Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Olympics 2021: ഇവര്‍ മലയാളക്കരയുടെ അഭിമാനങ്ങള്‍, ഇന്ത്യന്‍ ടീമിന്റെ ഭാഗമായ മലയാളികളെ അറിയാം

ടോക്കിയോ: ലോകത്തിന്റെ കായികപൂരമായ ഒളിംപിക്‌സിന്റെ ആവേശ കാഴ്ചകളിലേക്ക് ലോകം കണ്‍തുറക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം. 23നാണ് ഒളിംപിക്‌സ് ആരംഭിക്കുന്നത്. 119 അംഗ ഇന്ത്യന്‍ ടീമും വലിയ പ്രതീക്ഷയിലാണ് ടോക്കിയോയില്‍ ഇറങ്ങുന്നത്. പി വി സിന്ധു, മേരി കോം, നീരജ് ചോപ്ര, സാനിയ മിര്‍സ തുടങ്ങിയ നിരവധി പ്രതിഭാശാലികളായ താരങ്ങള്‍ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്.

മലയാളക്കരയുടെ അഭിമാനം കാക്കാന്‍ മലയാളി താരങ്ങളും ഇന്ത്യന്‍ ടീമില്‍ സജീവമായിട്ടുണ്ട്. ഇത്തവണ ഒളിംപിക്‌സ് യോഗ്യത നേടിയ മലയാളി താരങ്ങളില്‍ ഒരു പെണ്‍കുട്ടി പോലുമില്ലെന്നതാണ് കൗതുകകരം. കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കേരളത്തില്‍ നിന്ന് ഒരു വനിതാ താരം പോലുമില്ലാതെ ഒളിംപിക്‌സിന് ഇന്ത്യ പോകുന്നത്. ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയ ഇന്ത്യന്‍ ടീമിന്റെ ഭാഗമായ മലയാളി താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പി ആര്‍ ശ്രീജേഷ്

പി ആര്‍ ശ്രീജേഷ്

മുന്‍ ഹോക്കി ടീം നായകനും ഗോള്‍കീപ്പറുമായ പി ആര്‍ ശ്രീജേഷ് ഇത്തവണയും ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായി ടീമിലുണ്ട്. 33 കാരനായ. താരത്തിന്റെ 15 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ നിരവധി നേട്ടങ്ങള്‍ ഇതിനോടകം നേടിയിട്ടുണ്ട്. ഒളിംപിക്‌സ് ലോകകപ്പ് മെഡല്‍ ജേതാവാണ് ശ്രീജേഷ്. ഹോക്കിയില്‍ 41 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യ സ്വര്‍ണ്ണ മെഡല്‍ നേടുമെന്ന സജീവ പ്രതീക്ഷയാണ് ഇത്തവണയുള്ളത്.

സാജന്‍ പ്രകാശ്

സാജന്‍ പ്രകാശ്

നീന്തലില്‍ ഇന്ത്യക്ക് വലിയ മെഡല്‍ പ്രതീക്ഷ സമ്മാനിച്ചാണ് സാജന്‍ പ്രകാശ് ഒളിംപിക്‌സ് യോഗ്യത നേടിയിരിക്കുന്നത്. 27 കാരനായ താരം 1.56.38 സമയം കുറിച്ചാണ് 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തില്‍ യോഗ്യത നേടിയിരിക്കുന്നത്. റോമിലായിരുന്നു അദ്ദേഹത്തിന്റെ ഈ ഗംഭീര പ്രകടനം.ഒളിംപിക്‌സ് യോഗ്യതക്ക് നിര്‍ദേശിച്ചിരിക്കുന്ന സമയത്തേക്കാള്‍ 0.10 സെക്കന്റ് വേഗത്തിലാണ് സാജന്‍ ഫിനിഷ് ചെയ്തത്. 2016ലും ഒളിംപിക്‌സില്‍ അദ്ദേഹം പങ്കെടുത്തെങ്കിലും 28ാം സ്ഥാനമാണ് ലഭിച്ചത്.

എം ശ്രീശങ്കര്‍

എം ശ്രീശങ്കര്‍

മുന്‍ അത്‌ലറ്റുകളായ എസ് മുരളി-കെ എസ് ബിജിമോള്‍ ദമ്പതികളുടെ മകനായ ശ്രീശങ്കറും ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നുണ്ട്. ലോങ്ജംപിലാണ് താരം മത്സരിക്കുന്നത്. മാര്‍ച്ചില്‍ നടന്ന ഫെഡറേഷന്‍ കപ്പ് സീനിയര്‍ നാഷണല്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 8.26 സെന്റീ മീറ്ററാണ് ശ്രീശങ്കര്‍ ചാടിയത്. ഒളിംപിക് യോഗ്യതാ ദൂരം. 8.22 മീറ്ററാണ്. 22കാരനായ താരത്തെ അച്ഛനായ മുരളി തന്നെയാണ് പരിശീലിപ്പിക്കുന്നത്.

കെ ടി ഇര്‍ഫാന്‍

കെ ടി ഇര്‍ഫാന്‍

ദീര്‍ഘദൂര നടത്തത്തില്‍ മത്സരിക്കാന്‍ കെ ടി ഇര്‍ഫാനുമുണ്ട്. ടോക്കിയോ ഒളിംപിക്‌സിന് യോഗ്യത നേടിയെടുത്ത ആദ്യ ഇന്ത്യന്‍ അത്‌ലറ്റാണ് കെ ടി ഇര്‍ഫാന്‍. 2019ല്‍ ജപ്പാനില്‍ നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 1.20.57 സമയം കുറിച്ചാണ് ഇര്‍ഫാന്‍ യോഗ്യത നേടിയെടുത്തത്. നാലാം സ്ഥാനത്തായിരുന്നു ഇര്‍ഫാന്‍ ഫിനിഷ് ചെയ്തത്. 31കാരനായ താരത്തിന്റെ രണ്ടാം ഒളിംപിക്‌സാണിത്. 2012ലെ ലണ്ടന്‍ ഒളിംപിക്‌സില്‍ 10ാം സ്ഥാനത്തായിരുന്നു അദ്ദേഹം ഫിനിഷ് ചെയ്തത്.

മുഹമ്മദ് അനസ് യഹിയ

മുഹമ്മദ് അനസ് യഹിയ

റിലേയില്‍ മുഹമ്മദ് അനസ് യഹിയ ഇത്തവണയും മത്സരിക്കുന്നുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ 4x400 മീറ്റര്‍ റിലേയിലെ വെള്ളിമെഡല്‍ ജേതാവാണ് അദ്ദേഹം.26കാരനായ അനസിന്റെ രണ്ടാം ഏഷ്യന്‍ ഗെയിംസാണിത്. കൊല്ലം നിലമേല്‍ സ്വദേശിയായ അനസ് 2016ലെ റിയോ ഒളിംപിക്‌സിലും റിലേയില്‍ മത്സരിച്ചുവെങ്കിലും മെഡല്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.

അലക്‌സ് ആന്റണി-അമോജ് ജേക്കബ്

അലക്‌സ് ആന്റണി-അമോജ് ജേക്കബ്

തിരുവനന്തപുരം പുല്ലുവിളക്കാരനായ അലക്‌സ് ആന്റണി ഇന്ത്യയുടെ 4x400 മീറ്റര്‍ മിക്‌സഡ് റിലേ ടീമിനൊപ്പമാണ് ടോക്കിയോയ്ക്ക് യോഗ്യത നേടിയത്. സര്‍തക് ബാംബ്രി, രേവതി വീരമണി, ശുഭാ വെങ്കടേശന്‍, ധനലക്ഷ്മി ശേഖര്‍ എന്നിവരാണ് അലക്‌സ് ആന്റണിയുടെ പങ്കാളി. പുരുഷന്മാരുടെ 4 x 400 മീറ്റര്‍ റിലേ ടീമിന്റെ ഭാഗമാണ് അമോജ് ജേക്കബ്. മാര്‍ച്ചില്‍ ഫെഡറേഷന്‍ കപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടാന്‍ ഇവര്‍ക്ക് സാധിച്ചിരുന്നു.

നിര്‍മല്‍ ടോം-എംപി ജാബിര്‍

നിര്‍മല്‍ ടോം-എംപി ജാബിര്‍

26കാരനായ നിര്‍മല്‍ ടോം 4x400 മീറ്റര്‍ റിലേ ടീമിന്റെ ഭാഗമാണ്. കോഴിക്കോടുകാരനായ താരം അവസാന മാസം പാട്യാലയില്‍ നടന്ന സീനിയര്‍ നാഷണല്‍ മീറ്ററില്‍ 3.01.89 സെക്കന്റ് സമയം കുറിച്ചാണ് ഒളിംപിക്‌സ് യോഗ്യത നേടിയെടുത്തത്. 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായാണ് ജാബിര്‍ ടോക്കിയോക്ക് യോഗ്യത നേടിയത്. 2017,2019 ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

Story first published: Tuesday, July 20, 2021, 15:32 [IST]
Other articles published on Jul 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+