വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏകദിനത്തില്‍ 24 റണ്‍സിന് ഓള്‍ഔട്ട്; 3.2 ഓവറില്‍ എതിരാളികള്‍ കളി ജയിച്ചു

ദില്ലി: ക്രിക്കറ്റിന്റെ നിലവാരത്തകര്‍ച്ചയില്‍ ഐസിസി സന്തുഷ്ടരല്ല. അതുകൊണ്ടുതന്നെയാണ് ലോകകപ്പില്‍ നിന്നും കുഞ്ഞന്‍ ടീമുകളെ ഒഴിവാക്കി നിലവാരമുള്ളവര്‍ക്കുമാത്രം അവസരം നല്‍കാന്‍ തീരുമാനിച്ചത്. അടുത്തിടെ പല ലിസ്റ്റ് എ മത്സരങ്ങളിലും മറ്റും കുറഞ്ഞ സ്‌കോറില്‍ പുറത്താകുന്നത് വാര്‍ത്തയായിട്ടുണ്ട്. ഇത്തവണ ഒമാന്‍ ആണ് കുറഞ്ഞ സ്‌കോര്‍ കൊണ്ട് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ടീം.

cricket

സ്‌കോട്ട്‌ലന്‍ഡിനെതിരായ ഒരു ഏകദിന മത്സരത്തില്‍ 24 റണ്‍സിനാണ് ഒമാന്‍ പുറത്തായത്. ആകെ ഒരു കളിക്കാരന്‍ മാത്രം രണ്ടക്കം കടന്നപ്പോള്‍ ഓപ്പണര്‍മാര്‍ റണ്‍സൊന്നും സ്‌കോര്‍ ചെയ്തില്ല. ഖവാര്‍ അലി 33 പന്തില്‍ 15 റണ്‍സെടുത്ത് ടോപ് സ്‌കോററായി. മറ്റൊരു താരവും 5 റണ്‍സ് പോലും കടന്നില്ല. വൈഡിലൂടെ ലഭിച്ച 3 റണ്‍സ് ആണ് രണ്ടാമത്തെ ടോപ് സ്‌കോര്‍.

അങ്കത്തിന് മുമ്പ് കംഗാരുപ്പട കീഴടങ്ങി? ഇന്ത്യയെക്കുറിച്ച് ഫിഞ്ച് പറഞ്ഞത്.. അങ്കത്തിന് മുമ്പ് കംഗാരുപ്പട കീഴടങ്ങി? ഇന്ത്യയെക്കുറിച്ച് ഫിഞ്ച് പറഞ്ഞത്..

മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡിന് കേവലം 3.2 ഓവര്‍ മാത്രമേ മത്സരം അവസാനിപ്പിക്കാന്‍ വേണ്ടിവന്നുള്ളൂ. മാത്യു ക്രോസ് 11 പന്തില്‍ 10 റണ്‍സും കെയ്‌ലി കോട്‌സര്‍ 9 പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ 10 വിക്കറ്റിനായിരുന്നു സ്‌കോട്ട്‌ലന്‍ഡിന്റെ വിജയം. ലിസ്റ്റ് എ മത്സരത്തിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്‌കോര്‍ ആണ് ഒമാന്‍ നേടിയത്. 2007ല്‍ വെസ്റ്റിന്‍ഡീസിന്റെ അണ്ടര്‍ 19 ടീം 18 റണ്‍സിന് പുറത്തായതാണ് കുറഞ്ഞ സ്‌കോര്‍.

Story first published: Tuesday, February 19, 2019, 14:50 [IST]
Other articles published on Feb 19, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X