Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്താന്‍ ക്രിക്കറ്റിലെ കാരണവര്‍ ഓര്‍മയായി

കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രായമേറിയ ടെസ്റ്റ് താരമായ ഇംതിയാസ് അഹ്മദ് അന്തരിച്ചു. 89ാം പിറന്നാള്‍ ആഘോഷിക്കാന്‍ അഞ്ചു ദിവസം മാത്രം ശേഷിക്കെയാണ് ഇംതിയാസ് ലോകത്തോടു വിടപറഞ്ഞത്.

ഹൃദയത്തിന് അണുബാധയുണ്ടായതിനെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു അദ്ദേഹം. വീട്ടില്‍ വച്ച് ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ഇംതിയാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കന്നി ഇന്ത്യന്‍ പര്യടനം

1952-53ല്‍ പാകിസ്താന്‍ ടീം ആദ്യമായി ഇന്ത്യയില്‍ പര്യടനത്തിനെത്തിയപ്പോള്‍ ടീമിലുണ്ടായിരുന്ന താരമാണ് ഇംതിയാസ്. അന്നു ടീമിലുണ്ടായിരുന്ന ഹനീഫ് മുഹമ്മദ്, ഇസ്‌റാര്‍ അലി എന്നിവര്‍ കഴിഞ്ഞ വര്‍ഷം അന്തരിച്ചിരുന്നു. ഇനി അന്നത്തെ സംഘത്തില്‍ ശേഷിക്കുന്നത് വഖാര്‍ ഹസ്സന്‍ മാത്രമാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇംതിയാസ് പാകിസ്താനുവേണ്ടി 41 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 2079 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഉയര്‍ന്ന സ്‌കോര്‍ 1955ല്‍ ന്യൂസിലന്‍ഡിനെതിരേ ലാഹോറില്‍ നേടിയ 209 റണ്‍സ്.

മുഖ്യ സെലക്റ്റര്‍

പാകിസ്താന്റെ ടീമിന്റെ മുഖ്യ സെലക്റ്ററായി ഇംതിയാസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ദേശീയ ടീമിനെ അദ്ദേഹം പരിശീലിപ്പിക്കുകയും ചെയ്തിരുന്നു.

പിസിബിയുടെ അനുശോചനം

ഇംതിയാസിന്‍റെ വിയോഗത്തില്‍ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ശഹരിയാര്‍ ഖാന്‍ അനുശോചിച്ചു. അദ്ദേഹത്തിന്‍റെ അഭാവം നികത്താനാവില്ല. വിരമിച്ച ശേഷവും പാക് ക്രിക്കറ്റിനെ സേവിക്കാന്‍ ഇംതിയാസ് പ്രവര്‍ത്തിച്ചിരുന്നതായും ഖാന്‍ പറഞ്ഞു.

Story first published: Sunday, January 1, 2017, 9:34 [IST]
Other articles published on Jan 1, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+