Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

NZ vs WI 1st Test: ഇരട്ട സെഞ്ച്വറിയുമായി വില്യംസണ്‍, കിവീസിന് വമ്പന്‍ സ്‌കോര്‍

ഹാമില്‍ട്ടന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് വമ്പന്‍ സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സ് 7 വിക്കറ്റ് നഷ്ടത്തില്‍ 519 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇരട്ട സെഞ്ച്വറി നേടിയ കെയ്ന്‍ വില്യംസണിന്റെ (251) ബാറ്റിങ്ങാണ് ന്യൂസീലന്‍ഡിന് വമ്പന്‍ സ്‌കോര്‍ സമ്മാനിച്ചത്. മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 40 റണ്‍സെന്ന നിലയിലാണ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്യേണ്ടി വന്ന ആതിഥേയര്‍ക്ക് തുടക്കത്തില്‍ത്തന്നെ തിരിച്ചടി നേരിട്ടു. സ്‌കോര്‍ബോര്‍ഡില്‍ 11 റണ്‍സുള്ളപ്പോള്‍ വില്‍ യങ്ങിന്റെ (5) വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ടോം ലാദവും (86) നായകന്‍ വില്യംസണും ചേര്‍ന്ന് കിവീസിന് അടിത്തറ പാകി. ടോം ലാദം 184 പന്തുകള്‍ നേരിട്ട് 12 ഫോറും 1 സിക്‌സും അടക്കം സെഞ്ച്വറിയിലേക്ക് അടുക്കവെ കിമാര്‍ റോച്ചിന് മുന്നില്‍ ക്ലീന്‍ ബൗള്‍ഡായി. ലാദം മടങ്ങുമ്പോള്‍ വില്യംസണിനൊപ്പം 154 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. കൃത്യമായ ഉടവേളകളില്‍ ആതിഥേയര്‍ക്ക് വിക്കറ്റ് നഷ്ടമായെങ്കിലും ഒരു വശത്ത് പിടിച്ചുനിന്ന വില്യംസണ്‍ ടീമിനെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. 412 പന്തുകള്‍ നേരിട്ട് 34 ഫോറും 2 സിക്‌സും ഉള്‍പ്പെടെയായിരുന്നു വില്യംസണിന്റെ പ്രകടനം. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം നടന്ന ആദ്യ അന്താരാഷ്ട്ര മത്സരത്തില്‍ത്തന്നെ മികവ് കാട്ടാന്‍ വില്യംസണിന് സാധിച്ചു.

kanewilliason-

റോസ് ടെയ്‌ലര്‍ 38 റണ്‍സെടുത്ത് പുറത്തായി. 68 പന്തില്‍ 6 ഫോറുള്‍പ്പെടെയായിരുന്നു ടെയ്‌ലിന്റെ ബാറ്റിങ്. ഹെന്‍ഡ്രി നിക്കോള്‍സ് (7) മികച്ച പ്രകടനം കാഴ്ചവെക്കാനാവാതെ മടങ്ങി. 33 പന്തുകള്‍ നേരിട്ട ശേഷമാണ് താരത്തിന്റെ മടക്കം. ടോം ബ്ലന്‍ഡല്‍ (14), ഡാരില്‍ മിച്ചല്‍ (9) എന്നിവരും നിരാശപ്പെടുത്തി. എന്നാല്‍ മധ്യനിരയില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുമായി കെയ്ല്‍ ജാമിസന്‍ (51*) തിളങ്ങി. 64 പന്തുകള്‍ നേരിട്ട് 5 ഫോറും 2 സിക്‌സുമാണ് ജാമിസന്‍ നേടിയത്. ജാമിസനൊപ്പം ടിം സൗത്തിയും (11*) പുറത്താകാതെ നിന്നു. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി കിമാര്‍ റോച്ചും ഷനോന്‍ ഗബ്രിയേലും മൂന്ന് വിക്കറ്റ് വീതം പങ്കിട്ടപ്പോള്‍ അല്‍സാരി ജോസഫ് ഒരു വിക്കറ്റും വീഴ്ത്തി.

മറുപടിക്കിറങ്ങിയ വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി ക്രയ്ഗ് ബ്രാത്ത്‌വെയ്റ്റും (18*) ജോണ്‍ കാംപ്‌ബെല്ലുമാണ് (20) ക്രീസില്‍. ഡാരന്‍ ബ്രാവോ,റോഷ്ടണ്‍ ചേസ്,ബ്രൂക്‌സ്,ഡൗറിച്ച് തുടങ്ങിയവരെല്ലാം പ്രതീക്ഷ നല്‍കി വെസ്റ്റ് ഇന്‍ഡീസ് നിരയിലുണ്ട്. ടിം സൗത്തി,ട്രന്റ് ബോള്‍ട്ട്,കെയ്ല്‍ ജാമിന്‍സന്‍,നെയ്ല്‍ വാഗ്നര്‍ തുടങ്ങിയ കരുത്തുറ്റ ബൗളിങ് നിരയാണ് ന്യൂസീലന്‍ഡിനൊപ്പമുള്ളത്.

Story first published: Friday, December 4, 2020, 12:23 [IST]
Other articles published on Dec 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+