വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ബെഞ്ച് സ്‌ട്രെങ്ത്ത് പെട്ടെന്നുണ്ടായതല്ല, കൃത്യമായ പ്ലാനിങ്- എല്ലാത്തിലും ദ്രാവിഡ് 'ടച്ച്'

ഒരേ സമയത്തു രണ്ടിലേറെ ടീമുകളെ ഇന്ത്യക്കു ഇറക്കാനാവും

ഇന്ത്യന്‍ ക്രിക്കറ്റ് മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഒരേ സമയത്തു പല ടീമുകളെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരീക്ഷിക്കാനുള്ള ശേഷി ഇപ്പോള്‍ ഇന്ത്യക്കുണ്ട്. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് ഇന്ത്യ ഇംഗ്ലണ്ടിലും ശ്രീലങ്കയിലും വ്യത്യസ്ത ടീമുകളെ അണിനിരത്തി പരമ്പരയ്‌ക്കൊരുങ്ങുന്നത്. വിരാട് കോലിക്കു കീഴിലുള്ള ഒന്നാം നിര ടീം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍, ഇംഗ്ലണ്ടുമായി അഞ്ചു ടെസ്റ്റുകളുടെ പരമ്പര എന്നിവയിലാണ് കളിക്കുന്നത്. ശിഖര്‍ ധവാന്‍ ക്യാപ്റ്റനായ മറ്റൊരു ടീം ശ്രീലങ്കയില്‍ ടി20, ഏകദിന പരമ്പരകളിലും ഇറങ്ങും.

ശക്തമായ ബെഞ്ച് സ്‌ട്രെങ്ത്ത് സൃഷ്ടിക്കാനായതാണ് ഇപ്പോള്‍ ഇന്ത്യ മറ്റു ടീമുകളെയെല്ലാം അസൂയപ്പെടുന്ന തരത്തില്‍ വളരാന്‍ കാരണം. വ്യക്തമായ പ്ലാനിങുമായി മുന്നോട്ടു പോയതാണ് ഇന്ത്യയുടെ ഈ കുതിപ്പിന്റെ പിന്നിലെന്നു കാണാം.

 ലോധ കമ്മിറ്റി റിപ്പോര്‍ട്ട്

ലോധ കമ്മിറ്റി റിപ്പോര്‍ട്ട്

ഇന്ത്യന്‍ ക്രിക്കറ്റിനെ മാറ്റിയെടുക്കാനുള്ള ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നിലവില്‍ വന്ന ശേഷം ആഭ്യന്തര ക്രിക്കറ്റില്‍ അണ്ടര്‍ 19, അണ്ടര്‍ 16 വിഭാഗങ്ങളിലായി 38 ടീമുകള്‍ മല്‍സരിക്കുന്നുണ്ട്. ഇവയിലെ പ്രകടനത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ ഇന്ത്യന്‍ ടീമിലേക്കേു താരങ്ങളെ തിരഞ്ഞെടുക്കാനാവില്ല.
അതുകൊണ്ടു തന്നെ ജൂനിയര്‍ സെലക്ഷന്‍ കമ്മിറ്റി എന്‍സിഎയിലെ രാഹുല്‍ ദ്രാവിഡിന്റെ കീഴിലുള്ള സംഘവുമായി ആലോചിച്ച് 38 ടീമുകളിള്‍ നിന്നുമായി 150 താരങ്ങളെ തിരഞ്ഞെടുക്കും. ഇവരെ തുടര്‍ന്നു 25 പേര്‍ വീതമുള്ള ആറു ഗ്രൂപ്പുകളായി തിരിക്കും. ഈ ഗ്രൂപ്പിനെ സോണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ ഒരു മാസം നീളുന്ന പരിശീലനക്യാംപിനായി അയക്കുകയും ചെയ്യും.

 പ്രകടനം നിരീക്ഷിക്കും

പ്രകടനം നിരീക്ഷിക്കും

അന്താരാഷ്ട്ര തലത്തില്‍ മികവ് തെളിയിച്ച ഫിസിയോമാര്‍, പരിശീലകര്‍ എന്നിവരാണ് സോണല്‍ ക്രിക്കറ്റ് അക്കാദമിയിലുള്ളത്. ഇവര്‍ക്കൊപ്പം എന്‍സിഎയിലെ കോച്ചുമായ പരസ് മാംബ്രെ, നരേന്ദ്ര ഹിര്‍വാനി, അഭയ് ശര്‍മ എന്നിവര്‍ക്കൊപ്പം ദ്രാവിഡും പല ക്യാംപുകളിലും താരങ്ങളുടെ പ്രകടനം നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യും.
ഔദ്യോഗികമായി പരിശീലനം നേടിയ, ഇന്ത്യക്കു വേണ്ടി മുമ്പ് കളിച്ചിട്ടുള്ള പരിചയസമ്പന്നരായ മുന്‍ താരങ്ങളാണ് ഈ ക്യാംപുകള്‍ നേതൃത്വം നല്‍കുന്നത്. ഒരു മാസത്തെ പരിശീലന ക്യാംപില്‍ കളിക്കാരുടെ ഫിറ്റ്‌നസിനും പരിശീലന മല്‍സരങ്ങളിലെ പ്രകടനത്തിനുമാണ് പ്രഥമ പരിഗണന. ക്യാംപിനു ശേഷം 150 പേരില്‍ നിന്നും ഏറ്ററവും മിടുക്കരായ 50 പേരെ ജൂനിയര്‍ സെലക്ടര്‍മാരും എന്‍സിഎ കോച്ചിങ് സ്റ്റാഫുമാരും ചേര്‍ന്നു തിരഞ്ഞെടുക്കുകയും ചെയ്യും. പിന്നീട് ഇവരെ 25 പേര്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളാക്കി രണ്ടു മാസം നീളുന്ന ക്യാംപുകള്‍ നടത്തും.

 അണ്ടര്‍ 19 ലോകകപ്പ്

അണ്ടര്‍ 19 ലോകകപ്പ്


ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പ് നേടാന്‍ ശേഷിയുള്ള ടീമിനെ വാര്‍ത്തെടുക്കുകയെന്നതാണ് ഈ ക്യാംപിന്റെ പ്രധാന ലക്ഷ്യം. ലോകകപ്പിനു 18 മാസങ്ങള്‍ക്കു മുമ്പ് തന്നെ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും. ഇതിനിടെ കളിക്കാരെ ഒരുപാട് തവണ റൊട്ടേറ്റ് ചെയ്ത് രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് മല്‍സരങ്ങള്‍ കളിപ്പിക്കും. അന്താരാഷ്ട്ര മല്‍സരങ്ങളും ഇതിനിടെയുണ്ടാവും. ഏറ്റവും അവസാാനമായി ഇവരില്‍ നിന്നും ലോകകപ്പില്‍ കളിക്കാന്‍ മിടുക്കുള്ള 15 പേരെ കണ്ടെത്തും. തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ ഓരോ താരത്തിനും ഇതിനിടെ പരമാവധി അവസരങ്ങള്‍ ലഭിക്കും. ഇതാണ് ദ്രാവിഡിന്റെ ഫിലോസഫി.

 എന്‍സിഎയിലെ പരിശീലനം

എന്‍സിഎയിലെ പരിശീലനം

ലോകകപ്പിനായി തിരഞ്ഞെടുക്കപ്പെട്ട 15 താരങ്ങള്‍ക്കു തുടര്‍ന്നു എന്‍സിഎയില്‍ തങ്ങളുടെ കഴിവും ഫിറ്റ്‌നസുമെല്ലാം ഒന്നുകൂടി തേച്ചുമിനുക്കിയെടുക്കാനുള്ള അവസരം ലഭിക്കും. ഇവിടെ വച്ച് ഒരുപാട് പരിശീലന മല്‍സരങ്ങളിലും ഇവര്‍ കളിക്കും. തുടര്‍ന്നായിരിക്കും ഓരോ താരത്തിന്റെും കരുത്തും വീക്ക്‌നെസുമെല്ലാം വിലയിരുത്തുന്നത്. വീക്ക്‌നെസുകള്‍ മറികടക്കാനുള്ള വിദഗ്ധ ഉപദേശം ഇവിടെ നിന്നും ലഭിക്കുകയും ചെയ്യും.
ഇവയെല്ലാം പൂര്‍ത്തിയാക്കിയാണ് ഒരു പെര്‍ഫെക്ട് ടീമിനെ അണ്ടര്‍ 19 ലോകകപ്പിനു വേണ്ടി ഇന്ത്യ അയക്കുന്നത്. ഇവരില്‍ മികച്ച പ്രകടനം നടത്തുന്നവര്‍ക്കു പിന്നാലെ ഐപിഎല്ലിലേക്കും സീനിയര്‍ ടീമിലേക്കുമെല്ലാം വഴി തുറക്കുകയും ചെയ്യുന്നു.

ഇന്ത്യന്‍ എ ടീം

ഇന്ത്യന്‍ എ ടീം

ഇന്ത്യന്‍ ടീമിന്റെ ഘടനയും ബെഞ്ച് സ്‌ട്രെങ്ത്ത് ശക്തമാക്കുന്നതില്‍ നിര്‍ണായകമായിട്ടുണ്ട്. ഇതിനു പിന്നിലും ദ്രാവിഡിന്റെ കൈകളായിരുന്നു. എ ടീമിന്റെ തലപ്പത്തേക്കു വന്ന ശേഷം ഒരുപാട് മാറ്റങ്ങളാണ് അദ്ദേഹം കൊണ്ടുവന്നത്. അതുവരെ കൃത്യമായ ഒരു തുടര്‍ച്ചയോ പ്ലാനിങോ എ ടീമിന്റെ കാര്യത്തില്‍ ഉണ്ടായിരുന്നില്ല.
എന്നാല്‍ എ ടീമിന്റെ കാര്യത്തില്‍ കൂടുതല്‍ പ്ലാനിങ് വേണമെന്നു ദ്രാവിഡ് നിര്‍ദേശിച്ചു. വര്‍ഷത്തില്‍ ചുരുങ്ങിയത് നാലു പരമ്പരകളെങ്കിലും ടീം കളിക്കണം. രണ്ടെണ്ണം നാട്ടിലും രണ്ടെണ്ണം വിദേശത്തുമായിരിക്കും. ഇന്ത്യ സമീപഭാവിയില്‍ പര്യടനം നടത്തുന്ന രാജ്യത്താണ് എ ടീം അതിനു മുമ്പ് പരമ്പര കളിക്കാറുള്ളത്. സീനിയര്‍ ടീമിലേക്കു ദീര്‍ഘകാലത്തേക്കു പകരക്കാരായി കളിക്കാരെ നല്‍കുന്നതിലാണ് എ ടീം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

Story first published: Friday, June 11, 2021, 14:47 [IST]
Other articles published on Jun 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X