Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റ്: സെഞ്ച്വറിയുമായി വീണ്ടും വില്യംസണ്‍, പാകിസ്താനെതിരേ കിവീസ് ലീഡിലേക്ക്

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലാന്‍ഡ് ലീഡിലേക്ക്. പാകിസ്താന്റെ 297 റണ്‍സ് പിന്തുടര്‍ന്ന് ഇറങ്ങിയ ആതിഥേയരായ ന്യൂസീലന്‍ഡ് രണ്ടാം ദിനം സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 286 എന്ന നിലയിലാണ്. ഏഴ് വിക്കറ്റ് ശേഷിക്കെ പാകിസ്താനേക്കാള്‍ 11 റണ്‍സിന് മാത്രം പിന്നിലാണ് ന്യൂസീലന്‍ഡ്. സെഞ്ച്വറിയോടെ കെയ്ന്‍ വില്യംസണും (112), അര്‍ധ സെഞ്ച്വറിയോടെ ഹെന്റി നിക്കോള്‍സുമാണ് (89) ക്രീസില്‍. 2021ലെ ആദ്യ സെഞ്ച്വറിയെന്ന നേട്ടം വില്യംസണ്‍ സ്വന്തം പേരിലാക്കി.

ടോം ലാദവും (33) ടോം ബ്ലന്‍ഡലും (16) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 52 റണ്‍സ് സമ്മാനിച്ചു. പരിചയസമ്പന്നായ റോസ് ടെയ്‌ലര്‍ (12) നിരാശപ്പെടുത്തിയെങ്കിലും വില്യംസണും നിക്കോള്‍സും ചേര്‍ന്ന് കിവീസ് ഇന്നിങ്‌സിന് അടിത്തറപാകി. 175 പന്തുകള്‍ നേരിട്ട് 16 ബൗണ്ടറി വില്യംസണ്‍ നേടിയപ്പോള്‍ നിക്കോള്‍സ് 186 പന്തില്‍ എട്ട് ബൗണ്ടറിയാണ് നേടിയത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 115 റണ്‍സിന്റെ കൂട്ടുകെട്ടുമായാണ് മുന്നേറുന്നത്. പാകിസ്താനുവേണ്ടി ഷഹിന്‍ ഷാ അഫ്രീദി,മുഹമ്മദ് അബ്ബാസ്,ഫഹീം അഷറഫ് എന്നിവര്‍ ഓരോ വിക്കറ്റ് പങ്കിട്ടു. ഏഴ് ബൗളര്‍മാരെയാണ് പാകിസ്താന്‍ പരീക്ഷിച്ചത്.

kanewilliamsontest

സ്റ്റീവ് സ്മിത്തിനെയും വിരാട് കോലിയേയും പിന്തള്ളി കഴിഞ്ഞ ദിവസമാണ് ഐസിസി ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ വില്യംസണ്‍ ഒന്നാമതെത്തിയത്. സെഞ്ച്വറി പ്രകടനത്തോടെ ഒന്നാം സ്ഥാനം ഊട്ടി ഉറപ്പിക്കാന്‍ വില്യംസണ് സാധിച്ചു. ഓസീസ് പരമ്പരയില്‍ കോലി കളിക്കുന്നില്ലാത്തതിനാല്‍ അദ്ദേഹം വില്യംസണ് ഭീഷണി ഉയര്‍ത്തില്ല. എന്നാല്‍ ഇന്ത്യക്കെതിരായ മൂന്നും നാലും ടെസ്റ്റില്‍ തിളങ്ങിയാല്‍ സ്മിത്തിന് തലപ്പത്ത് തിരിച്ചെത്താന്‍ സാധിച്ചേക്കും. നിലവില്‍ മോശം ഫോമിലുള്ള സ്മിത്തിന് സിഡ്‌നി ടെസ്റ്റ് വളരെ നിര്‍ണ്ണായകമാണ്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 297 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. പരിക്കേറ്റ നായകന്‍ ബാബര്‍ അസാമിന്റെ അഭാവം പാകിസ്താന്‍ ബാറ്റിങ് നിരയില്‍ പ്രകടനമായിരുന്നു. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട പാകിസ്താനെ രക്ഷിച്ചത് അസര്‍ അലിയുടെയും (93),ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്റെയും (61) പ്രകടനമായിരുന്നു. ഫഹീം അഷറഫും (48) സഫര്‍ ജോഹറും (34) ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

ന്യൂസീലന്‍ഡിനുവേണ്ടി കെയ്ല്‍ ജാമിന്‍സന്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ടിം സൗത്തി,ട്രന്റ് ബോള്‍ട്ട് എന്നിവര്‍ രണ്ട് വിക്കറ്റും മാറ്റ് ഹെന്‍ഡ്രി ഒരു വിക്കറ്റും വീഴ്ത്തി. ആദ്യം ടെസ്റ്റില്‍ ജയം ന്യൂസീലന്‍ഡിനായിരുന്നു. അതിനാല്‍ത്തന്നെ പാകിസ്താന് ഒരു തിരിച്ചുവരവ് രണ്ടാം ടെസ്റ്റില്‍ ആവിശ്യമായിരുന്നു. എന്നാല്‍ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ രണ്ടാം ടെസ്റ്റിലും ആതിഥേയര്‍ക്ക് തന്നെയാണ് മുന്‍തൂക്കമുള്ളത്.

Story first published: Monday, January 4, 2021, 13:31 [IST]
Other articles published on Jan 4, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+