Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച, ന്യൂസീലന്‍ഡ് ജയത്തിനരികെ; ഇന്ത്യക്കുള്ള മുന്നറിയിപ്പ്

ബ്രിമ്മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ന്യൂസീലന്‍ഡ്. മൂന്നാം ദിനം കളിനിര്‍ത്തുമ്പോള്‍ ആതിഥേയരായ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെന്ന നിലയിലാണ്. ഒരു വിക്കറ്റ് മാത്രം ശേഷിക്കെ 37 റണ്‍സിന്റെ ലീഡ് മാത്രമാണ് ഇംഗ്ലണ്ടിനുള്ളത്. ഒല്ലി സ്‌റ്റോണിനൊപ്പം (15),ജെയിംസ് ആന്‍ഡേഴ്‌സനാണ് (0) ക്രീസില്‍. നാലാം ദിനം നേരത്തെ ഇവരെ മടങ്ങി വിജയം സ്വന്തമാക്കാനാവും സന്ദര്‍ശകരായ ന്യൂസീലന്‍ഡ് ശ്രമിക്കുക.

ഒന്നാം ഇന്നിങ്‌സില്‍ 85 റണ്‍സ് ലീഡ് വഴങ്ങിയാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സിനിറങ്ങിയത്. തുടക്കം മുതല്‍ കിവീസ് പേസര്‍മാര്‍ കരുത്ത് കാട്ടിയതോടെ ഇംഗ്ലണ്ട് ബാറ്റിങ് നിര കൂടാരത്തിലേക്ക് ഘോഷയാത്ര നടത്തി.റോറി ബേണ്‍സ് (0),ഡോം സിബ്ലി (8),ജോ റൂട്ട് (11),ഡാന്‍ ലോറന്‍സ് (0) തുടങ്ങിയവരെല്ലാം ബാറ്റിങ്ങില്‍ നിരാശപ്പെടുത്തി. 29 റണ്‍സെടുത്ത മാര്‍ക്ക് വുഡാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

nzvsengtest

ന്യൂസീലന്‍ഡിനുവേണ്ടി മാറ്റ് ഹെന്റി,നീല്‍ വാഗ്നര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അജാസ് പട്ടേല്‍ രണ്ടും ട്രന്റ് ബോള്‍ട്ട് ഒരു വിക്കറ്റും വീഴ്ത്തി. നേരത്തെ ഇംഗ്ലണ്ടിന്റെ 303 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ന്യൂസീലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 388 റണ്‍സ് നേടി. കെയ്ന്‍ വില്യംസണില്ലാതെ ഇറങ്ങിയ ന്യൂസീലന്‍ഡിനെ ടോം ലാദമാണ് നയിച്ചത്.

ഡെവോണ്‍ കോണ്‍വെ (80),വില്‍ യങ് (82),റോസ് ടെയ്‌ലര്‍ (80),ടോം ബ്ലന്‍ഡല്‍ (34) എന്നിവരെല്ലാം ന്യൂസീലന്‍ഡിനായി ബാറ്റിങ്ങില്‍ തിളങ്ങി. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മാര്‍ക്ക് വുഡ്,ഒല്ലി സ്‌റ്റോണ്‍ എന്നിവര്‍ രണ്ട് വിക്കറ്റും ജെയിംസ് ആന്‍ഡേഴ്‌സന്‍,ഡാന്‍ ലോറന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 303 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് റോറി ബേണ്‍സ് (81),ഡാന്‍ ലോറന്‍സ് (81) എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ്. മാര്‍ക്ക് വുഡ് (41),ഡോം സിംബ്ലി (35)എന്നിവരാണ് മറ്റ് സ്‌കോറര്‍മാര്‍. ട്രന്റ് ബോള്‍ട്ട് നാല് വിക്കറ്റും മാറ്റ് ഹെന്‍ റി മൂന്ന് വിക്കറ്റും അജാസ് പട്ടേല്‍ രണ്ട് വിക്കറ്റും നീല്‍ വാഗ്നര്‍ ഒരു വിക്കറ്റും ന്യൂസീലന്‍ഡിനായി വീഴ്ത്തി.

ഈ മത്സരത്തില്‍ അത്ഭുതം സംഭവിച്ചില്ലെങ്കില്‍ ജയം ന്യൂസീലന്‍ഡിനാവും. ആദ്യ മത്സരം സമനിലയില്‍ കലാശിച്ചതിനാല്‍ത്തന്നെ ഇംഗ്ലണ്ടിനെതിരായ രണ്ട് മത്സര പരമ്പര 1-0ന് ന്യൂസീലന്‍ഡ് സ്വന്തമാക്കും. ഇത് ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യക്കെതിരേ ഇറങ്ങുന്ന ന്യൂസീലന്‍ഡിന്റെ ആത്മവിശ്വാസം ഉയര്‍ത്തും. ഫൈനലിന് ഒരു മത്സരം മാത്രമാണുള്ളത്. അതിനാല്‍ സാഹചര്യങ്ങളോട് പെട്ടെന്ന് പൊരുത്തപ്പെടുന്ന ടീം കിരീടം ഉയര്‍ത്താനാണ് സാധ്യത കൂടുതല്‍.

Story first published: Sunday, June 13, 2021, 9:38 [IST]
Other articles published on Jun 13, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+