Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതൊരു തുടക്കം മാത്രം...; ചാനുവിന്റെ ചരിത്രനേട്ടത്തിന് കയ്യടിച്ച് ക്രിക്കറ്റ് ലോകം

ടോക്കിയോ: ചരിത്രം കുറിച്ച് ഇന്ത്യയുടെ മീരാഭായ് ചാനു. ടോക്കിയോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡല്‍ നേടിയിരിക്കുകയാണ് ചാനു. വനിതകളുടെ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയാണ് മീരാഭായ് ചാനു ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. ഇതോടെ കര്‍ണംമല്ലേശ്വരിയ്ക്ക് ശേഷം ഈ വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ നേടി തന്ന താരമായി മാറിയിരിക്കുകയാണ് മീരഭായ് ചാനു. 21 വര്‍ഷത്തെ കാത്തിരിപ്പിനാണ് താരം വിരാമമിട്ടത്.

ചരിത്ര നേട്ടം കൈവരിച്ച താരത്തിന് അഭിനന്ദനങ്ങളുമായി രാജ്യം എത്തിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, കായികമന്ത്രി, ആഭ്യന്തര മന്ത്രി തുടങ്ങിയവര്‍ മുതല്‍ വിവിധ മേഖലകളില്‍ നിന്നുമാണ് മീരാഭായ് ചാനുവിന് അഭിനന്ദനങ്ങള്‍ ലഭിക്കുന്നത്. ക്രിക്കറ്റ് ലോകവും താരത്തെ അഭിനന്ദിക്കാന്‍ മുന്നിലുണ്ട്. ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മുതല്‍ ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി വരെയുള്ളവര്‍ അഭിനന്ദനം അറിയിച്ച് എത്തിയിട്ടുണ്ട്.

സച്ചിന്‍

പരുക്കിന് ശേഷം നീ കൈവരിച്ച മാറ്റവും ചരിത്രം കുറിച്ച വെള്ളിയും തീര്‍ത്തും അത്ഭുതകരമാണെന്നായിരുന്നു സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ട്വീറ്റ് ചെയ്തത്. നീ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമാണെന്നും സച്ചിന്‍ പറയുന്നു. അങ്ങനെ ടോക്കിയോ ഒളിമ്പിക്‌സിലെ നമ്മുടെ യാത്ര സ്റ്റൈലില്‍ തന്നെ തുടങ്ങുന്നു. രാജ്യത്തിനാകെ അഭിമാന നിമിഷം. അഭിനന്ദനങ്ങള്‍ മീരഭായ് ചാനു എന്നായിരുന്നു ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് കുറിച്ചത്.

ഇതൊരു തുടക്കം മാത്രം

വിവിഎസ് ലക്ഷ്മണ്‍, വിരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, ഗൗതം ഗംഭീര്‍, സുരേഷ് റെയ്‌ന, യൂസഫ് പഠാന്‍, ശിഖര്‍, വിരാട് കോഹ്ലി, വേദ കൃഷ്ണമൂര്‍ത്തി, ഹര്‍ഭജന്‍ സിംഗ്, അജിന്‍ക്യ രഹാനെ, കെഎല്‍ രാഹുല്‍, ദിനേശ് കാര്‍ത്തിക്, ആര്‍ അശ്വിന്‍, ജുലന്‍ ഗോസ്വാമി, അനില്‍ കുംബ്ലെ തുടങ്ങി നിരവധി ക്രിക്കറ്റ് താരങ്ങളാണ് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണെന്നും കൂടുതല്‍ മെഡലുകള്‍ പിന്നാലെ വരുമെന്നാണ് സെവാഗ് പറയുന്നത്.

മികച്ച പ്രകടനം നടത്താന്‍

2016ലെ റിയോ ഒളിമ്പിക്‌സ് തന്നെ പലതും പഠിക്കാന്‍ സഹായിച്ചുവെന്നും ഇത്തവണ തന്റെ ഏറ്റവും മികച്ച പ്രകടനം നടത്താന്‍ ഉറച്ചാണ് എത്തിയതെന്നുമായിരുന്നു ചാനു പറഞ്ഞത്. മെഡല്‍ നേടാന്‍ സാധിച്ചതില്‍ ഒരുപാട് സന്തോഷമുണ്ട്. രാജ്യം മുഴുവന്‍ എന്നെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അവര്‍ക്ക് പ്രതീക്ഷകളുണ്ടായിരുന്നുവെന്നും ചാനു പറയുന്നു. 2016 ല്‍ തന്റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. എങ്കിലും പലതും പഠിച്ചു. അതിലൂടെ എവിടെയാണ് മെച്ചപ്പെടുത്തേണ്ടതെന്ന് താന്‍ പഠിച്ചുവെന്നും താരം പറഞ്ഞു.

വീട്ടിലേക്ക്

അതേസമയം ഇന്ത്യയിലെത്തിയാല്‍ താന്‍ ആദ്യം ചെയ്യുക വീട്ടിലേക്ക് പോവുകയായിരിക്കുമെന്നാണ് മീരഭായ് ചാനു പറയുന്നത്. രണ്ട് വര്‍ഷമായി വീട്ടില്‍ പോയിട്ടെന്നാണ് താരം പറയുന്നത്. നാട്ടിലെത്തിയാല്‍ കുടുംബത്തോടൊപ്പം കുറച്ച് സമയം ചെലവിടണം. ഇന്ന് താന്‍ ആഘോഷിക്കുമെന്നും ചാനു പറഞ്ഞു. സ്‌നാച്ച്, ക്ലീന്‍ ആന്റ് ജര്‍ക്ക് എന്നീ വിഭാഗങ്ങളിലായി 202 കിലോ ഗ്രാം ഉയര്‍ത്തിയാണ് ചാനു ഇന്ത്യയ്ക്ക് ചരിത്രനേട്ടം സമ്മാനിച്ചിരിക്കുന്നത്.

Story first published: Saturday, July 24, 2021, 17:21 [IST]
Other articles published on Jul 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+