
നിലവില്‍ ഒട്ടുമിക്ക ആളുകളോടും ഇക്കാര്യം ചോദിച്ചാല്‍ വിരാട് കോലി, രോഹിത് ശര്‍മ ഇവരില്‍ ഒരാളാവും ഉത്തരം. എന്നാല്‍ നസറുദ്ദീന്‍ ഷായുടെ ഇഷ്ട താരം ഇവരാരും അല്ല, ഓള്‍റൗണ്ടര്‍ രവിചന്ദ്ര അശ്വിനാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന്റെ മുഖ്യ സ്പിന്നറായ അശ്വിന് രാജ്യത്ത് ഒരു പാട് പിന്തുണ ലഭിക്കുന്നുണ്ട്. തന്റെ നിലപാടുകളില്‍ നിന്നും വിശ്വാസങ്ങളില്‍ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറാത്ത ആളാണ് അശ്വിനെന്നും അദ്ദേഹം പറഞ്ഞു.

ഒരു കാലഘട്ടത്തില്‍ ഇന്ത്യയുടെ മുഖ്യ സ്പിന്നറായിരുന്നു അശ്വിന്‍. ബാറ്റുകൊണ്ടും ഉപകാരിയാ അശ്വിന്‍ ഇന്ത്യക്കുവേണ്ടി 71 ടെസ്റ്റില്‍ നിന്ന് 2389 റണ്‍സും 365 വിക്കറ്റും 111 ഏകദിനത്തില്‍ നിന്ന് 675 റണ്‍സും 150 വിക്കറ്റും 46 ടി20യില്‍ നിന്ന് 123 റണ്‍സും 52 വിക്കറ്റും അശ്വിന്‍ വീഴ്ത്തിയിട്ടുണ്ട്. 139 ഐപിഎല്ലില്‍ നിന്നായി 375 റണ്‍സും 125 വിക്കറ്റും അശ്വിന്റെ പേരിലുണ്ട്. അവസാന സീസണിലെ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ നായകനായിരുന്ന അശ്വിന്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടിയാണ് കളിക്കുന്നത്.

തന്റെ ഇഷ്ടപ്പെട്ട ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനെയും നസറുദ്ദീന്‍ ഷാ വെളിപ്പെടുത്തി. മന്‍സൂര്‍ അലി ഖാന്‍ പട്ടൗഡിയെയാണ് അദ്ദേഹം പ്രിയ നായകനായി തിരഞ്ഞെടുത്തത്. 1961-1975വരെ ഇന്ത്യക്കുവേണ്ടി കളിച്ച മന്‍സൂര്‍ 2011 സെപ്തംബര്‍ 22നാണ് അന്തരിച്ചത്. ഇന്ത്യക്കുവേണ്ടി 46 ടെസ്റ്റ് കളിച്ച അദ്ദേഹം 34.91 ശരാശരിയില്‍ 2793 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ 6 സെഞ്ച്വറിയും 16 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഈ മാസം 19ന് ആരംഭിക്കുന്ന ഐപിഎല്ലിന് ബോളിവുഡില്‍ നിന്ന് വലിയ പിന്തുണയുണ്ട്.

ബോളിഡുവ് താരങ്ങളായ ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ളതാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,കിങ്‌സ് ഇലവന്‍ പഞ്ചാബില്‍ പ്രീതി സിന്‍ഡയ്ക്കും ഉടമസ്ഥാവകാശമുണ്ട്. ഐപിഎല്ലിന്റെ ആരാധകരായി പലപ്പോഴും പല സിനിമാ താരങ്ങളും ഗാലറിയില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ഇത്തവണ കൊറോണയുടെ പശ്ചാത്തലത്തില്‍ യുഎഇയില്‍ ഐപിഎല്‍ നടത്തുന്നതിനാല്‍ ഇവരുടെ സാന്നിധ്യം ഇത്തവണ ഉണ്ടാകില്ല. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് ഉദ്ഘാടന മത്സരം.


Click it and Unblock the Notifications