Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെസ്റ്റിന്‍ഡീസിനെ വീണ്ടും തരിപ്പണമാക്കി ബംഗ്ലാദേശ്; ലോകകപ്പിലും വിയര്‍ക്കും

ഡബ്ലിന്‍: ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ വെസ്റ്റിന്‍ഡീസിനെ ഒരിക്കല്‍ക്കൂടി തോല്‍പ്പിച്ച് ബംഗ്ലാദേശ് ഫൈനലില്‍ കടന്നു. അയര്‍ലന്‍ഡില്‍ നടന്നുകൊണ്ടിരിക്കുന്ന ടൂര്‍ണമെന്റില്‍ 5 വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ വിജയം. നേരത്തെ ഇരു ടീമുകളും ഏറ്റുമുട്ടിയ ആദ്യ മത്സരത്തിലും ബംഗ്ലാദേശ് ജയിച്ചിരുന്നു. ലോകകപ്പ് അടുത്തിരിക്കെ ബംഗ്ലാദേശില്‍നിന്നും തുടര്‍തോല്‍വി വഴങ്ങിയത് വിന്‍ഡീസിന്റെ ആത്മവിശ്വാസത്തെ ബാധിക്കും.

Bangladesh

നിശ്ചിത 50 ഓവറില്‍ വെസ്റ്റിന്‍ഡീസ് 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തപ്പോള്‍ 47.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ ബംഗ്ലാദേശ് ലക്ഷ്യത്തിലെത്തി. മുസ്താഫിസുര്‍ റഹ്മാന്റെ ബൗളിങ് പ്രകടനമാണ് വിന്‍ഡീസിനെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കിയത്. മുസ്താഫിസുര്‍ 4 വിക്കറ്റ് വീഴ്ത്തി. മഷ്‌റഫെ മൊര്‍താസ 3 വിക്കറ്റുകളും സ്വന്തമാക്കി.

വിന്‍ഡീസ് നിരയില്‍ ഷായ് ഹോപ്(87) മാത്രമാണ് തിളങ്ങിയത്. ജേസണ്‍ ഹോള്‍ഡര്‍(62), സൂനില്‍ ആബ്രിസ്(23) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശ് ബാറ്റ്‌സ്മാന്മാരെല്ലാം നിലവാരമുള്ള പ്രകടനം പുറത്തെടുത്തു. തമീം ഇഖ്ബാല്‍(21), സൗമ്യ സര്‍ക്കാര്‍(54), ഷാക്കിബ് അല്‍ ഹസന്‍(29), മുഷ്ഫിഖുര്‍ റഹീം(63), മുഹമ്മദ് മിഥുന്‍(43), മുഹമ്മദുള്ള(30) എന്നിവരെല്ലാം കാര്യമായി സ്‌കോര്‍ ചെയ്തതോടെ വിന്‍ഡീസ് തോല്‍വി വഴങ്ങി.

Story first published: Tuesday, May 14, 2019, 9:25 [IST]
Other articles published on May 14, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+