Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

തുടരെ മോശം പ്രകടനങ്ങള്‍... രാഹുലിന് ഇനിയൊരു തിരിച്ചുവരവുണ്ടോ? വിമര്‍ശകര്‍ക്ക് മറുപടിയുമായി ദ്രാവിഡ്

ഗോൾഡൻ ഡക്കായി ലോകേഷ് രാഹുൽ | Oneindia Malayalam

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അടുത്ത ബാറ്റിങ് സൂപ്പര്‍ താരമെന്നു വിശേഷിപ്പിക്കപ്പെടുന്ന താരമാണ് യുവ താരം ലോകേഷ് രാഹുല്‍. ടെസ്റ്റിലൂടെ ഇന്ത്യക്കൊപ്പം കരിയര്‍ തുടങ്ങി പിന്നീട് ടി20, ഏകദിനം ഇവയിലെല്ലാം ടീമിലെ സ്ഥിരസാന്നിധ്യമായി മാറിയ താരമാണ് അദ്ദേഹം. കഴിഞ്ഞ ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി രാഹുല്‍ റണ്‍മഴ പെയ്യിച്ചിരുന്നു. എന്നാല്‍ ഐപിഎല്ലിനുശേഷം അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴേയ്ക്കാണ്.

ഇന്ത്യന്‍ ടീമിനൊപ്പം തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ നടത്തിയതോടെ രാഹുല്‍ ഏറെ വിമര്‍ശനങ്ങളേറ്റുവാങ്ങി. എങ്കിലും അദ്ദേഹത്തിന് ടീമില്‍ സ്ഥാനം നഷ്ടമായില്ല. അടുത്തിടെ ഒരു ടിവി ഷോയിലെ അശ്ലീല പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്തു. വിലക്ക് നീങ്ങിയ ശേഷം ഇന്ത്യന്‍ എയ്ക്കായി കളിച്ച് മല്‍സരരംഗത്തേക്കു തിരിച്ചെത്തിയെങ്കിലും രാഹുലിന്റെ ഫോമില്‍ ഇപ്പോഴും വലിയ പുരോഗതിയില്ല. കഴിഞ്ഞ മൂന്ന് ഏകദിനങ്ങളില്‍ 13, 42, 0 എന്നിങ്ങനെയാണ് സ്‌കോര്‍. ഇപ്പോള്‍ രാഹുലിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് ഇന്ത്യന്‍ എ കോച്ച് രാഹുല്‍ ദ്രാവിഡ്.

രാഹുലിന്റെ പ്രതിഭയില്‍ വിശ്വാസം

രാഹുലിന്റെ പ്രതിഭയില്‍ വിശ്വാസം

രാഹുലിന്റെ പ്രതിഭയില്‍ ഇപ്പോഴും തനിക്കു പൂര്‍ണ വിശ്വാസമുണ്ടെന്ന് ദ്രാവിഡ് വ്യക്തമാക്കി. ഇംഗ്ലണ്ട് ലയണ്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ആദ്യ പന്തില്‍ തന്നെ അദ്ദേഹം പുറത്തായി. പക്ഷെ രാഹുലില്‍ തനിക്ക് ഇപ്പോഴും പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല.
മികച്ച കഴിവുള്ള കളിക്കാരന്‍ തന്നെയാണ് അദ്ദേഹം. ഇനി ഇന്ത്യ എയ്‌ക്കൊപ്പം ചതുര്‍ദിന മല്‍സരങ്ങളില്‍ താരം കളിക്കുന്നുണ്ട്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലും തിളങ്ങാനാവുമെന്ന് തെളിയിച്ച താരമാണ് രാഹുലെന്നും ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

 മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി

മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി

ഏകദിനം, ടെസ്റ്റ്, ട്വന്റി20 തുടങ്ങി മൂന്നു ഫോര്‍മാറ്റിലും സെഞ്ച്വറി നേടിയ താരമാണ് രാഹുല്‍. എല്ലാ ബാറ്റ്‌സ്മാന്‍മാര്‍ക്കുമുള്ള റെക്കോര്‍ഡല്ല ഇത്. പ്രതിഭ തെളിയിച്ചു കഴിഞ്ഞ താരമാണ് അദ്ദേഹം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഫോമില്‍ തനിക്കു ആശങ്കയില്ലെന്നും ദ്രാവിഡ് പറഞ്ഞു.
ഇംഗ്ലണ്ട് ലയണ്‍സിനെതിരായ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പര 4-1നു സ്വന്തമാക്കിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ വന്‍മതില്‍.

എ ടീമില്‍ എന്തിന് സീനിയര്‍ താരങ്ങള്‍

എ ടീമില്‍ എന്തിന് സീനിയര്‍ താരങ്ങള്‍

ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അംഗങ്ങളായ അജിങ്ക്യ രഹാനെ, റിഷഭ് പന്ത്, രാഹുല്‍ എന്നിവരെയും ഇന്ത്യന്‍ എ ടീമില്‍ ഉള്‍പ്പെടുത്തിയതിനെക്കുറിച്ച് ദ്രാവിഡിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇന്ത്യന്‍ എ ടീം രണ്ടു കാര്യങ്ങള്‍ ചേര്‍ന്നതാണ്. സീനിയര്‍ ടീമില്‍ നിന്നുള്ള ചില കളിക്കാരും സെലക്ടര്‍മാര്‍ക്കു പ്രതീക്ഷയുള്ള ചില താരങ്ങളുമുള്‍പ്പെടുന്നതാണ് എ ടീം. ഇവരില്‍ ഒരു വിഭാഗത്തെ കുറച്ചു കാലത്തേക്കു മാത്രം ആശ്രയിക്കുമ്പോള്‍ മറ്റു ചിലരെ ദീര്‍ഘകാലത്തേക്കും ഉപയോഗിക്കും. വളരെ സന്തുലിതമാണ് എ ടീമെന്നും ദ്രാവിഡ് വിശദമാക്കി.

Story first published: Friday, February 1, 2019, 9:56 [IST]
Other articles published on Feb 1, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+