For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നിര്‍ഭാഗ്യം...വെസ്റ്റ് ഇന്‍ഡീസിനോട് ഒരു റണ്‍സിന് തോറ്റ് ഇന്ത്യന്‍ പെണ്‍പട

നോര്‍ത്ത്‌സൗണ്ട്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ പെണ്‍നിരയ്ക്ക് തോല്‍വി. ജയപരാജയങ്ങള്‍ മാറി മറിഞ്ഞ മത്സരത്തില്‍ ഒരു റണ്‍സിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 50 ഓവറില്‍ 224 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അനീസ മുഹമ്മദാണ് ഇന്ത്യയെ തകര്‍ത്തത്. സ്റ്റഫാനി ടെയ്‌ലര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ പൂനം യാദവിനെ പുറത്താക്കി അനീസ ആതിഥേയര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ ക്യാപ്റ്റന്‍ സ്റ്റഫാനി ടെയ്‌ലര്‍ (94) ടോപ് സ്‌കോററായി. 91 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെയായിരുന്നു സ്റ്റഫാനിയുടെ പ്രകടനം. ഓപ്പണര്‍ നഡാഷ മക്ലീന്‍ (51) അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ചേദീന്‍ നാഷന്‍ (43)ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചു. ഇന്ത്യക്കുവേണ്ടി ശിഖാ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജുലന്‍ ഗോസാമി, ഏകതാ ബിഷ്ട്, പൂനം യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

wiwoman

മറുപടിക്കിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയുടെ തകര്‍ച്ച ടീമിന് തിരിച്ചടിയായി. പ്രിയ പുനിയയാണ് (75) ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ജെമീമ റോഡ്രിഗസ് (41), പൂനം റൗത്ത് (22), മിതാലി രാജ് (20) എന്നിവരാണ് ഇന്ത്യയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഓള്‍റൗണ്ട് പ്രകടനം കാഴ്ചവെച്ച സ്റ്റഫാനി ടെയ്‌ലറാണ് കളിയിലെ താരം. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസ് 1-0ന് മുന്നിലെത്തി.

Story first published: Saturday, November 2, 2019, 16:44 [IST]
Other articles published on Nov 2, 2019
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+