വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അറിയാം ഈ പതിറ്റാണ്ടില്‍ ഏകദിന ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

കഴിഞ്ഞ പത്തുവര്‍ഷം കൊണ്ട് ഏകദിന ക്രിക്കറ്റ് ഒരുപാട് മാറി. സൂപ്പര്‍ ഓവര്‍ വന്നു. പവര്‍പ്ലേ നിയമങ്ങള്‍ കര്‍ശനമായി. നേരത്തെ, ബാറ്റിങ് ടീമിന് ഇഷ്ടമുള്ളപ്പോള്‍ മൂന്നാം പവര്‍പ്ലേ എടുക്കാമായിരുന്നു. പക്ഷെ ഇന്ന് ചിത്രമൊട്ടുക്ക് മാറി. പറഞ്ഞുവരുമ്പോള്‍ മൂന്നു ലോകകപ്പുകള്‍ ഈ ദശകം കണ്ടിട്ടുണ്ട്. 2011 -ല്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് ഇന്ത്യ ലോകകപ്പ് കന്നിക്കിരീടം ഉയര്‍ത്തി. 2015 -ല്‍ ന്യൂസിലാന്‍ഡിനെ കീഴടക്കി ഓസ്‌ട്രേലിയയും ജേതാക്കളായി.

ഏകദിന ടീമുകളുടെ പ്രോഗ്രസ് കാർഡ്

2019 ലോകകപ്പ് ഫൈനലിലാകട്ടെ ക്രിക്കറ്റ് ലോകം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ത്രില്ലറിനും സാക്ഷ്യം വഹിച്ചു. സൂപ്പര്‍ ഓവറില്‍ ഇംഗ്ലണ്ടും ന്യൂസിലാന്‍ഡും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ ആരാധകര്‍ ശ്വാസമടക്കിപ്പിടിച്ചു കളി കണ്ടു. ഇതേസമയം, അന്നത്തെ സൂപ്പര്‍ ഓവര്‍ സൃഷ്ടിച്ച വിവാദം ചില്ലറയൊന്നുമല്ല. സൂപ്പര്‍ ഓവറില്‍ ഇരു ടീമുകളും 15 വീതം റണ്‍സടിച്ച സാഹചര്യത്തില്‍ ബൗണ്ടറികളുടെ എണ്ണം നോക്കി ഇംഗ്ലണ്ടിനെ ലോകകപ്പ് വിജയികളായി ഐസിസി പ്രഖ്യാപിക്കുകയായിരുന്നു.

എന്തായാലും സംഭവബഹുലമാണ് ഈ ദശകത്തിലെ ഏകദിന ക്രിക്കറ്റ്. 2019 പൂര്‍ത്തിയാവാനിരിക്കെ ഈ പതിറ്റാണ്ടിലെ ഏകദിന ടീമുകളുടെ പ്രോഗ്രസ് കാര്‍ഡ് ചുവടെ പരിശോധിക്കാം.

10. വെസ്റ്റ് ഇന്‍ഡീസ് — 3/10

10. വെസ്റ്റ് ഇന്‍ഡീസ് — 3/10

വെസ്റ്റ് ഇന്‍ഡീസിന്റെ പ്രൗഢമായ ക്രിക്കറ്റ് പാമ്പര്യത്തിന് കൈമോശം സംഭവിക്കുകയാണ്. വീന്‍ഡീസ് താരങ്ങളും ബോര്‍ഡും ഒന്നടങ്കം കുട്ടിക്രിക്കറ്റില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കുന്നു. ഇക്കാരണത്താല്‍ ഏകദിനത്തിലും ടെസ്റ്റിലും ഓര്‍ത്തെടുക്കാവുന്ന വിജയനിമിഷങ്ങള്‍ ടീമിന് ഒത്തിരിയില്ല. ജയ/പരാജയ അനുപാതം നോക്കിയാലും വിന്‍ഡീസിന്റെ നില പരിതാപകരമാണ്. അഫ്ഗാനിസ്താനും അയര്‍ലണ്ടിനും കരീബിയന്‍ ടീമിനെക്കാള്‍ ഉയര്‍ന്ന ജയ/പരാജയ അനുപാതമുണ്ട്.

വിൻഡീസിന്റെ പ്രകടനം

ആകെ 193 ഏകദിന മത്സരങ്ങളാണ് വിന്‍ഡീസ് ഈ ദശകത്തില്‍ കളിച്ചിരിക്കുന്നത്. ഇതില്‍ ജയിച്ചതാകട്ടെ 68 എണ്ണത്തില്‍ മാത്രം. 112 മത്സരങ്ങള്‍ കരീബിയന്‍ സംഘം പരാജയമറിഞ്ഞു. 2014 -ല്‍ ഡ്വെയ്ന്‍ ബ്രാവോയുടെ നേതൃത്വത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം ഇന്ത്യാ പര്യടനം നിര്‍ത്തി നാട്ടിലേക്ക് മടങ്ങിയതും ക്രിക്കറ്റ് ലോകം കണ്ടു. വിന്‍ഡീസ് ബോര്‍ഡുമായുള്ള ശമ്പളത്തര്‍ക്കത്തെ തുടര്‍ന്നായിരുന്നു കരീബിയന്‍ താരങ്ങള്‍ ഇത്തരത്തില്‍ പ്രതിഷേധിച്ചത്. എന്തായാലും 2016 -ന് ശേഷം വിന്‍ഡീസ് ടീം പുതുയുഗത്തിലേക്ക് കാലെടുത്തുവെച്ചെന്നു പറയാം.

09. അഫ്ഗാനിസ്താന്‍ — 3.5/10

09. അഫ്ഗാനിസ്താന്‍ — 3.5/10

ഈ ദശകത്തില്‍ ക്രിക്കറ്റില്‍ ഏറ്റവുമധികം വളര്‍ച്ച കൈവരിച്ച രാജ്യമാണ് അഫ്ഗാനിസ്താന്‍. ആദ്യ കാലങ്ങളില്‍ ചെറു ടീമുകളുമായി മാത്രം കളിച്ചിരുന്ന അഫ്ഗാനിസ്താന്‍ പില്‍ക്കാലത്ത് പാകിസ്താന്‍, ഓസ്‌ട്രേലിയ, ഇന്ത്യ പോലുള്ള ടീമുകളുമായി ധൈര്യപൂര്‍വം മാറ്റുരച്ചു. 2014 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെ 32 റണ്‍സിന് തോല്‍പ്പിച്ച അഫ്ഗാന്‍ പട ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി. ഇതേവര്‍ഷമാണ് സിംബാബ്‌വേയ്ക്ക് എതിരായ പരമ്പര അഫ്ഗാനിസ്താന്‍ സമനിലയില്‍ പിടിക്കുന്നതും.

അഫ്ഗാന്റെ പ്രകടനം

2015 ലോകകപ്പ് കളിക്കാന്‍ അഫ്ഗാനിസ്താന്‍ ഓസ്‌ട്രേലിയക്ക് പറന്നതും ടീമിനെ സംബന്ധിച്ച് വലിയൊരു നേട്ടമാണ്. ടൂര്‍ണമെന്റില്‍ ഒരു മത്സരം മാത്രമേ അഫ്ഗാനിസ്താന്‍ ജയിച്ചുള്ളൂ. സ്‌കോട്ട്‌ലാന്‍ഡിന് എതിരെ മൂന്നു പന്തുകള്‍ ബാക്കി നില്‍ക്കെ ഒരു വിക്കറ്റിനാണ് അഫ്ഗാനിസ്താന്‍ ആദ്യ ലോകകപ്പു ജയം കണ്ടെത്തിയത്.

2018 -ല്‍ റാഷിദ് ഖാന്റെ നേതൃത്വത്തില്‍ ലോകകപ്പ് യോഗ്യത ഒരിക്കല്‍ക്കൂടി അഫ്ഗാന്‍ സ്വന്തമാക്കി. 2018 ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോല്‍പ്പിച്ച് അഫ്ഗാനിസ്താന്‍ വരവറിയിച്ചു. എന്നാല്‍ 2019 ലോകകപ്പില്‍ പഴയ പോരാട്ടങ്ങളുടെ ഏഴയലത്തു വരാന്‍ അഫ്ഗാന് കഴിഞ്ഞില്ല. ഈ ദശകത്തില്‍ ആകെ 123 മത്സരങ്ങളാണ് അഫ്ഗാനിസ്താന്‍ കളിച്ചിരിക്കുന്നത്. ഇതില്‍ 57 മത്സരങ്ങളില്‍ ടീം ജയിച്ചു.

Also Read: അറിയാം ഈ പതിറ്റാണ്ടില്‍ ടെസ്റ്റ് ടീമുകളുടെ പ്രോഗ്രസ് റിപ്പോര്‍ട്ട്

08. ശ്രീലങ്ക — 5.5/10

08. ശ്രീലങ്ക — 5.5/10

ഈ ദശകത്തില്‍ ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച രാജ്യങ്ങളില്‍ ഒന്നാണ് ശ്രീലങ്ക. 2010 -ല്‍ സ്വപ്‌ന തുടക്കം ലങ്ക കരസ്ഥമാക്കുകയും ചെയ്തു. 2011 ലോകകപ്പിന് മുന്‍പ് കളിച്ച ആറില്‍ അഞ്ച് ഏകദിന പരമ്പരയും ടീം ജയിച്ചു കയറി. 2011 ലോകകപ്പ് ഉയര്‍ത്താന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടായിരുന്നു ലങ്ക. എന്നാല്‍ ഫൈനലില്‍ ഇന്ത്യയ്ക്ക് മുന്നില്‍ ലങ്കയ്ക്ക് കാലിടറി. ആറു വിക്കറ്റിനായിരുന്നു അന്ന് ഇന്ത്യയുടെ ജയം. എന്തായാലും ലോകകപ്പ് തോല്‍വിക്ക് ശേഷം പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാന്‍ ശ്രീലങ്കയ്ക്ക് കഴിഞ്ഞില്ല.തുടര്‍ന്ന് 2013 തീരുംവരെ ആകെ നാലു പരമ്പരകള്‍ മാത്രമേ ടീം ജയിച്ചുള്ളൂ.

ലങ്കയുടെ പ്രകടനം

2014 ലങ്കന്‍ കാറ്റ് ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി ആഞ്ഞുവീശി. ലോകകപ്പിന് മുന്‍പ് കുമാര്‍ സംഗക്കാരുടെ നേതൃത്വത്തില്‍ ശ്രീലങ്ക എട്ടില്‍ ആറു പരമ്പരകളും പിടിച്ചെടുത്തു. 2015 -ലും തകര്‍പ്പന്‍ പ്രകടനമാണ് ടീം പുറത്തെടുത്തത്. കളിച്ച ഏഴു മത്സരങ്ങളില്‍ നാലിലും ലങ്ക ജയം കണ്ടെത്തി.

എന്നാല്‍ സംഗക്കാരയടക്കമുള്ള സീനിയര്‍ താരങ്ങള്‍ പടിയിറങ്ങിയതോടെ ലങ്ക പ്രതിരോധത്തിലായി. കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് നിരവധി താരങ്ങളാണ് ടീമില്‍ വന്നുപോയത്. ആരും സ്ഥിരമായി സ്ഥാനമുറപ്പിക്കുന്നില്ല. ഈ ദശകത്തില്‍ 256 ഏകദിനങ്ങള്‍ ശ്രീലങ്ക കളിക്കുകയുണ്ടായി. ഇതില്‍ 113 മത്സരങ്ങള്‍ ടീം ജയിക്കുകയും ചെയ്തു.

07. പാകിസ്താന്‍ — 6/10

07. പാകിസ്താന്‍ — 6/10

തിരിഞ്ഞുനോക്കുമ്പോള്‍ മോശമല്ലാത്ത ചരിത്രം പാകിസ്താനും പറയാനുണ്ട്. ആകെ കളിച്ചത് 217 ഏകദിനങ്ങള്‍. ഇതില്‍ 104 എണ്ണത്തില്‍ ടീം വിജയശ്രീലാളിതരായി. 106 മത്സരങ്ങളില്‍ പാക് പട തോല്‍വിയും രുചിച്ചിട്ടുണ്ട്. മറ്റേതു ടീമിനും സംഭവിച്ച പോലെ ഇതിഹാസങ്ങളുടെ പടിയറിക്കം പാകിസ്താനെയും ഈ പതിറ്റാണ്ടില്‍ പിടിച്ചുലച്ചു. 2011 ലോകകപ്പ് സെമിയില്‍ പുറത്തായെങ്കിലും ടൂര്‍ണമെന്റില്‍ ഉടനീളം തകര്‍പ്പന്‍ പ്രകടനമാണ് പാകിസ്താന്‍ പുറത്തെടുത്തത്. ലോകകപ്പിന് ശേഷം കളിച്ച എട്ടില്‍ ഏഴു പരമ്പരകളും ടീം സ്വന്തമാക്കി.

2017 ചാംപ്യന്‍സ് ട്രോഫിയാണ് പാകിസ്താനെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമായ നിമിഷം. ഫൈനലില്‍ ഇന്ത്യയ്ക്ക് എതിരെ ഉജ്ജ്വലവിജയം കുറിക്കാന്‍ സര്‍ഫ്രാസ് അഹമ്മദ് നയിച്ച പാകിസ്താന്‍ ടീമിനായി. എന്നാല്‍ 2019 ലോകകപ്പ് തോല്‍വി പാക് പടയ്ക്ക് വലിയ ക്ഷീണമായി. ടൂര്‍ണമെന്റില്‍ ഇന്ത്യയോടും ടീം പരാജയപ്പെട്ടു. നിലവില്‍ ബാബര്‍ അസമിന് കീഴില്‍ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് പാകിസ്താന്‍.

06. ബംഗ്ലാദേശ് — 6/10

06. ബംഗ്ലാദേശ് — 6/10

ഈ ദശകത്തില്‍ ബംഗ്ലാദേശിന്റെ പ്രതിച്ഛായ കാര്യമായി മാറി. വലിയ അട്ടിമറികള്‍ക്ക് പേരുകേട്ട ടീമാണ് ഇപ്പോള്‍ ബംഗ്ലാദേശ്. കരുതലോടെ കളിച്ചില്ലെങ്കില്‍ ഏതു വമ്പന്മാരെയും ബംഗ്ലാ കടുവകള്‍ വീഴ്ത്തും. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 162 ഏകദിനങ്ങളാണ് ബംഗ്ലാദേശ് കളിച്ചത്. ഇതില്‍ 70 മത്സരങ്ങള്‍ ജയിച്ചു. 87 മത്സരങ്ങള്‍ തോറ്റു. 2010 -ല്‍ ന്യൂസിലാന്‍ പരമ്പര തൂത്തുവാരിയാണ് ബംഗ്ലാദേശ് ദശകം ആരംഭിച്ചത്. ഇതേവര്‍ഷം സിംബാബ്‌വേയെയും ടീം കീഴ്‌പ്പെടുത്തി.

ബംഗ്ലാദേശിന്റെ പ്രകടനം

എന്നാല്‍ പിന്നീട് 2012 അവസാനം വരെ കാത്തിരിക്കേണ്ടി വന്നു ബംഗ്ലാദേശിന് മറ്റൊരു പരമ്പരജയം കണ്ടെത്താന്‍. 2015 ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തിയതാണ് ബംഗ്ലാദേശിന് ഓര്‍ത്തെടുക്കാവുന്ന വിജയമുഹൂര്‍ത്തം. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി അഞ്ചു മത്സരങ്ങള്‍ ജയിച്ച് ബംഗ്ലാദേശ് സാന്നിധ്യമറിയിക്കുകയും ചെയ്തു. ഇതേവര്‍ഷം ഇന്ത്യയ്ക്ക് എതിരെ പരമ്പര നേടിയ ചരിത്രവും ബംഗ്ലാദേശിനുണ്ട്. എന്തായാലും 2015 -ന് ശേഷം ആശാവഹമല്ല ബംഗ്ലാ ടീമിന്റെ ചിത്രം.

Most Read: ധോണി ടി20 ലോകകപ്പ് കളിക്കും!! ഞെട്ടിച്ച് സിഎസ്‌കെ ടീമംഗം ബ്രാവോ... ത്രില്ലടിച്ച് ആരാധകര്‍

05. ന്യൂസിലാന്‍ഡ് — 8/10

05. ന്യൂസിലാന്‍ഡ് — 8/10

രണ്ടു യുഗങ്ങളാണ് ഈ ദശകത്തില്‍ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് കണ്ടത്. ആദ്യത്തേത് മക്കല്ലം യുഗം. നായകന്‍ ബ്രണ്ടന്‍ മക്കല്ലത്തിന് കീഴില്‍ കിവികള്‍ ആക്രമണോത്സുക കളി പുറത്തെടുത്തു. 2014 -ലാണ് ടീം ആദ്യമായി വിജയത്തുടര്‍ച്ച കൈവരിച്ചത്. 2015 ലോകകപ്പ് ഫൈനല്‍ വരെ കിവികളെത്തി. എന്നാല്‍ ഫൈനലില്‍ അയല്‍ക്കാരായ ഓസ്‌ട്രേലിയ്ക്ക് മുന്നില്‍ ന്യൂസിലാന്‍ഡ് പൂര്‍ണമായും നിറംകെട്ടു. എന്തായാലും ലോകകപ്പ് തോല്‍വി ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചില്ല.

മക്കല്ലത്തിന് ശേഷമാരെന്ന ചോദ്യത്തിന് ന്യൂസിലാന്‍ഡ് മാനേജ്‌മെന്റ് കണ്ടെത്തിയ ഉത്തരമാണ് കെയിന്‍ വില്യംസണ്‍. വില്യംസണ്‍ നായകനായതോടെ ന്യൂസിലാന്‍ഡ് കളത്തില്‍ ഒരിക്കല്‍ക്കൂടി സൗമ്യത കൈവരിച്ചു. എപ്പോഴും ശാന്തനായി തിരിച്ചുകൊണ്ട് കളിക്കുന്ന വില്യംസണ്‍ കിവികള്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതൊന്നുമല്ല. 2019 ലോകകപ്പില്‍ ആരാധകര്‍ ഇതു കണ്ടതുമാണ്. 192 ഏകദിനങ്ങളാണ് ഈ ദശകത്തില്‍ ന്യൂസിലാന്‍ഡ് കളിച്ചത്. ഇതില്‍ 98 മത്സരങ്ങള്‍ ടീം ജയിച്ചു.

04. ഓസ്‌ട്രേലിയ — 8/10

04. ഓസ്‌ട്രേലിയ — 8/10

ഇതിഹാസ താരങ്ങളുടെ പടിയിറക്കം ഏറ്റവും കൂടുതല്‍ ബാധിച്ച ടീമാണ് ഓസ്‌ട്രേലിയ. കഴിഞ്ഞ ദശകത്തില്‍ പോണ്ടിങ്, ഗില്‍ക്രിസ്റ്റ്, ഹെയ്ഡന്‍, സിമ്മണ്ട്‌സ്, മൈക്കല്‍ ഹസ്സി, ഷെയ്ന്‍ വോണ്‍, ബ്രെറ്റ് ലീ, ഗ്ലെന്‍ മക്ഗ്രാത്ത്, ഗില്ലസ്പി തുടങ്ങിയ നിരവധി ഇതിഹാസങ്ങള്‍ ഓസ്‌ട്രേലിയക്കുണ്ടായിരുന്നു. എന്നാല്‍ ഈ ദശകത്തില്‍ ചിത്രം പാടെ മാറി.2011 ലോകകപ്പ് ക്വാര്‍ട്ടറില്‍ ഇന്ത്യയോട്് തോറ്റ് പുറത്തായതോടെ 12 വര്‍ഷം കയ്യടക്കിയ ആധിപത്യം കംഗാരുക്കള്‍ക്ക് നഷ്ടമായി. ശേഷം 2015 ലോകകപ്പ്് ഓസ്‌ട്രേലിയ തിരിച്ചുപിടിക്കുന്നത് ക്രിക്കറ്റ് പ്രേമികള്‍ കണ്ടു.

കാലം മാറിയെങ്കിലും അന്നും ഇന്നും ആക്രമിച്ചു കളിക്കുകയെന്ന അടിസ്ഥാന തത്വത്തില്‍ നിന്നും ഓസ്‌ട്രേലിയ വ്യതിചലിച്ചിട്ടില്ല. 2019 ലോകകപ്പ് സെമിയില്‍ പുറത്തായതാണ് ഓസ്‌ട്രേലിയയുടെ പ്രധാന നിരാശ. അന്ന് കംഗാരുകള്‍ക്ക് എതിരെ ഇംഗ്ലണ്ട് എട്ടു വിക്കറ്റിന് ജയിച്ചു. നിലവില്‍ ആരോണ്‍ ഫിഞ്ചാണ് ഓസ്‌ട്രേലിയയുടെ ഏകദിന നായകന്‍. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 261 ഏകദിന മത്സരങ്ങളാണ് ഓസ്‌ട്രേലിയ കളിച്ചിരിക്കുന്നത്. ഇതില്‍ 125 മത്സരങ്ങള്‍ ടീം ജയിച്ചു. 79 മത്സരങ്ങള്‍ തോറ്റു.

03. ദക്ഷിണാഫ്രിക്ക — 8.5/10

03. ദക്ഷിണാഫ്രിക്ക — 8.5/10

ഈ ദശകത്തില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ച ടീമാണ് ദക്ഷിണാഫ്രിക്ക. ഇതേസമയം, നിര്‍ണായക ഐസിസി ടൂര്‍ണമെന്റുകള്‍ ടീമിന് ജയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് നിരാശതന്നെ. ഇന്ത്യയോട് പരമ്പര തോറ്റാണ് ദക്ഷിണാഫ്രിക്ക ഈ ദശകം ആരംഭിച്ചത്. എന്നാല്‍ 2011 ലോകകപ്പിന് ശേഷം പ്രോട്ടീസ് നിരയുടെ മട്ടും ഭാവവും മാറി.

പറഞ്ഞുവരുമ്പോള്‍ 2015 ഓഗസ്റ്റ് മുതല്‍ 2017 ഫെബ്രുവരി വരെയാണ് ദക്ഷിണാഫ്രിക്കയുടെ സുവര്‍ണ കാലഘട്ടം. ഈ കാലയളവില്‍ അതിശയിപ്പിക്കുന്ന ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പുറത്തെടുത്തു. എന്തായാലും പടിക്കല്‍ കലമുടയ്ക്കുന്ന ദക്ഷിണാഫ്രിക്കയുടെ പതിവ് സ്വഭാവത്തിന് ഈ ദശകത്തിലും മാറ്റമില്ല. 2011, 2015, 2019 ലോകകപ്പുകളില്‍ മികവിന്റെ ഏഴയലത്തുപോലും വരാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞില്ല. 2019 ലോകകപ്പില്‍ ആകെ മൂന്നു മത്സരങ്ങള്‍ മാത്രമേ ടീം ജയിച്ചുള്ളൂ.

02. ഇംഗ്ലണ്ട് — 8.5/10

02. ഇംഗ്ലണ്ട് — 8.5/10

2010 മുതല്‍ 2012 വരെ ഗംഭീരന്‍ തുടക്കമാണ് ഇംഗ്ലണ്ടിന് കിട്ടിയത്. എന്നാല്‍ കാലത്തിനൊത്ത് അടവുകള്‍ പരിഷ്‌കരിക്കാന്‍ ഇംഗ്ലണ്ട് തയ്യാറായില്ല. പ്രതിരോധത്തില്‍ ഊന്നിയ പതിവ് ക്രിക്കറ്റ് ശൈലി 2015 വരെ ഇംഗ്ലണ്ട് തുടര്‍ന്നു. ഈ കാലഘട്ടത്തിലാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഇന്ത്യ ചാംപന്യന്‍സ് ട്രോഫി കിരീടം ഉയര്‍ത്തിയത്. എന്തായാലും 2015 ലോകകപ്പിന് ശേഷം ടീമില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി. ടീം ഘടനയെ ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് പൂര്‍ണമായും ഉടച്ചുവാര്‍ത്തു. കളി ജയിപ്പിക്കാന്‍ ശേഷിയുള്ള വമ്പനടിക്കാര്‍ ടീമിലെത്തി.

2017 മാര്‍ച്ചിന് ശേഷം ആകെ രണ്ടു പരമ്പരകള്‍ മാത്രമേ ഇംഗ്ലീഷ് പട തോറ്റിട്ടുള്ളൂ. ഇതിനിടയില്‍ 2019 ലോകകപ്പ് ഉയര്‍ത്തി ടീം ചരിത്രം രചിക്കുകയും ചെയ്തു. ഈ ദശകത്തില്‍ കളിച്ച 218 ഏകദിനങ്ങളില്‍ 123 മത്സരങ്ങള്‍ ഇംഗ്ലണ്ട് ജയിച്ചിട്ടുണ്ട്. 2010-2019 കാലയളവില്‍ ഏകദിനത്തില്‍ കുറിക്കപ്പെട്ട ഏറ്റവും വലിയ ടീം സ്‌കോറും ഇംഗ്ലണ്ടിന്റെ പേരില്‍ തന്നെ.

01. ഇന്ത്യ — 9/10

01. ഇന്ത്യ — 9/10

ഈ ദശകത്തില്‍ സംഭവബഹുലമായിരുന്നു ഇന്ത്യയുടെയും പ്രയാണം. 2011 -ല്‍ ലോകകപ്പും 2013 -ല്‍ ചാമ്പ്യന്‍സ് ട്രോഫിയും ടീം ഇന്ത്യ കരസ്ഥമാക്കി. ശ്രീലങ്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഏകദിനം കളിച്ച രാജ്യം കൂടിയാണ് ഇന്ത്യ. ആദ്യം ധോണിയുടെ നേതൃത്വത്തിലും ശേഷം കോലിയുടെ നേതൃത്വത്തിലും ഇന്ത്യ ഏകദിനം കളിച്ചു. കഴിഞ്ഞ പത്തുവര്‍ഷംകൊണ്ട് 246 ഏകദിന മത്സരങ്ങളാണ് ഇന്ത്യ കളിച്ചിരിക്കുന്നത്. ഇതില്‍ 155 മത്സരങ്ങള്‍ ടീം ജയിച്ചു. ആകെ 78 മത്സരങ്ങളാണ് ഇന്ത്യ തോറ്റിട്ടുള്ളത്. ജയ/പരാജയ അനുപാതം 1.987.

ഇതേസമയം 2015, 2019 ലോകകപ്പ് പരാജയങ്ങള്‍ ഇന്ത്യയുടെ തിളക്കം കുറയ്ക്കുന്നുണ്ട്. 2017 ചാംപ്യന്‍സ് ട്രോഫി കിരീടം പാകിസ്താന് വിട്ടുകൊടുത്തതും ഇന്ത്യയ്ക്ക് സംഭവിച്ച നിരാശയാണ്. എന്തായാലും 2019 ലോകകപ്പിന് ശേഷം തോല്‍വിയറിയാതെയാണ് ടീം ഇന്ത്യയുടെ കുതിപ്പ്.

Story first published: Saturday, December 14, 2019, 14:17 [IST]
Other articles published on Dec 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X