വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'വന്‍ചതി', പച്ച പിച്ചില്‍ ഞെട്ടി ഇന്ത്യന്‍ ആരാധകര്‍ — ബാറ്റ്‌സ്മാന്മാര്‍ക്ക് അഗ്നിപരീക്ഷ

'ഇതു വലിയ ചതിയായിപ്പോയി', വെല്ലിങ്ടണില്‍ ആദ്യ ടെസ്റ്റിനായി തയ്യാറാക്കിയ പിച്ച് കണ്ട് പകച്ചു നില്‍ക്കുകയാണ് ഇന്ത്യന്‍ ആരാധകര്‍. പിച്ചിലാകമാനം പച്ചപ്പ് തഴുകി നില്‍ക്കുന്നു. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് സൈ്വര്യവിഹാരം നടത്താന്‍ പറ്റിയ സാഹചര്യം. സദാനേരം വീശിയടിക്കുന്ന കാറ്റും കൂടി ചേരുമ്പോള്‍ വേഗവും സ്വിങ്ങും വെല്ലിങ്ടണില്‍ പ്രവചനാതീതമാകും. ചുരുക്കത്തില്‍ ആദ്യമിറങ്ങുന്ന ബാറ്റ്‌സ്മാന്മാരുടെ കഷ്ടകാലം. ഇവരുടെ സ്വസ്ഥത കെടുമെന്ന കാര്യം ഉറപ്പാണ്.

പച്ചപ്പാർന്ന പിച്ച്

ന്യൂസിലാന്‍ഡ് – ഇന്ത്യ ഒന്നാം ടെസ്റ്റിന്റെ തലേദിവസം ബേസിന്‍ റിസര്‍വ് ഗ്രൗണ്ടില്‍ ഒരുങ്ങിയ പച്ചപ്പാര്‍ന്ന പിച്ചിനെ ബിസിസിഐയാണ് ആരാധകര്‍ക്ക് വെളിപ്പെടുത്തിയത്. പൊതുവേ ന്യൂസിലാന്‍ഡ് പിച്ചുകള്‍ എന്നും ഫാസ്റ്റ് ബൗളര്‍മാരെയാണ് പിന്തുണയ്ക്കാറ്. വെല്ലിങ്ടണിലും ചിത്രം മാറില്ല. ടെസ്റ്റിലെ ആദ്യ രണ്ടു ദിനം മികവുറ്റ വേഗവും സ്വിങ്ങും ബൗളര്‍മാര്‍ക്ക് പിച്ച് പ്രദാനം ചെയ്യും.

കാരണമിത്

എന്നാല്‍ മൂന്നാം ദിനം തൊട്ട് ഈ പ്രവണത കുറയും. പിച്ച് വരണ്ടതാകും. ഇംഗ്ലണ്ടിലെയും ഓസ്‌ട്രേലിയയിലെയും പോലെ ജീവനുറ്റ പിച്ചുകളല്ല ന്യൂസിലാന്‍ഡിലേത്. മികവയും ഫ്‌ളാറ്റാണ്, ചത്ത മട്ടിലുള്ളത്. ഈ പ്രശ്‌നം മറികടക്കാനാണ് ന്യൂസിലാന്‍ഡിലെ ഗ്രൗണ്ട് ക്യുറേറ്റര്‍മാര്‍ പിച്ചില്‍ പുല്‍നാമ്പുകള്‍ നിലനിര്‍ത്തുന്നത്. പറയുന്നത് മറ്റാരുമല്ല, മുന്‍ കിവി ബൗളര്‍ സൈമണ്‍ ഡൗളി തന്നെ.

ബൌളർമാരെ സഹായിക്കും

പിച്ചിലെ പച്ചപ്പ് ടെസ്റ്റ് മത്സരം ചടുലമാക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പച്ചപ്പ് നിറഞ്ഞ പിച്ചുകളാണ് ടെസ്റ്റ് മത്സരങ്ങള്‍ക്ക് ന്യൂസിലാന്‍ഡ് ഒരുക്കാറ്. രണ്ടാം ദിനം കഴിയുമ്പോഴേക്കും ഇരു ടീമുകളും ഓള്‍ ഔട്ടാകുന്നത് ഇവിടെ പതിവാണെന്ന് സൈമണ്‍ ഡൗളി പറയുന്നു. ടോസ് ജയിച്ചാല്‍ ബൗളിങ് തിരഞ്ഞെടുക്കുന്നതാണ് ഉത്തമം.

Most Read: IPL2020: ഇവരെ തുടക്കം മുതല്‍ കാണില്ല... വൈകും, ലേറ്റായെത്തുന്ന മിന്നും താരങ്ങള്‍

അഭിമാന പ്രശ്നം

കാരണം ആദ്യ ദിനം ഫാസ്റ്റ് ബൗളര്‍മാരെ പിച്ച് കയ്യയച്ച് സഹായിക്കും. 300 റണ്‍സിന് താഴെ ആദ്യ ഇന്നിങ്‌സ് അവസാനിക്കാന്‍ സാധ്യതയേറെയാണെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഡൗളി വ്യക്തമാക്കി. നിലവില്‍ ഇന്ത്യയെയും ന്യൂസിലാന്‍ഡിനെയും സംബന്ധിച്ചും ടെസ്റ്റ് പരമ്പര അഭിമാന പ്രശ്‌നമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വിയറിയാതെയാണ് ടീം ഇന്ത്യ മുന്നേറുന്നത്.

നിർണായകം

പോയിന്റ് പട്ടികയില്‍ ഏറ്റവും മുകളിലാണ് കോലിയും കൂട്ടരും. എന്നാല്‍ ന്യൂസിലാന്‍ഡ് പര്യടനം ടീമിന് ദുഃസ്വപ്‌നമായി മാറിക്കൊണ്ടിരിക്കുന്നു. മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ ഒരെണ്ണം പോലും ജയിക്കാന്‍ ഇന്ത്യയ്ക്കായില്ല. മറുഭാഗത്ത് അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി-20 പരമ്പര പൂര്‍ണമായി അടിയറവ് പറഞ്ഞ ക്ഷീണത്തിലാണ് ന്യൂസിലാന്‍ഡ്. ഏകദിന പരമ്പര ജയിച്ചു. ടെസ്റ്റ് പരമ്പര കൂടി സ്വന്തമാക്കിയാല്‍ മാത്രമേ ഈ ക്ഷീണം മാറുകയുള്ളൂ.

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്

ഇന്ത്യ ടെസ്റ്റ് സ്‌ക്വാഡ്

വിരാട് കോലി (നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ശുബ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി, രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, വൃധിമാന്‍ സാഹ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ഇഷാന്ത് ശര്‍മ.

Most Read: ഇന്ത്യ- ന്യൂസിലാന്‍ഡ്: റെക്കോര്‍ഡ് കാക്കാന്‍ കോലിപ്പട, പക്ഷെ കടുപ്പം!! ഇനി ടെസ്റ്റ് പരീക്ഷ

ന്യൂസിലാന്‍ഡ് ടെസ്റ്റ് സ്‌ക്വാഡ്

ന്യൂസിലാന്‍ഡ് ടെസ്റ്റ് സ്‌ക്വാഡ്

കെയ്ന്‍ വില്യംസണ്‍ (നായകന്‍), ഹെന്റി നിക്കോള്‍സ്, റോസ് ടെയ്‌ലര്‍, കോളിന്‍ ഡി ഗ്രാന്‍ഡോം, ഡാരില്‍ മിച്ചല്‍, ടോം ബ്ലണ്ടല്‍, ടോം ലാതം, ബിജെ വാട്‌ലിങ്, ട്രെന്റ് ബോള്‍ട്ട്, കെയ്ല്‍ ജാമിസണ്‍, അജസ് പട്ടേല്‍, ടിം സോത്തി, നീല്‍ വാഗ്നര്‍, മാറ്റ് ഹെന്റി.

Story first published: Thursday, February 20, 2020, 16:54 [IST]
Other articles published on Feb 20, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X