Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

37ന് ഓളൗട്ട്, പരാതിയുമായി സന്ദര്‍ശക ടീം ബിസിസിഐയില്‍!

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനോട് തോറ്റ ഒഡീഷ ടീം പരാതിയുമായി ബി സി സി ഐയെ സമീപിച്ചു. പിച്ചിന്റെ ഗുണനിലവാരമാണ് പരാതിക്ക് കാരണം. ജയിക്കാന്‍ 171 റണ്‍സ് തേടിയിറങ്ങിയ ഒഡീഷ ടീം വെറും 37 റണ്‍സിന് ഓളൗട്ടായിരുന്നു. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ അശോക് ഡിന്‍ഡ ഹാട്രിക്കടക്കം 7 വിക്കറ്റ് വീഴ്ത്തിയാണ് ഒഡീഷയെ കെട്ടുകെട്ടിച്ചത്.

സത്യത്തില്‍ ഒഡീഷ മാത്രമല്ല, ബംഗാളും രണ്ട് ഇന്നിംഗ്‌സിലും തകര്‍ന്നുതരിപ്പണമായി. ഒന്നാം ഇന്നിംഗ്‌സില്‍ 142 റണ്‍സെടുത്ത ബംഗാളിന് രണ്ടാം ഇന്നിംഗ്‌സില്‍ 135 ലെത്താനേ കഴിഞ്ഞുള്ളൂ. രണ്ട് ഇന്നിംഗ്‌സിലും കൂടി ഇന്നിംഗ്‌സ് തുറക്കാനാകാത്ത ബംഗാള്‍ ബാറ്റ്‌സ്മാന്‍മാരുടെ എണ്ണം 8. എന്നാല്‍ ബൗളര്‍മാരുടെ മികവില്‍ ഒഡീഷയെ 37 റണ്‍സിന് ഓളൗട്ടാക്കി അവര്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു.

bcci

തോല്‍വിക്ക് പിച്ചിനെ പഴിച്ചാണ് ഒഡീഷ പരാതിയുമായി ബി സി സി ഐയുടെ പക്കലെത്തിയത്. ക്യാപ്റ്റന്‍ നടരാജ് ബെഹേറയും ഒഡീഷ ക്രിക്കറ്റ് അസോസിയേഷന്‍ ആശീര്‍വാദ് ബെഹെറയുമാണ് തങ്ങള്‍ പരാതി നല്‍കുമെന്ന കാര്യം സ്ഥിരീകരിച്ചത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ക്ക് ഇത്രയും നിലവാരമില്ലാത്ത വിക്കറ്റാണോ തയ്യാറാക്കുന്നത്. ഒന്നര ദിവസം കൊണ്ട് കളി തീര്‍ക്കാനാണെങ്കില്‍ ഇവിടെ നാല് ദിവസത്തെ കളി വെക്കുന്നതില്‍ എന്ത് അര്‍ഥമാണ് ഉള്ളത് - അവര്‍ ചോദിച്ചു.

Story first published: Wednesday, November 25, 2015, 13:34 [IST]
Other articles published on Nov 25, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+