വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയുടെ മുന്നോട്ട് നയിക്കുന്നത് കോലിയല്ല! അതു മറ്റൊരാള്‍- അജയ് ജഡേജ പറയുന്നു

രവി ശാസ്ത്രിയെയാണ് അജയ് ജഡേജ പുകഴ്ത്തിയത്

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രവി ശാസ്ത്രിയെ വാനോളം പുകഴ്ത്തി മുന്‍ താരം അജയ് ജഡേജ. ഇന്ത്യയുടെ കുതിപ്പിനു പിന്നില്‍ നായകന്‍ വിരാട് കോലിയേക്കാള്‍ റോളുള്ളത് ശാസ്ത്രിക്കാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോലി-ശാസ്ത്രി കോമ്പിനേഷന്റെ വിജയമാണ് സമീപകാലത്തു നാട്ടിലും വിദേശത്തും ഇന്ത്യയുടെ മിന്നുന്ന പ്രകടനത്തിനു കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓസ്‌ട്രേലിയയെ അവരുടെ നാട്ടില്‍ തുടര്‍ച്ചയായി രണ്ടാം തവണയും കീഴടക്കി ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഇംഗ്ലണ്ടിനെ ടെസ്റ്റ്, ടി20 പരമ്പരകളിലും കെട്ടുകെട്ടിച്ചിരുന്നു. ഇപ്പോള്‍ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലും ഇന്ത്യ ലീഡ് ചെയ്യുകയാണ്.

1

ആത്യന്തികമായി ഈ ടീം കോലിയുടേതാണ്. എന്നാല്‍ ഈ ടീമിന്റെ നടത്തിപ്പുകാരന്‍ രവി ശാസ്ത്രിയാണ്. ടീമിന്റെ ദൃഢനിശ്ചയം വ്യക്തമാണ്, ഇന്നു മാത്രമല്ല കഴിഞ്ഞ മൂന്ന്-നാലു വര്‍ഷമായി നമ്മള്‍ ഇതു കണ്ടുകൊണ്ടിരിക്കുകയാണ്. സമീപനത്തില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. മല്‍സരഫലമെന്തു തന്നെയായാലും അതു സമീപനത്തെ സ്വാധീനിച്ചിട്ടില്ലെന്നതാണ് എടുത്തു പറയേണ്ടതെന്നും ജഡേജ വ്യക്തമാക്കി.

ടീമിന്റെ ചിന്തിക്കുന്നതില്‍ മാത്രമേ വ്യത്യാസം വന്നിട്ടുള്ളൂ. ഈ തലമുറയും അങ്ങനെയുള്ളതാണ്. ടീമിനു അകത്തും പുറത്തുമുള്ള കളിക്കാര്‍ക്കു ഒരുപാട് ഓപ്ഷനുകളുണ്ട്. പഴയ സിസ്റ്റത്തിലെ ആളുകള്‍ക്കായിരുന്നെങ്കില്‍ ഇതു മാനസിക വിഭ്രാന്തി വരെ ഉണ്ടാക്കുമായിരുന്നുവെന്നും ജഡേജ വിലയിരുത്തി.

2

ഏതു പ്രതിസന്ധി ഘട്ടത്തിലും പതറാതെ തിരിച്ചുവരാനുള്ള അസാധാരണമായ മനക്കരുത്താണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും വലിയ മുതല്‍ക്കൂട്ടായി വിലയിരുത്തപ്പെടുന്നത്. ഓസ്‌ട്രേലിയക്കെതിരായ കഴിഞ്ഞ ടെസ്റ്റ് പരമ്പര ഇതിനു മികച്ച ഉദാഹരണമായിരുന്നു. ആദ്യ ടെസ്റ്റില്‍ ലോക റെക്കോര്‍ഡ് പോലും തിരുത്തിയ നാണംകെട്ട തോല്‍വിയിലേക്കു വീണിട്ടും ഇന്ത്യ കുലുങ്ങിയില്ല. രണ്ടാമിന്നിങ്‌സില്‍ വെറും 36 റണ്‍സിനായിരുന്നു ഇന്ത്യ ഓള്‍ഔട്ടായത്. ഓരോ മല്‍സരം കഴിയുന്തോറും ടീമിലെ പല സീനിയര്‍ ബൗളര്‍മാരെയും പരിക്കു കാരണം ഇന്ത്യക്കു നഷ്ടമായിക്കൊണ്ടിരുന്നു. എന്നിട്ടും ഇവയെല്ലാം അതിജീവിച്ച് ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ ചരിത്രം കുറിച്ചിരുന്നു.

1992ല്‍ ജഡേജ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറുമ്പോള്‍ ശാസ്ത്രി ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. കൡച്ചിരുന്ന കാലത്തും വളരെ അഗ്രസീവായ പ്ലെയറായിരുന്നു ശാസ്ത്രിയെന്നു ജഡേജ അഭിപ്രായപ്പെട്ടു. ശാസ്ത്രിയുടെ പ്ലെയിങ് സ്റ്റൈലും ഷോട്ട് കളിക്കുന്ന രീതിയുമെല്ലാം വ്യത്യസ്തമായിരുന്നു. പക്ഷെ അഗ്രസീവ് സമീപനം തന്നെയാണ് അന്നുമുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം ഇതു കാണാം. അതു വളരെ അപൂര്‍വ്വമായ കഴിവ് കൂടിയാണ്. ഒരിക്കലും പിന്നോട്ട് പോവാന്‍ തയ്യാറാവാത്ത വ്യക്തി കൂടിയാണ് ശാസ്ത്രിയെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.

2

ഇപ്പോള്‍ ഇന്ത്യന്‍ ടീമിലുള്ള കളിക്കാര്‍ക്കു ഒരു തരത്തിലുള്ള അരക്ഷിതാവസ്ഥയില്ലെന്നും അതിനു മികച്ച ഉദാഹരണമാണ് ആദ്യ ഏകദിനത്തില്‍ ശിഖര്‍ ധവാന്റെ പ്രകടനമെന്നും ജഡേജ വിലയിരുത്തി. ടി20 പരമ്പരയിലെ ആദ്യ മല്‍സരം കളിച്ച ശേഷം തുടര്‍ന്നുള്ള നാലു കളികളിലും ധവാനു പുറത്തിരിക്കേണ്ടി വന്നിരുന്നു.

കഴിഞ്ഞ ഏഴ്- എട്ടു വര്‍ഷമായി കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് ധവാന്‍. ഇപ്പോള്‍ സൈഡ് ബെഞ്ചിലിരുന്ന് അദ്ദേഹം പുതിയ താരങ്ങള്‍ കളിക്കുന്നത് കാണുന്നു. എന്നിട്ടും ആദ്യ ഏകദിനത്തില്‍ ഇറങ്ങി തന്റെ റോള്‍ നിറവേറ്റാന്‍ ധവാനു കഴിഞ്ഞു. ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ മാനസികമായി എത്രമാത്രം കരുത്തരാണ് എന്നതിന്റെ തെളിവ് കൂടിയാണിതെന്നും ജഡേജ പറഞ്ഞു.

Story first published: Thursday, March 25, 2021, 17:50 [IST]
Other articles published on Mar 25, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X