ദൈവം' സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആ ലോക റെക്കോര്‍ഡ് കുറിച്ചത് ഈ സുദിനത്തിലായിരുന്നു. മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനില്ലാത്ത, ഇപ്പോഴും സാധിച്ചിട്ടില്ലാത്ത സെഞ്ച്വറികളില്‍ സെഞ്ച്വറിയെന്ന അപൂര്‍വ്വ നേട്ടം സച്ചിന്‍ കുറിച്ചത് ഈ ദിവസമായിരുന്നു.

ദ്രാവിഡിനും ലക്ഷ്മണിനും അര്‍ഹിച്ച വില നല്‍കിയില്ല! ടി20ക്ക് അമിത പ്രാധാന്യം- വസീം ജാഫര്‍ദ്രാവിഡിനും ലക്ഷ്മണിനും അര്‍ഹിച്ച വില നല്‍കിയില്ല! ടി20ക്ക് അമിത പ്രാധാന്യം- വസീം ജാഫര്‍

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ഈ അവിസ്മരണീയയ നേട്ടം ഇന്നു പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആരാധകരുടെ മനസ്സ് പിന്നിലേക്കു പായുകയാണ്. അയല്‍ക്കാരായ ബംഗ്ലാദേശിനെതിരേയുള്ള സച്ചിന്റെ അന്നത്തെ ഇന്നിങ്‌സ് ഇന്നലെ കണ്ടതുപോലെ അവരുടെ മനസ്സിലേക്ക് ഓടിയെത്തുകയും ചെയ്യുന്നു.

ഏഷ്യാ കപ്പില്‍

ഏഷ്യാ കപ്പില്‍

ഏഷ്യാ കപ്പിലെ ലീഗ് ഘട്ടത്തില്‍ ധാക്കയില്‍ നടന്ന മല്‍സരത്തിലായിരുന്നു സച്ചിന്‍ ബംഗ്ലാദേശിനെതിരേ നൂറില്‍ നൂറെന്ന മാന്ത്രിക സംഖ്യ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ്, 2012ലെ മാര്‍ച്ച് 16നായിരുന്നു ക്രിക്കറ്റില്‍ ചരിത്രം പിറന്ന ആ ദിനം.
ഏഷ്യാ കപ്പിനു മുമ്പ് ഇന്ത്യന്‍ ടീം ഓസ്‌ട്രേലേയിയയില്‍ പര്യടനം നടത്തിയപ്പോള്‍ ഏവരും കാത്തിരുന്നത് സച്ചിന്റെ നൂറാം സെഞ്ച്വറിക്കായിരുന്നു. പക്ഷെ അത് പിറക്കാന്‍ ഭാഗ്യമുണ്ടായത് ഏഷ്യാ കപ്പിലായിരുന്നു.

ഓസ്‌ട്രേലിയയില്‍ സാധിച്ചില്ല

ഓസ്‌ട്രേലിയയില്‍ സാധിച്ചില്ല

സച്ചിന്റെ ഫേവറിറ്റ് എതിരാളികളുടെ നിരയിലാണ് ഓസ്‌ട്രേലിയയുടെ സ്ഥാനം. അതുകൊണ്ടു തന്നെ ഇന്ത്യ അന്നു ഓസ്‌ട്രേലിയയില്‍ പര്യടനം നടത്തിയപ്പോള്‍ എല്ലാ കണ്ണുകളും അദ്ദേഹത്തിലായിരുന്നു. ടെസ്റ്റ്, ത്രിരാഷ്ട്ര പരമ്പരകളായിരുന്നു ഇന്ത്യയുടെ ഷെഡ്യൂളിലുണ്ടായിരുന്നത്.
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ 0-4ന്റെ പരാജയമേറ്റു വാങ്ങിയപ്പോള്‍ സച്ചിന്റെ സ്‌കോര്‍ ഒരിന്നിങ്‌സിലും മൂന്നക്കം കടന്നില്ല. ഓസീസ്, ശ്രീലങ്ക എന്നിവരുള്‍പ്പെട്ട ത്രിരാഷ്ട്ര പരമ്പരയാണ് ഇന്ത്യ തുടര്‍ന്നു കളിച്ചത്. ഇവയില്‍ ഇന്ത്യ ഫൈനലിലെത്തിയെങ്കിലും സച്ചിന്റെ സെഞ്ച്വറി അപ്പോഴും അകന്നു നിന്നു.

ബംഗ്ലാദേശിലേക്ക്

ബംഗ്ലാദേശിലേക്ക്

ഓസീസ് പര്യടനത്തിനു ശേഷം ഇന്ത്യയുടെ അടുത്ത മിഷന്‍ ബംഗ്ലാദേശ് വേദിയായ ഏഷ്യാ കപ്പ് ടൂര്‍ണമെന്റായിരുന്നു. ബംഗ്ലാദേശിനെതിരായ മല്‍സരം ഇന്ത്യയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ നൂറാം സെഞ്ച്വറിയുടെ മികവില്‍ അഞ്ചു വിക്കറ്റിന് 289 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തുകയും ചെയ്തു. അന്ന് 147 പന്തുകളില്‍ നിന്നായിരുന്നു സച്ചിന്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറികളൊന്ന് കൂടിയായിരുന്നു ഇത്. പക്ഷെ സച്ചിന്റെ റെക്കോര്‍ഡ് നേട്ടം ഇന്ത്യയെ വിജയത്തിലെത്തിച്ചില്ല. അഞ്ചു വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്നു പുറത്താവുകയും ചെയ്തു.

സച്ചിന്റെ വാക്കുകള്‍

സച്ചിന്റെ വാക്കുകള്‍

നൂറാം സെഞ്ച്വറിയുമായി റെക്കോര്‍ഡിട്ട സച്ചിനെ മല്‍സരശേഷം പ്രത്യേക മൊമെന്റോ നല്‍കി ആദരിച്ചിരുന്നു. തന്നെ സംബന്ധിച്ച് ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടമായിരുന്നു ഇതെന്നായിരുന്നു സച്ചിന്റെ പ്രതികരണം. മികച്ച പ്രകടനത്തോടെയാണ് സീസണ്‍ ആരംഭിച്ചത്, പക്ഷെ ഭാഗ്യം ഒപ്പമുണ്ടായില്ല. നാഴികക്കല്ലുകളെക്കുറിച്ച് ചിന്തിക്കാറില്ല. മാധ്യമങ്ങളാണ് ഇവയെല്ലാം തുടങ്ങിയത്. താന്‍ എവിടെ പോയാലും ആളുകള്‍ക്കു പറയാനുള്ളത് നൂറാമത്തെ സെഞ്ച്വറിയെക്കുറിച്ചായിരുന്നു. അതിനു മുമ്പ് നേടിയ 99 സെഞ്ച്വറികളെക്കുറിച്ച് ആരും പറഞ്ഞില്ലെന്നും സച്ചിന്‍ വിശദീകരിച്ചിരുന്നു.

വ്യത്യസ്തമായ സെഞ്ച്വറി

വ്യത്യസ്തമായ സെഞ്ച്വറി

പന്ത് നന്നായി ബാറ്റിലേക്ക് വരുന്ന പിച്ചായിരുന്നില്ല ധാക്കയിലേത്. അതുകൊണ്ടു തന്നെ വളരെ പ്രത്യേകയുള്ള സെഞ്ച്വറിയാണിത്. എത്ര സെഞ്ച്വറികള്‍ നേടിയെന്നത് വിഷയമല്ല. നേടിയതില്‍ മതിമറക്കാതെ ടീമിനു വേണ്ടി വീണ്ടും വീണ്ടും സ്‌കോര്‍ ചെയ്യാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. സ്വപ്‌നങ്ങള്‍ സത്യമായി മാറും. ലോകകപ്പ് നേടാന്‍ 22 വര്‍ഷങ്ങളാണ് തനിക്കു കാത്തിരിക്കേണ്ടി വന്നതെന്നും സച്ചിന്‍ അന്നു പറഞ്ഞിരുന്നു.
അന്നത്തെ സെഞ്ച്വറിയുടെ പേരില്‍ വിമര്‍ശനങ്ങളും സച്ചിന്‍ നേരിട്ടിരുന്നു. സെഞ്ച്വറി നേടുന്നതിനു വേണ്ടി സ്വാര്‍ഥതയോടെയാണ് സച്ചിന്‍ കളിച്ചതെന്നും ഇതാണ് ഇന്ത്യയുടെ പരാജയത്തിനു കാരണമെന്നുമായിരുന്നു ആരോപണം.

Story first published: Monday, March 16, 2020, 11:50 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X