വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആദ്യം കോലി, പിന്നെ സ്മിത്ത്, ഒടുവിലിതാ വില്യംസണും; 'ഫാബുലസ് ഫോറിന്റെ' ഐസിസി കിരീടങ്ങളിതാ

സതാംപ്റ്റണ്‍: ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരെ പരിഗണിക്കുമ്പോള്‍ ഫാബുലസ് ഫോര്‍ എന്ന വിശേഷണത്തിലേക്ക് ആ ചോദ്യം എത്തുന്നു. വിരാട് കോലി,സ്റ്റീവ് സ്മിത്ത്,ജോ റൂട്ട്,കെയ്ന്‍ വില്യംസണ്‍ എന്നിവരാണ് ഫാബുലസ് ഫോറിന്റെ ഭാഗമായിരിക്കുന്ന താരങ്ങള്‍. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പൂര്‍ത്തിയായതോടെ ഒരു ഐസിസി കിരീടമെങ്കിലും നേടിയവരായി ഫാബുലസ് ഫോറിലെ താരങ്ങള്‍ മാറിയിരിക്കുകയാണ്.


കെയ്ന്‍ വില്യംസണ്‍

കെയ്ന്‍ വില്യംസണ്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ന്യൂസീലന്‍ഡ് നേടിയതോടെയാണ് മറ്റുള്ള മൂന്ന് പേര്‍ക്കൊപ്പമെത്തിയത്. ഏറ്റവും ഒടുവിലായാണ് എത്തിയതെങ്കിലും വില്യംസണിന്റെ നേട്ടത്തിന് മാറ്റ് കൂടും. കാരണം സ്വന്തം ക്യാപ്റ്റന്‍സിയില്‍ ഐസിസി കിരീടം നേടിയ ഫാബുലസ് ഫോറിലെ ഏക താരം കെയ്ന്‍ വില്യംസണാണ്. ഫാബുലസ് ഫോര്‍ താരങ്ങളുടെ കിരീട നേട്ടങ്ങള്‍ നോക്കാം.

തുടക്ക മിട്ടത് വിരാട് കോലി

തുടക്ക മിട്ടത് വിരാട് കോലി

ഫാബുലസ് ഫോറില്‍ ആദ്യം ഐസിസി കിരീടം സ്വന്തമാക്കിയ താരം വിരാട് കോലിയാണ്. 2011ലെ ഇന്ത്യയുടെ ഏകദിന ലോകകപ്പ് കിരീട നേട്ടത്തില്‍ വിരാട് കോലിയും ഭാഗമായിരുന്നു. ഇന്ത്യയുടെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാനായിരുന്നു അദ്ദേഹം. എന്നാല്‍ അന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് കോലിയായിരുന്നില്ല. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിക്ക് കീഴിലായിരുന്നു കോലിയുടെ കിരീട നേട്ടം.

2015ല്‍ സ്റ്റീവ് സ്മിത്ത്

2015ല്‍ സ്റ്റീവ് സ്മിത്ത്

2015ലെ ഏകദിന ലോകകപ്പ് കിരീടം നേടിയ ഓസ്‌ട്രേലിയന്‍ ടീമിനൊപ്പമാണ് സ്മിത്ത് ഐസിസി കിരീടത്തിന്റെ ഭാഗമായത്. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചായിരുന്നു അന്ന് ഓസ്‌ട്രേലിയ കിരീടം നേടിയത്. മത്സരത്തില്‍ മൂന്നാമനായിക്രീസിലെത്തിയ സ്മിത്ത് 71 പന്തില്‍ പുറത്താവാതെ 56 റണ്‍സുമായി ഓസ്‌ട്രേലിയയുടെ കിരീടത്തില്‍ നിര്‍ണ്ണായക സംഭാവന നല്‍കി. എന്നാല്‍ അന്ന് നായകസ്ഥാനത്തായിരുന്നില്ല സ്മിത്ത്. മൈക്കല്‍ ക്ലാര്‍ക്കിന്റെ ക്യാപ്റ്റന്‍സിയിലാണ് സ്മിത്തിന്റെ നേട്ടം.

2019ല്‍ ജോ റൂട്ട്

2019ല്‍ ജോ റൂട്ട്

ക്രിക്കറ്റിന്റെ പിതാക്കന്‍മാരായ ഇംഗ്ലണ്ടിന് ആദ്യ ലോകകപ്പ് കിരീടമെന്ന നേട്ടത്തിനായി 2019വരെ കാത്തിരിക്കേണ്ടി വന്നു. 2019ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ വിജയികളായ ഇംഗ്ലണ്ട് ടീമിന്റെ ഭാഗമായാണ് ജോ റൂട്ട് ഐസിസി കിരീടം സ്വന്തമാക്കിയത്. ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്റെ കിരീട നേട്ടം. മത്സരത്തില്‍ മൂന്നാമനായി എത്തിയ ജോ റൂട്ടിന് ഏഴ് റണ്‍സ് മാത്രമാണ് നേടാനായത്.

2021 കെയ്ന്‍ വില്യംസണ്‍

2021 കെയ്ന്‍ വില്യംസണ്‍

ന്യൂസീലന്‍ഡിന് 2019ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ നിര്‍ഭാഗ്യവശാല്‍ മാത്രമാണ് കിരീടം നേടാന്‍ സാധിക്കാതിരുന്നത്. അന്ന് ഇംഗ്ലണ്ടിനോട് ടീമിന് തോല്‍ക്കേണ്ടി വന്നു. എന്നാല്‍ 2021ലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസീലന്‍ഡ് കിരീടം നേടിയതോടെ ഫാബുലസ് ഫോറിലെ അവസാന താരവും ഐസിസി കിരീടത്തിന്റെ ഭാഗമായിരിക്കുകയാണ്. ടീമിനായി രണ്ടാം ഇന്നിങ്‌സില്‍ പുറത്താവാതെ 52 റണ്‍സും വില്യംസണ്‍ നേടി.

Story first published: Thursday, June 24, 2021, 15:00 [IST]
Other articles published on Jun 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X