വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍; നിഷികോരി പിന്മാറി, ദ്യോക്കോവിച്ച് സെമിയില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ സെര്‍ബിയന്‍ താരം നൊവാക് ദ്യോക്കോവിച്ച് സെമി ഫൈനലില്‍ കടന്നു. ക്വാര്‍ട്ടര്‍ മത്സരത്തിനിടെ ജാപ്പനീസ് താരം കെയ് നിഷികോരി പിന്മാറിയതിനെ തുടര്‍ന്നാണ് ദ്യോക്കോവിച്ചിന് സെമി ഉറപ്പായത്. ദ്യോക്കോവിച്ച് 6-1, 4-1 എന്ന നിലയില്‍ നില്‍ക്കുമ്പോഴായിരുന്നു നിഷികോരി പരിക്കിനെ തുടര്‍ന്ന് പിന്മാറിയത്.

tennis

ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആറു തവണ ചാമ്പ്യനായ ദ്യോക്കോവിച്ച് ഇക്കുറി ഏഴാം കിരീടം ലക്ഷ്യംവെച്ചാണ് കളിക്കുന്നത്. ക്വാര്‍ട്ടറില്‍ ദ്യോക്കോവിച്ച് മേധാവിത്വം നേടിയതിന് പിന്നാലെ തുടയില്‍ പരിക്കേറ്റ നിഷികോരി പിന്മാറ്റം അറിയിക്കുകയായിരുന്നു. സെമി ഫൈനലില്‍ കടന്നപ്പോഴൊക്കെ കിരീടം നേടിയ ചരിത്രമുള്ള സെര്‍ബിയന്‍ താരം ഇക്കുറിയും അതേ പ്രതീക്ഷയിലാണ്. സെമിയില്‍ ഫ്രഞ്ച് താരം ലൂക്കാസ് പൗലിയാണ് ദ്യോക്കോവിച്ചിന്റെ എതിരാളി.

ഷമിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ് അധിക കാലമുണ്ടാവില്ല!! തകരും... സാധ്യത ഇവരിലൊരാള്‍ക്ക് ഷമിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ് അധിക കാലമുണ്ടാവില്ല!! തകരും... സാധ്യത ഇവരിലൊരാള്‍ക്ക്

നിഷികോരിക്കെതിരായ പോരാട്ടം എല്ലായിപ്പോഴും താന്‍ ആസ്വദിക്കുന്നെന്ന് മത്സരശേഷം ദ്യോക്കോവിച്ച് പറഞ്ഞു. ഒട്ടേറെ ടൂര്‍ണമെന്റുകളില്‍ തങ്ങള്‍ ഏറ്റുമുട്ടിയിട്ടുണ്ട്. നിഷികോരിക്ക് എത്രയും പെട്ടെന്ന് പരിക്കില്‍നിന്നും മോചിതനായി തിരിച്ചെത്താന്‍ കഴിയട്ടെയെന്നും താരം ആശംസിച്ചു. സ്പാനിഷ് താരം റാഫേല്‍ നദാലും ഗ്രീക്ക് താരം സ്റ്റാഫാനോട് സിറ്റ്‌സിപാസും തമ്മിലാണ് മറ്റൊരു സെമി ഫൈനല്‍.

Story first published: Wednesday, January 23, 2019, 17:06 [IST]
Other articles published on Jan 23, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X