Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചേസും ഹോപ്പും തിളങ്ങി; അഫ്ഗാനിസ്ഥാനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വിന്‍ഡീസ്

ലക്‌നൗ: അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഏഴ് വിക്കറ്റിനാണ് കാരിബീയന്‍സ് അഫ്ഗാനെ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ നിര 45.2 ഓവറില്‍ 194 റണ്‍സിന് കൂടാരം കയറിയപ്പോള്‍ 46.3 ഓവറില്‍ വെസ്റ്റ് ഇന്‍ഡീസ് വിജയം സ്വന്തമാക്കി. റോഷ്ടന്‍ ചേസിന്റെയും (94),ഷായ് ഹോപ്പിന്റെയും (77*)ബാറ്റിങ്ങാണ് വെസ്റ്റ് ഇന്‍ഡീസിന് അനായാസ ജയം സമ്മാനിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന് തുടക്കത്തിലെ തിരിച്ചടി നേരിട്ടു.വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ടെങ്കിലും റഹ്മത്ത് ഷാ (61), ഇക്രം അലികില്‍ (58) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് അഫ്ഗാനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത്. അസ്ഹര്‍ അഫ്ഗാന്‍ 35 റണ്‍സുമെടുത്തു. റാഷിദ് ഖാനും (0) മുഹമ്മദ് നബിക്കും (1) തിളങ്ങാനായില്ല. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ജേസണ്‍ ഹോള്‍ഡര്‍, റൊമേറിയോ ഷെപ്പേര്‍ഡ്, റോഷ്ടന്‍ ചേസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. കോട്രല്‍, ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ ഓരോ വിക്കറ്റും പങ്കിട്ടു.

wivsafg

മറുപടി ബാറ്റിങ്ങില്‍ എവിന്‍ ലെവിസിനെയും (7), ഹെറ്റ്‌മെയറെയും (3) വെസ്റ്റ് ഇന്‍ഡീസിന് പെട്ടെന്ന് നഷ്ടമായെങ്കിലും ഹോപ്പും ചേസും ചേര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. ഹോപ്പ് 133 പന്തുകള്‍ നേരിട്ട് അഞ്ച് ബൗണ്ടറികള്‍ പായിച്ചപ്പോള്‍ ചേസ് 114 പന്തില്‍ 11 ഫോറും നേടി. നിക്കോളാസ് പുരാന്‍ (8)പുറത്താവാതെ നിന്നു. അഫ്ഗാനുവേണ്ടി മുജീബുര്‍ റഹ്മാന്‍ രണ്ടും നവീന്‍ ഉല്‍ ഹഖ് ഒരു വിക്കറ്റും വീഴ്ത്തി.

Story first published: Thursday, November 7, 2019, 9:02 [IST]
Other articles published on Nov 7, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+