മുംബൈ: രവി ശാസ്ത്രിയും സൗരവ് ഗാംഗുലിയും തമ്മില്‍ എന്തെങ്കിലും പ്രശ്നമുണ്ടോ. ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമിന്റെ പുതിയ കോച്ചിനെ തിരഞ്ഞെടുക്കാനുള്ള അഭിമുഖത്തിനിടെയാണ് പ്രശ്നങ്ങള്‍ തലപൊക്കിയത്. രവി ശാസ്ത്രിയെ ഇന്റര്‍വ്യൂ ചെയ്യുന്നതില്‍ നിന്നും ഗാംഗുലി വിട്ടുനിന്നു. സച്ചിനും ലക്ഷ്മണും ജഗ്ദാലെയും മാത്രമാണ് ശാസ്ത്രിയെ ഇന്റര്‍വ്യൂ ചെയ്യാന്‍ ഉണ്ടായിരുന്നത്. രവി ശാസ്ത്രിക്ക് പരിശീലക സ്ഥാനം കിട്ടിയതുമില്ല.
സംഗക്കാരയുടെ ഓള്‍ടൈം ബെസ്റ്റ് ടീമില്‍ സച്ചിന് ഇല്ല.. വെറൈറ്റി അല്ലേ?
താനുമായി എന്താണ് പ്രശ്നമെന്ന് ഗാംഗുലിയോട് തന്നെ ചോദിക്കൂ എന്നാണ് രവി ശാസ്ത്രി ഇത് സംബന്ധിച്ച് പറയുന്നത്. എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. അങ്ങനെ എന്തെങ്കിലുണ്ടെങ്കില് നിങ്ങള്‍ അത് ഗാംഗുലിയോട് തന്നെ ചോദിക്കൂ. എന്നോട് ചോദിച്ചിട്ട് കാര്യമില്ല. എനിക്കാകെ അറിയാവുന്നത്, അഭിമുഖത്തിന് സൗരവ് ഗാംഗുലി ഉണ്ടായിരുന്നില്ല എന്ന് മാത്രമാണ് - രവി ശാസ്ത്രി പറഞ്ഞു.
പരിശീലക സ്ഥാനം കിട്ടാത്തതില്‍ നിരാശയുണ്ടായിരുന്നു എന്ന് ശാസ്ത്രി സമ്മതിച്ചു. എന്നാല്‍ അത് വെറും ഒരു ദിവസത്തേക്ക് മാത്രമായിരുന്നു. ഇപ്പോള്‍ താന്‍ അതില്‍ നിന്നും മുന്നോട്ട് പോയിക്കഴിഞ്ഞു - ബാങ്കോക്കില്‍ നിന്നും വെക്കേഷന് കഴിഞ്ഞു വന്ന ശാസ്ത്രി പറഞ്ഞു. ഒന്നര വര്‍ഷം ടീമിനൊപ്പം ഉണ്ടായിരുന്ന അനുഭവം മികച്ചതായിരുന്നു. ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റിലും ഇപ്പോള്‍ ഇന്ത്യ ആദ്യ രണ്ട് സ്ഥാനങ്ങളിലുണ്ട്.
രവി ശാസ്ത്രിയല്ല, അനില്‍ കുംബ്ലെ ഇന്ത്യന്‍ കോച്ച്... ബിസിസിഐ പ്രഖ്യാപിച്ചു!
പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നതും തന്നെ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും മാറ്റിയതുമെല്ലാം ബി സി സി ഐയുടെ തലവേദനയും തീരുമാനങ്ങളുമാണ്. അതേക്കുറിച്ച് താനൊന്നും പറയുന്നില്ല. അനില്‍ കുംബ്ലെ കോച്ചായി വന്നത് ഇന്ത്യയുടെ ബൗളിംഗ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ. ക്രിക്കറ്റില്‍ നിന്നും ഒരു ബ്രേക്കെടുക്കാനാണ് തീരുമാനമെന്നും രവി ശാസ്ത്രി പറഞ്ഞു.