വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലജ്ജാവഹം! വെസ്റ്റ് ഇന്‍ഡീസ് ടീമിനെതിരെ പൊട്ടിത്തെറിച്ച് നായകന്‍ പൊള്ളാര്‍ഡ്

ന്യൂസിലാന്‍ഡിന് മുന്നില്‍ ട്വന്റി-20 പരമ്പര അടിയറവുവെച്ച വെസ്റ്റ് ഇന്‍ഡീസ് ടീമിനെതിരെ പൊട്ടിത്തെറിച്ച് നായകന്‍ കീറോണ്‍ പൊള്ളാര്‍ഡ്. ടീമിലെ താരങ്ങള്‍ സ്വയം കണ്ണാടിയില്‍ നോക്കണം. വെസ്റ്റ് ഇന്‍ഡീസിനായി കളിക്കുന്നതിന്റെ മഹത്വവും ഉദ്ദേശ്യവും തിരിച്ചറിയാന്‍ കണ്ണാടി സഹായിക്കുമെന്ന് കിവീസുമായുള്ള രണ്ടാമത്തെ ട്വന്റി-20 മത്സരത്തിന് ശേഷം പൊള്ളാര്‍ഡ് രോഷത്തോടെ വ്യക്തമാക്കി.

ഇപ്പോഴത്തെ സ്ഥിതിയാണെങ്കില്‍ സ്‌ക്വാഡിലുള്ള പലരും അടുത്തവര്‍ഷത്തെ ട്വന്റി-20 ലോകകപ്പ് കളിക്കില്ല. ക്രിക്കറ്റിനോടുള്ള ഇവരുടെ സമീപനം മാറണം. പ്രകടനം ഒരുപാട് മെച്ചപ്പെടേണ്ടതുണ്ടെന്ന് പൊള്ളാര്‍ഡ് തുറന്നടിച്ചു. ഇക്കഴിഞ്ഞ ട്വന്റി-20 പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ മൊത്തം പ്രകടനം കാണുമ്പോള്‍ ലജ്ജ തോന്നുന്നുണ്ടെന്നും 33 -കാരനായ പൊള്ളാര്‍ഡ് അഭിപ്രായപ്പെട്ടു.

NZ vs WI T20 Series: Kieron Pollard Reacts On Teams Performance

'വ്യക്തികളെന്ന നിലയില്‍ ടീമിലെ ഓരോരുത്തരും കണ്ണാടിയില്‍ നോക്കേണ്ട സമയമാണിത്. ഇത് രാജ്യാന്തര ക്രിക്കറ്റാണ്. ലോകത്തിന് മുന്നില്‍ പരിഹാസപാത്രമാകാന്‍ ആരും ആഗ്രഹിക്കാറില്ല. കുറഞ്ഞപക്ഷം വെസ്റ്റ് ഇന്‍ഡീസിന്റെ കളി കണ്ട് ആളുകള്‍ പരിഹസിക്കരുതെന്ന നിര്‍ബന്ധം എനിക്കുണ്ട്. കളിയോടുള്ള സമീപനം ഇങ്ങനെയാണെങ്കില്‍ അടുത്തവര്‍ഷത്തെ ലോകകപ്പില്‍ പലര്‍ക്കും അവസരം കിട്ടില്ല', പൊള്ളാര്‍ഡ് മുന്നറിയിപ്പ് നല്‍കി.

തോറ്റതിലല്ല, മറിച്ച് വെസ്റ്റ് ഇന്‍ഡീസ് ടീം ട്വന്റി-20 പരമ്പര കളിച്ച രീതിയോടാണ് കീറോണ്‍ പൊള്ളാര്‍ഡിന് അമര്‍ഷം. കിവികള്‍ക്ക് മുന്നില്‍ ജയിക്കാനുള്ള വാശിപോലും ടീം കാട്ടിയില്ലെന്ന് പൊള്ളാര്‍ഡ് അഭിപ്രായപ്പെടുന്നു. ന്യൂസിലാന്‍ഡില്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പര ജയിച്ചിട്ട് കാലം കുറച്ചായി. ഈ സ്ഥിതി മാറണം. ഫീല്‍ഡിങ്ങില്‍ ടീം ഒരുപാട് മുന്നോട്ടുവരാനുണ്ട്. ഫീല്‍ഡിങ് മെച്ചപ്പെട്ടാലെ നല്ല ക്രിക്കറ്റ് കാഴ്ച്ചവെക്കാനൂവെന്നും പൊള്ളാര്‍ഡ് അറിയിച്ചു.

മൂന്നു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പരയാണ് ഇരു രാജ്യങ്ങളും തമ്മില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ മൂന്നാമത്തെ ട്വന്റി-20 മത്സരം മഴ കാരണം ഉപേക്ഷിച്ചു. കളി തുടങ്ങിയിരുന്നെങ്കിലും 2.2 ഓവര്‍ മാത്രമാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റു ചെയ്തത്. ഒരു വിക്കറ്റ് നഷ്ടത്തില്‍ 25 റണ്‍സെടുത്ത് നില്‍ക്കെ മഴ ശക്തി പെയ്യുകയായിരുന്നു. തുടര്‍ന്ന് മത്സരം ഉപേക്ഷിക്കാന്‍ തീരുമാനവുമായി.

നേരത്തെ, 16 ഓവറായി ചുരുങ്ങിയ ആദ്യ ട്വന്റി-20 മത്സരത്തില്‍ വീന്‍ഡീസ് ഉയര്‍ത്തിയ 176 റണ്‍സ് ലക്ഷ്യം നാലു പന്തുകള്‍ ബാക്കി നില്‍ക്കെ ന്യൂസിലാന്‍ഡ് മറികടന്നിരുന്നു. രണ്ടാമത്തെ ട്വന്റി-20 മത്സരത്തില്‍ 238 റണ്‍സിന്റെ ലക്ഷ്യമാണ് കിവികള്‍ കരീബിയന്‍ ടീമിന് നല്‍കിയത്. എന്നാല്‍ 166 റണ്‍സെടുക്കാനെ വെസ്റ്റ് ഇന്‍ഡീസിന് സാധിച്ചുള്ളൂ. രണ്ടു മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇനി വെസ്റ്റ് ഇന്‍ഡീസും ന്യൂസിലാന്‍ഡും തമ്മില്‍ നടക്കുക.

Story first published: Monday, November 30, 2020, 23:08 [IST]
Other articles published on Nov 30, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X