ഐപിടിഎല്‍: റോജര്‍ ഫെഡറര്‍ വിരാട് കോലിയുടെ ടീമില്‍!
ദുബായ്: ടെന്നീസ് സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ ഇനി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടീമില്‍. പക്ഷേ ക്രിക്കറ്റ് കളിക്കാനല്ല ഫെഡറര്‍ കോലിയുടെ ടീമിലെത്തുന്നത്. അഞ്ച് രാജ്യങ്ങളിലായി നടക്കുന്ന ഇന്റര്‍നാഷണല്‍ പ്രീമിയര്‍ ടെന്നീസ് ലീഗിലാണ് ഫെഡ് എക്പ്രസ് വിരാട് കോലിയുടെ ടീമിന് വേണ്ടി റാക്കറ്റേന്തുക.
യു എ ഇ റോയല്‍സ് ടീമിന്റെ സഹ ഉടമസ്ഥനായിട്ടാണ് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോലി ഐ പി ടി എല്ലില്‍ പങ്കാളിയാകുന്നത്. വ്യാഴാഴ്ച യു എ ഇ റോയല്‍സ് ട്വിറ്ററിലൂടെയാണ് വിരാട് കോലി ടീമിനൊപ്പം ചേരുന്ന വിവരം പുറത്തുവിട്ടത്. പിന്നാലെയാണ് ഫെഡറര്‍ തങ്ങള്‍ക്ക് വേണ്ടി കളിക്കുന്ന കാര്യവും പുറത്തായി.

ബ്യൂട്ടി മീറ്റ്‌സ് ക്വാളിറ്റി
അന്താരാഷ്ട്ര ടെന്നിസിലെ ഏറ്റവും പോപ്പുലറായ പേരാണ് സ്വിസ് താരമായ റോജര്‍ ഫെഡറര്‍. ഐ പി ടി എല്‍ രണ്ടില്‍ കിരീടം നേടാനുറച്ച് തന്നെയാണ് തങ്ങളെന്നും ഫെഡറര്‍ തങ്ങളോടൊപ്പം ചേരുമെന്നും യു എ ഇ റോയല്‍സ് ട്വിറ്ററില്‍ പറഞ്ഞു

അഗ്രസീവ് കോലി ഫെഡ് എക്‌സ്പ്രസിനൊപ്പം
ഇന്ത്യയടക്കമുള്ള അഞ്ച് രാജ്യങ്ങളിലാണ് കളി. ഫെഡറര്‍ക്കൊപ്പം വിരാട് കോലി കൂടി ടീമിന്റെ ഭാഗമാകുന്നതോടെ ഇന്ത്യക്കാരുടെ പിന്തുണ അപ്പാടെ കിട്ടുമെന്ന പ്രതീക്ഷയിലാണ് യു എ ഇ റോയല്‍സ്.

കോലിക്ക് പറയാനുള്ളത്
താന്‍ വളരെ താല്‍പര്യത്തോടെ പിന്തുടരുന്ന കളിയാണ് ടെന്നിസ്. ഒരു പ്രോഫഷണല്‍ ടെന്നീസ് ലീഗ് ടീമിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. - കോലി പ്രതികരിച്ചത് ഇങ്ങനെ. നേരത്തെ സച്ചിനൊപ്പം കോലി വിംബിള്‍ഡണ്‍ കളി കാണാന്‍ ലണ്ടനിലെത്തിയിരുന്നു.

സച്ചിന്‍ - ഫെഡറര്‍ - കോലി
ടെന്നീസ് താരം റോജര്‍ ഫെഡററുടെ വലിയ ആരാധകനാണ് സച്ചിന്‍. തിരിച്ച് ഫെഡറര്‍ സച്ചിന്‍ ഫാനുമാണ്. എന്നാല്‍ ഫെഡറര്‍ക്കൊപ്പം ഒരുമിച്ച് ടീമിലെത്താനുള്ള ഭാഗ്യമുണ്ടായത് സച്ചിന്റെ പിന്മുറക്കാരനായി ആരാധകര്‍ വാഴ്ത്തുന്ന കോലിക്കാണ്.

രണ്ടാം എഡിഷന്‍
മഹേഷ് ഭൂപതി തുടങ്ങിവെച്ച ഐ പി ടി എല്ലിന്റെ രണ്ടാം എഡിഷനാണിത്. 5 ടീമുകളാണ് ഉള്ളത്. കഴിഞ്ഞ തവണ ഇന്ത്യന്‍ ടീമായ ഇന്ത്യന്‍ ഏയ്‌സസിനായിരുന്നു കിരീടം.

ഫെഡററിന് പകരം പേസ്
കഴിഞ്ഞ തവണ റോജര്‍ ഫെഡറര്‍ ഇന്ത്യന്‍ ഏയ്‌സസിന് വേണ്ടിയാണ് കളിച്ചത്. ഇത്തവണ ഫെഡറര്‍ യു എ ഇയിലേക്ക് പോകുമ്പോള്‍ ഇന്ത്യയുടെ സൂപ്പര്‍ താരം ലിയാന്‍ഡര്‍ പേസ് ഇന്ത്യന്‍ ടീമിന് വേണ്ടി കളിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications