പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് പാഴായി, വെസ്റ്റ് ഇന്‍ഡീസിനെതിരെ ന്യൂസിലാന്‍ഡിന് ജയം

ഓക്‌ലാന്‍ഡ്: കീറോണ്‍ പൊള്ളാര്‍ഡിന്റെ വെടിക്കെട്ട് വെറുതെയായി. ജിമ്മി നീഷാം (48*), ഡെവോണ്‍ കോണ്‍വെ (41), മിച്ചല്‍ സാന്‍ടര്‍ (31*) എന്നിവരുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ ന്യൂസിലാന്‍ഡിന് അഞ്ച് വിക്കറ്റ് ജയം. ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമം പ്രകാരം 16 ഓവറില്‍ 176 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 4 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ജയം പിടിച്ചെടുത്തത്. ഒരുഘട്ടത്തില്‍ 63 റണ്‍സിന് നാലു വിക്കറ്റ് നഷ്ടപ്പെട്ട് നിന്ന ന്യൂസിലാന്‍ഡിനെ അരങ്ങേറ്റക്കാരനായ കോണ്‍വെയും നീഷാമും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. 35 പന്തില്‍ ഇരുവരും ചേര്‍ന്നടിച്ച 77 റണ്‍സ് ന്യൂസിലാന്‍ഡിന്റെ ജയത്തില്‍ നിര്‍ണായകമായി.

തുടരെ വിക്കറ്റ് നഷ്ടപ്പെട്ടപ്പോഴും ക്രീസില്‍ നിലയുറച്ചുനിന്ന കോണ്‍വെയ്‌ക്കൊപ്പം നീഷാം ഒരുമിച്ചതാണ് വെസ്റ്റ് ഇന്‍ഡീസിന് വിനയായതും. കെസ്രിക്ക് വില്യംസിന്റെ ഒരോവറില്‍ നീഷാം അടിച്ചെടുത്ത 23 റണ്‍സ് ന്യൂസിലാന്‍ഡിന്റെ റണ്‍നിരക്ക് സമ്മര്‍ദ്ദം കുറച്ചു. 29 പന്തില്‍ 41 റണ്‍സെടുത്ത കോണ്‍വെയെ പൊള്ളാര്‍ഡാണ് മടക്കിയത്. എന്നാല്‍ നേരിട്ട മൂന്നാം പന്തില്‍ത്തന്നെ സിക്‌സടിച്ച സാന്‍ടര്‍ നീഷാമിന് മികച്ച പിന്തുണയേകി. ഇതിനിടെ കീമോ പോളിന്റെ അച്ചടക്കം കുറഞ്ഞ ഡെത്ത് ഓവറും കിവികള്‍ക്ക് തുണയായി. 14 ആം ഓവറില്‍ നാലു നോബോളാണ് കീമോ പോള്‍ സമ്മാനിച്ചത്. ഇദ്ദേഹത്തിന്റെ ഓവര്‍ പൂര്‍ത്തിയായപ്പോഴേക്കും 12 പന്തില്‍ 15 റണ്‍സെന്നായി സമവാക്യം. അവസാന രണ്ടോവറില്‍ രണ്ടു സിക്‌സടിച്ച സാന്‍ടറാണ് ന്യൂസിലാന്‍ഡിന് ജയം നേടിക്കൊടുത്തത്.

നേരത്തെ, ടോസ് ജയിച്ച ന്യൂസിലാന്‍ഡ് വെസ്റ്റ് ഇന്‍ഡീസിനെ ബാറ്റുചെയ്യാന്‍ വിടുകയായിരുന്നു. മഴ രസംകൊല്ലിയായ മത്സരത്തില്‍ ബ്രാന്‍ഡണ്‍ കിങ്ങും ആന്ദ്രെ ഫ്‌ളെച്ചറും ചേര്‍ന്നാണ് വിന്‍ഡീസ് സ്‌കോര്‍ബോര്‍ഡ് അതിവേഗം ചലിപ്പിച്ചത്. ഇരുവരുടെയും കരുത്തില്‍ 3 ഓവറില്‍ത്തന്നെ കരിബീയന്‍ ടീം 55 റണ്‍സ് കണ്ടെത്തി. എന്നാല്‍ ലോക്കി ഫെര്‍ഗൂസന്‍ വെസ്റ്റ് ഇന്‍ഡീസിന് കടിഞ്ഞാണിട്ടു. പന്തെടുത്ത ആദ്യ ഓവറില്‍ത്തന്നെ രണ്ടു വിക്കറ്റുകള്‍ കണ്ടെത്താന്‍ ഇദ്ദേഹത്തിന് സാധിച്ചു. ഇതിനിടെ മൂന്നാം തവണയും മഴ കളി തടസ്സപ്പെടുത്തിയതിനെ തുടര്‍ന്നാണ് 16 ഓവറായി ഇന്നിങ്‌സ് ചുരുക്കിയത്. അവസാന ഓവറുകളില്‍ പൊള്ളാര്‍ഡ് സംഹാരരൂപം പൂണ്ടപ്പോള്‍ വിന്‍ഡീസ് സ്‌കോര്‍ 180 തൊടുകയും ചെയ്തു. 37 പന്തില്‍ 75 റണ്‍സാണ് പുറത്താകാതെ പൊള്ളാര്‍ഡ് കുറിച്ചത്.

Image Source: Twitter / Black Caps

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: new zealand west indies
Story first published: Friday, November 27, 2020, 22:38 [IST]
Other articles published on Nov 27, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X