വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഈ സീസണിലെ 'വല്ല്യേട്ടന്‍'മാര്‍... തലപ്പത്ത് താഹിര്‍, ടീമിനു ബാധ്യത ആരൊക്കെ?

സിഎസ്‌കെ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ് ഏറ്റവും പ്രായം കൂടിയ താരം

IPL 2018: ഇത്തവണത്തെ ഏറ്റവും പ്രായം കൂടിയ താരങ്ങള്‍ | Oneindia Malayalam

മുംബൈ: കുട്ടി ക്രിക്കറ്റെന്നു വിളിപ്പേര് വന്ന ട്വന്റി20യില്‍ ന്യൂജന്‍ പിള്ളേര്‍ക്കു മാത്രമല്ല വെറ്ററന്‍ താരങ്ങള്‍ക്കുമുണ്ടു കാര്യം. പ്രായത്തെ തോല്‍പ്പിച്ച് യുവതാരങ്ങളപ്പോലും നിഷ്പ്രഭമാക്കുന്ന പ്രകടനം നടത്തുന്ന ചില താരങ്ങള്‍ ഇപ്പോഴും മല്‍സരരംഗത്തുണ്ട്. ഇതിനു ഏറ്റവും വലിയ ഉദാഹരണമാണ് യൂനിവേഴ്‌സല്‍ ബോസെന്നു വിശേഷിപ്പിക്കപ്പെടുന്ന ട്വന്റി20യിലെ ബാറ്റിങ് രാജാവും വിന്‍ഡീസ് ഇതിഹാസവുമായ ക്രിസ് ഗെയ്ല്‍.

ഈ സീസണിലെ ഐപിഎല്ലിലും 30നു മുകളില്‍ പ്രായമുള്ള നിരവധി താരങ്ങള്‍ കളിക്കുന്നുണ്ട്. ഇവരില്‍ ചിലര്‍ ടീമിന്റെ തുറുപ്പുചീട്ടുകളായി മാറിയപ്പോള്‍ ചിലര്‍ ബാധ്യതയായിട്ടുമുണ്ട്. ഐപിഎല്ലില്‍ ഇത്തവണത്തെ ഏറ്റവും പ്രായം കൂടിയ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

യുവരാജ് സിങ് (36 വയസ്സ്)

യുവരാജ് സിങ് (36 വയസ്സ്)

ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിക്കല്‍ പോസ്റ്റര്‍ ബോയ് ആയിരുന്ന സൂപ്പര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് ഈ സീസണിലും ഐപിഎല്ലില്‍ തന്റെ സാന്നിധ്യമറിയിച്ചു. 36 കാരനായ യുവി കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് കളിക്കുന്നത്. 2007ലെ ഐസിസി ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഒരോവറില്‍ തുടര്‍ച്ചയായി ആറു പന്തുകളും സിക്‌സറിലേക്കു പറത്തിയതോടെയാണ് യുവി സൂപ്പര്‍ താര പദവയിലേക്കുയര്‍ന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായിരുന്ന അദ്ദേഹം പിന്നീട് അസുഖവും മോശം ഫോമും കാരണം പുറത്താവുകയായിരുന്നു.
ഈ സീസണിലെ ഐപിഎല്ലില്‍ യുവി തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തുമെന്ന് ആരാധകര്‍ സ്വപ്‌നം കണ്ടെങ്കിലും അതുണ്ടായില്ല. ഇതുവരെ കൡച്ച ഏഴു മല്‍സരങ്ങളില്‍ നിന്നും 12.80 ശരാശരിയില്‍ 64 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. വെറും രണ്ടു സിക്‌സറുകള്‍മാത്രമേ യുവി നേടിയിട്ടുമുള്ളൂ. ഫീല്‍ഡിങിലും പഴയ ഫിറ്റ്‌നസ് അദ്ദേഹത്തിനു പുറത്തെടുക്കാനായിട്ടില്ല. കരിയറില്‍ ഒരുപക്ഷെ യുവിയുടെ അവസാനത്തെ ഐപിഎല്‍ ആയിരിക്കും ഇതെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു.

മിച്ചെല്‍ ജോണ്‍സന്‍ (36)

മിച്ചെല്‍ ജോണ്‍സന്‍ (36)

2013-14 സീസണിലെ ആഷസ് ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ 5-0നു ഇംഗ്ലണ്ടിനെ തൂത്തുവാരിയപ്പോള്‍ ഹീറോയായത് പേസര്‍ മിച്ചെല്‍ ജോണ്‍സനായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായിരുന്ന പേസര്‍ക്കു ഇപ്പോള്‍ 36 വയസ്സ് പിന്നിട്ടുകഴിഞ്ഞു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമാണ് ജോണ്‍സന്‍.
എന്നാല്‍ യഥാര്‍ഥ ജോണ്‍സന്റെ നിഴല്‍ മാത്രമാണ് ഐപിഎല്ലില്‍ ഇതുവരെ കാണാനായത്. കെകെആറിന്റെ മിക്ക കളികളിലും സൈഡ് ബെഞ്ചിലായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം.
പരിക്കു മൂലം മിച്ചെല്‍ സ്റ്റാര്‍ക്ക് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയതിനെ തുടര്‍ന്നാണ് ജോണ്‍സന്‍ കൊല്‍ക്കത്ത ടീമിലെത്തിയത്. ടീമിന്റെ പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കാനുള്ള ചുമതലയും അദ്ദേഹത്തിനായിരുന്നു. പക്ഷെ ഇതുവരെ ആറു മല്‍സരങ്ങളില്‍ നിന്നും വെറും രണ്ടു വിക്കറ്റാണ് ജോണ്‍സന്‍ നേടിയത്. ഇനിയൊരു ഐപിഎല്ലില്‍ ഓസീസ് സ്പീഡ് സ്റ്റാറിനെ കാണാനുള്ള സാധ്യത കുറവാണ്.

ഹര്‍ഭജന്‍ സിങ് (37)

ഹര്‍ഭജന്‍ സിങ് (37)

ഇന്ത്യയുടെ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങിനെ രണ്ടു കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് തങ്ങളുടെ തടകത്തിലെത്തിച്ചത്. ആര്‍ അശ്വിന്റെ പകരക്കാരനായാണ് ഹര്‍ഭജനെ ധോണി ചെന്നൈ ടീമിലേക്കു കൊണ്ടുവന്നത്. കഴിഞ്ഞ 10 സീസണുകളിലും മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു 37 കാരനായ ഭാജി. ഐപിഎല്ലില്‍ റണ്‍സ് വഴങ്ങാതെ ഏറ്റവുമധികം പന്തുകള്‍ എറിഞ്ഞ ബൗളറെന്ന റെക്കോര്‍ഡ് ഇപ്പോഴും ഹര്‍ഭജന്റെ പേരിലാണ്.
ഈ സീസണില്‍ ഒമ്പതു മല്‍സരങ്ങളില്‍ ഏഴു വിക്കറ്റുകളാണ് അദ്ദേഹ നേടിയത്. പവര്‍പ്ലേ ഓവറുകളില്‍ ചെന്നൈ ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ തുറുപ്പുചീട്ട് കൂടിയാണ് ഭാജി. നേരത്തേ ബൗളിങിനൊപ്പം ബാറ്റിങിലും വാലറ്റത്ത് വെടിക്കെട്ട് ഇന്നിങ്‌സുകള്‍ കാഴ്ചവച്ചിട്ടുള്ള അദ്ദേഹത്തിന് പക്ഷെ സിഎസ്‌കെയ്ക്കു വേണ്ടി ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായിട്ടില്ല.

 ക്രിസ് ഗെയ്ല്‍ (38)

ക്രിസ് ഗെയ്ല്‍ (38)

പഴകുന്തോറും വീര്യം കൂടുകയാണ് വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്. 38 കാരന്‍ ഈ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. 26 സിക്‌സറുകളടക്കം ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും ഗെയ്ല്‍ ഇതിനകം നേടിക്കഴിഞ്ഞു. ലേലത്തിന്റെ ആദ്യദിനം ഒരു ടീമും വാങ്ങാന്‍ താല്‍പ്പര്യം കാണിക്കാതിരുന്ന അദ്ദേഹത്തെ രണ്ടാം ദിനത്തിലാണ് പഞ്ചാബ് സ്വന്തമാക്കിയത്.
രണ്ടു കോടിക്കു ടീമിലെത്തിയ ഗെയ്ല്‍ ഇതിനകം തന്നെ തഴഞ്ഞവര്‍ക്കു ബാറ്റ് കൊണ്ടു ചുട്ട മറുപടി നല്‍കിക്കഴിഞ്ഞു. ഈ സീസണില്‍ കന്നി ഐപിഎല്‍ കിരീടം ലക്ഷ്യമിടുന്ന പഞ്ചാബിന്റെ പ്രതീക്ഷകള്‍ ഗെയ്‌ലിലും ഓപ്പണിങ് പങ്കാളിയായ ലോകേഷ് രാഹുലിലുമാണ്.
ഈ സീസണില്‍ എട്ടു മല്‍സരങ്ങളില്‍ നിന്നും 55.33 ശരാശരിയില്‍ 332 റണ്‍സ് ഗെയ്ല്‍ നേടിക്കഴിഞ്ഞു. ടീമിന്റെ റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്താണ് അദ്ദേഹം. രാഹുലാണ് 537 റണ്‍സോടെ തലപ്പത്തു നില്‍ക്കുന്നത്.

ഇമ്രാന്‍ താഹിര്‍ (39)

ഇമ്രാന്‍ താഹിര്‍ (39)

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും മുതിര്‍ന്ന താരം ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറാണ്. 38 കാരനായയ താഹിര്‍ ഈ സീസണിലാണ് സിഎസ്‌കെയിലെത്തിയത്. കഴിഞ്ഞ സീസണില്‍ റൈസിങ് പൂനെ ജയന്റ്‌സിനായി 12 മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റെടുത്ത പ്രകടനമാണ് അദ്ദേഹത്തെ ഈ സീസണിലും ഐപിഎല്ലിലെത്തിച്ചത്.
എന്നാല്‍ കഴിഞ്ഞ സീസണിലെ പ്രകടനം ഇത്തവണ ആവര്‍ത്തിക്കാന്‍ താഹിറിനു കഴിഞ്ഞിട്ടില്ല. ആറു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റ് മാത്രമേ സ്പിന്നര്‍ നേടിയിട്ടുള്ളൂ. സിഎസ്‌കെയുടെ പകുതി മല്‍സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു താഹിറിന്റെ സ്ഥാനം.
ഇനി വരാനിരിക്കുന്ന അവസാനാ മല്‍സരങ്ങളില്‍ താഹിര്‍ മികച്ച ഫോമിലേക്കുയരുമെന്ന കണക്കുകൂട്ടലിലാണ് സിഎസ്‌കെഎ ക്യാപ്റ്റന്‍ ധോണി.

ഫോര്‍മുല വണ്‍: സ്‌പെയിനിലും ഹാമില്‍റ്റണ്‍ തന്നെ... തുടര്‍ച്ചയായ രണ്ടാം കിരീടം, 17 പോയിന്റ് ലീഡ്ഫോര്‍മുല വണ്‍: സ്‌പെയിനിലും ഹാമില്‍റ്റണ്‍ തന്നെ... തുടര്‍ച്ചയായ രണ്ടാം കിരീടം, 17 പോയിന്റ് ലീഡ്

Story first published: Monday, May 14, 2018, 11:06 [IST]
Other articles published on May 14, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X